മമ്മൂട്ടി കമ്പനിയിൽ നിന്ന് മമ്മൂട്ടിക്ക് ശമ്പളമുണ്ടോ? വെളിപ്പെടുത്തലുമായി താരം

മമ്മൂട്ടി കമ്പനിയിൽ നിന്ന് മമ്മൂട്ടിക്ക് കിട്ടുന്ന ശമ്പളമെത്ര? ഈയൊരു കാര്യമറിയാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഈ വിവരം ഇപ്പോൾ മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിക്ക് റെമ്യൂണറേഷൻ തരാതിരിക്കാൻ കഴിയില്ല. അങ്ങനെയാണ് കണക്ക്. എന്റെ കമ്പനിയാണെങ്കിലും എനിക്ക് റെമ്യൂണറേഷൻ വാങ്ങണം. അതിന് ഞാൻ ടാക്സും കൊടുക്കണം. എത്രത്തോളം കുറച്ച് വാങ്ങിയാലും ചോദ്യം വരും സ്വന്തം കമ്പനിക്കല്ലെ എന്ന്, പക്ഷെ ഒരു പരിധിക്കപ്പുറത്തേക്ക് നമുക്ക് കുറയ്ക്കാനും കഴിയില്ല. അതുകൊണ്ട് എന്റെ പേരിൽ ശമ്പളം എഴുതിയെടുത്തേ പറ്റു. പിന്നെ നഷ്ടം വന്നാൽ നമുക്ക് തരാനുള്ള കാശ് നഷ്ടമാകും.

മമ്മൂട്ടി നായകനാകുന്ന ‘ടർബോ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടൻ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാലറി ക്രൈറ്റീരിയയെ കുറിച്ച് വ്യക്താമാക്കിയത്.

മമ്മൂട്ടി എന്ന നായക നടനും മമ്മൂട്ടി എന്ന നിർമ്മാതാവും തമ്മിൽ തർക്കിക്കും. 40 വർഷത്തെ അഭിനയ പരിചയമുള്ള മമ്മൂട്ടിയേ വച്ചുനോക്കുമ്പോൾ മമ്മൂട്ടി എന്ന നിർമ്മാതാവ് പുതിയതാണ്. അപ്പോൾ നടൻ നിർമ്മാതാവിനെ പറ്റിക്കും. അവസാനം വിചാരിച്ചതൊക്കെ ഷൂട്ട് ചെയ്യും. നിർമ്മാതാവ് വെട്ടിക്കുറയ്ക്കാനൊക്കെ പറയും, പക്ഷെ ഫ്രേയ്മിനെ പറ്റി നടൻ ആലോചിക്കുമല്ലോ, അപ്പോൾ നിർമ്മാതാവിനെ നടൻ കൺവിൻസ് ചെയ്യും.

നാല് ചിത്രങ്ങളാണ് ഇതുവരെ ഈ നിർമ്മാണ കമ്പനി ഒരുക്കിയിട്ടുള്ളതെങ്കിലും അഞ്ചാമനായി മമ്മൂട്ടി-മിഥൻ മാനുവൽ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ടർബോ’ കൂടിയെത്തുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും വിലയ ബജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാണ് ടർബോ.

Leave a Reply

Your email address will not be published. Required fields are marked *