തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ സിപിഒ റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം.

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സിവിൽ പോലീസ് ഓഫീസർ (സിപിഒ) റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും ജോലി ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ സമരം കടുപ്പിക്കുകയാണ്. പാളയം രക്തസാക്ഷിയും മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയായിരുന്നു പ്രതിഷേധം.

അഞ്ചുവർഷമായി ഇവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ കിട്ടിയില്ല എന്ന് ആരോപിച്ചാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധം നടത്തുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി 46 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 13.975 പേരുൾപ്പെടെ റാങ്ക് പട്ടികയിൽ നിന്നും ഇതുവരെ നിയമനം ലഭിച്ചത് 3019 പേർക്ക് മാത്രമാണ്.

ഇവരുടെ റാങ്ക് ലിസ്റ്റ് നിലനിൽക്കെ പുതിയ ഉദ്യോഗാർത്ഥികൾക്കായുള്ള തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. സെക്രട്ടറിയേറ്റ് മുന്നിൽ തല മുണ്ഡനം ചെയ്തു പ്രതീകാത്മ ശവസംസ്കാര ചടങ്ങ് നടത്തിയും ഇവർ നേരത്തെ പ്രതിഷേധം നടത്തിയിരുന്നു.

ഇവരുടെ പ്രതിഷേധത്തിൽ ഇതുവരെ സർക്കാറിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. നവ കേരള സദസ്സിൽ തങ്ങളുടെ പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *