വിവാദങ്ങൾക്ക് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനത്തിന് ശേഷം കേരളത്തിൽ മടങ്ങിയെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ യാത്രയെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഒന്നും തന്നെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.
ദുബായിൽ പങ്കെടുക്കേണ്ട പരിപാടികൾ ഒഴിവാക്കിയാണ് മുഖ്യമന്ത്രി നേരത്തെ തിരിച്ചെത്തിയത്. മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ സ്വീകരിക്കാനായി ഡിജിപി ഉൾപ്പെടെയുള്ളവർ എത്തേണ്ടതാണ്. എന്നാൽ ഇത്തവണ വളരെ അപ്രത്യക്ഷമായി മുഖ്യമന്ത്രി തീരുമാനങ്ങൾ മാറ്റിയതിനാൽ സ്വീകരണങ്ങൾ ഒരുക്കാൻ സാധികാതെ വരികയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഒപ്പം മന്ത്രി മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. എന്നാൽ തിരിച്ച് അദ്ദേഹം മടങ്ങി എത്തിയിട്ടില്ല. ഇന്ന് ദുബായിൽ നടക്കുന്ന പരിപാടികളിൽ കൂടി പങ്കെടുത്തതിനുശേഷം ആയിരിക്കും മടങ്ങിയെത്തുക എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
സിംഗപ്പൂർ, ഇൻഡോനേഷ്യ, ദുബായ് എന്നീ സ്ഥലമായിരുന്നു യാത്ര പോകാൻ ഉദ്ദേശിച്ചിരുന്നത് എന്നാൽ പിന്നീട് സിംഗപ്പൂർ യാത്ര ഒഴിവാക്കി ഇന്തോനേഷ്യല്‍ നിന്നും ദുബായിലേക്ക് പോവുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഈ വിദേശയാത്ര ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു പ്രതീക്ഷത്തില്‍ നിന്നും എൽഡിഎഫിൽ നിന്നും വരെ പലതരം സംശയങ്ങൾ ഉയർന്നിരിന്നു. മുഖ്യമന്ത്രിയുടെ ഈ യാത്ര അനാവസരത്തിലാണോ എന്ന സംശയം സ്വന്തം പാർട്ടിയിൽ നിന്നും വരെ ഉയർന്നിരുന്നു. കാരണം വിദേശയാത്രയ്ക്ക് പോയപ്പോൾ പകരം ചുമതല മറ്റാർക്കും ഏൽപ്പിക്കാതെയാണ് പോയത്. അടിയന്തര തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭ യോഗം ചേരാത്ത എന്താണെന്നും അദ്ദേഹം ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിനണെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരിക്കുന്നത്.
