സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമായ മാറിയ നടിയാണ് ശ്രീദേവി. തെന്നിന്ത്യയില്‍ നിന്ന് തുടങ്ങി പിന്നീട് ഒരുവിധം എല്ലാ ഭാഷകളിലും ശ്രീദേവി നായികയായി നിറഞ്ഞ് നിന്നിരുന്നു. 2018 ൽ ആയിരുന്നു നടിയുടെ മരണം. എന്നാൽ അമ്മയ്ക്ക് പകരമായി ഇപ്പോൾ മകൾ ജാൻവി കപൂർ സിനിമയിൽ സജീവമായി നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ തന്റെ അമ്മ ശ്രീദേവിയെക്കുറിച്ച് മകൾ പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്.
തന്റെ അമ്മയുടെ അഭാവം തന്നെ എങ്ങനെയൊക്കെ മാറ്റിയെന്നും കൂടുതല്‍ വിശ്വാസി ആക്കിയെന്നുമൊക്കെ പറയുകയാണ് ജാന്‍വി കപൂര്‍. ശ്രീദേവി വലിയ അന്തവിശ്വാസിയായിരുന്നെന്നും ചില കാര്യങ്ങള്‍ ചില ദിവസങ്ങളിലാണ് ചെയ്യേണ്ടത് എന്നൊക്കെ പറയുമായിരുന്നു. അതുപോലെ തന്നെ വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, അങ്ങനെ ചെയ്താല്‍ വീട്ടില്‍ ലക്ഷ്മി ദേവി വരില്ല, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നൊക്കെ ആയിരുന്നു ശ്രീദേവിയുടെ നിബന്ധനകൾ.
ശ്രീദേവി തിരുപ്പതി ക്ഷേത്രത്തിലെയും വെങ്കിടേശ്വര ക്ഷേത്രത്തിലെയും ദൈവങ്ങളില്‍ അതീവ ഭക്തിയായിരുന്നെന്നും എല്ലാ സമയവും നാരായണ എന്ന് ജപിച്ചുകൊണ്ടിരിക്കുമായിരുന്നുവെന്നും ജാന്‍വി കപൂര്‍ പറഞ്ഞു. ജോലി ചെയ്ത് കൊണ്ടിരുന്ന സമയത്ത് പോലും ശ്രീദേവി തന്റെ പിറന്നാളുകളില്‍ ക്ഷേത്രത്തില്‍ പോവുമായിരുന്നുവെന്നും എന്നാല്‍ വിവാഹ ശേഷം പോവാന്‍ കഴിഞ്ഞിട്ടില്ലെന്നും ജാന്‍വി പറയുന്നു. അതേസമയം താന്‍ അത്തരം കാര്യങ്ങളില്‍ ഒന്നും വിശ്വസിച്ചിരുന്നില്ലെന്ന് പറയുകയാണ് ജാന്‍വി കപൂര്‍.
എന്നാൽ ശ്രീദേവി മരിച്ചതിന് പിന്നാലെ ഇതുവരെ ഇല്ലാത്ത തരത്തില്‍ അത്തരം കാര്യങ്ങളില്‍ ഒക്കെ താന്‍ വിശ്വസിക്കാന്‍ തുടങ്ങിയെന്ന് പറയുകയാണ് ജാന്‍വി കപൂര്‍. അമ്മ കൂടെയുള്ള സമയത്ത് ഇത്രയൊക്കെ വിശ്വാസിയായിരുന്നോ എന്ന് അറിയില്ലായിരുന്നു. അമ്മയുള്ള സമയത്ത് ഇതൊക്കെ താന്‍ അനുസരിച്ച് പോന്നിരുന്നത് അമ്മ ചെയ്യാന്‍ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണെന്നും ജാന്‍വി കപൂര്‍ പറഞ്ഞു. എന്നാല്‍ ശ്രീദേവിയുടെ മരണ ശേഷം ഹിന്ദൂയിസവുമായി ബന്ധപ്പെട്ടുകൊണ്ടാണ് സംസ്‌കാരവും ചരിത്രവുമൊക്കെ ബന്ധപ്പെട്ടുകിടക്കുന്നത്. അതിനാല്‍ തന്നെ വിശ്വാസത്തില്‍ കൂടുതല്‍ അഭയം തേടാന്‍ തുടങ്ങിയെന്നും ജാന്‍വി കപൂര്‍ വ്യക്തമാക്കി.
