മലപ്പുറം : ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഫുഡ് പാക്കേജ് മെറ്റീരിയലുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സുജിത് പെരേര വിളിച്ചു ചേര്‍ത്ത വിവിധ വ്യാപാര സംഘടനാ പ്രതിനിധികളുടെ സംയുക്ത യോഗത്തില്‍ നിയമം നടപ്പിലാക്കുന്നതില്‍ വരുന്ന പ്രയാസങ്ങളും വിഷമതകളും പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സമര്‍പ്പിച്ചു.
ഫുഡ് ഗ്രേഡ് കണ്ടെയ്നര്‍ അടക്കമുള്ള പ്രോഡക്ടുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അത്തരം പ്രോഡക്ടുകള്‍ സുലഭമായി ലഭിക്കുന്നത് വരെ നിയമം നടപ്പിലാക്കുന്നതിന് സാവകാശം അനുവദിക്കുക, പൊതുസമൂഹത്തിന് ബോധവല്‍ക്കരണം നടത്തികൊണ്ട് മാത്രമേ നിയമം പ്രാബല്യപ്പെടുത്തുവന്‍ പാടുള്ളൂ, ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ക്കും പ്രോഡക്ടുകള്‍ക്കും പകരം ക്വാളിറ്റി ഇല്ലാത്ത പ്രോഡക്റ്റ് മാര്‍ക്കറ്റില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക, ഫുഡ് ഗ്രേഡില്ലാത്ത കണ്ടെയ്നറുകളും, പ്രോഡക്റ്റുകളും നിര്‍മ്മിക്കുന്നത് നിര്‍ത്തിവെപ്പിക്കുന്നതിനും അത്തരം സാധനങ്ങള്‍ വില്പന നടത്തുന്ന സ്റ്റോക്കിസ്റ്റുകളെയും വില്പനക്കാരെയും നിയമ നടപടികള്‍ക്ക് വിധേയമാകുക, അനധികൃതമായ കച്ചവട സ്ഥാപനങ്ങള്‍ക്ക്കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷന്‍ സമര്‍പ്പിച്ചത്.
ജില്ലാ പ്രസിഡന്റ് സി. എച്ച്. സമദ്,ജില്ലാ സെക്രട്ടറി കെ. ടി. രഘു, ബേക്കേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മൊയ്ദീന്‍ കുട്ടി എന്നാ ബാവ സീഗോ, ബേക്കേഴ്സ് അസോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി അസ്മ റഷീദ്, ബേക്കേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷിജു കെ. ആര്‍. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ എന്നിവരും പങ്കെടുത്തു.

 
                                            