അൺ നോൺ നമ്പറുകളെ തിരിച്ചറിയാൻ ഇനി ട്രൂകോളർ വേണ്ട, പുതിയ സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ പേര് തെളിയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളിലേക്ക് വരുന്ന അൺനോൺ നമ്പറുകളെ തിരിച്ചറിയാൻ പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി…

കെ എസ് ആർ ടി സി, ശമ്പളം വൈകിയത് പണി മുടക്ക് കാരണം, മന്ത്രിമാർ തമ്മിൽ അഭിപ്രായ വ്യത്യാസമില്ല; ആന്റണി രാജു

തിരുവനന്തപുരം: പണിമുടക്ക് നടത്തിയ പശ്ചാതലത്തിലാണ് ശമ്പളം പത്താം തീയതി നൽകാൻ സാധിക്കാതിരുന്നതെന്ന് ആവർത്തിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഒരു പൊതുമേഖലാ സ്ഥാപനത്തിനും അവയുടെ ശമ്പളം നൽകാനുള്ള തുക മുഴുവൻ സർക്കാരിന് നൽകാൻ സാധിക്കില്ല. എന്നത് സർക്കാരിന്റെ പൊതുവായ നയമാണ്.…

രാജീവ് ഗാന്ധി വധകേസ് പ്രതി ജയിൽ മോചിതനാകുന്നു; പേരറിവാളിന്റെ മോചനം 31 വർഷത്തിന് ശേഷം

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളൻ ജയിൽ മോചിതനവും. സുപ്രീം കോടതിയുടെയാണ്  തീരുമാനം. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്‍റെ മോചനം.  പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് അദ്ദേഹം  സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ…

വികസനവും രാഷ്ട്രീയവുമാണ് തൃക്കാക്കരയിലെ ചർച്ചാവിഷയമെന്ന് ജോ ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനവും രാഷ്ട്രീയവുമാണ് തൃക്കാക്കരയിൽ ചർച്ച ചെയ്യുകയെന്ന്  ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്.  ഇടതുമുന്നണി തൃക്കാക്കരയിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നത് സുനിശ്ചിതമാണെന്നും ജോ ജോസഫ് റിപ്പോർട്ടർ ടി വിയോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി…

വാട്സാപ് ഗ്രൂപ്പിൽ നിന്ന് ഇറങ്ങിപോയാൽ ഇനി ആരും അറിയില്ല; കാത്തിരുന്ന ഫീച്ചർ

മെറ്റാ ഉടമസ്ഥതയിലുള്ള വാട്സാപ് ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ഇത്തരമൊരു ഫീച്ചർ വാട്സാപ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ വന്നിട്ടുണ്ട്. ആരെങ്കിലും വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചാൽ ചാറ്റിൽ മറ്റ് ആളുകളെ…

മരിച്ചാലും അമ്മ കൂടെ തന്നെ വേണം; മൃതദേഹം വീപ്പയിലാക്കി കിടപ്പുമുറിയിൽ സൂക്ഷിച്ച് മകൻ

ചെന്നൈ: സ്വന്തം അമ്മയു‌ടെ മൃതശരീരം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളിൽ സൂക്ഷിച്ച് മകൻ. തമിഴ്നാട് നീലാങ്കരയിലാണ് സംഭവം. ഷെൺബഗ(86)ത്തിന്റെ മൃതദേഹമാണ് മകൻ സുരേഷ് വീപ്പയിലാക്കി ഇരുഭാഗവും സിമന്റിട്ട് അടച്ചത്. മരിച്ചാലും അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ ചെയ്തതെന്ന് സുരേഷ് പൊലീസിനോട്…

ആരെങ്കിലും പറയുന്നതല്ല പാർട്ടിയു‌ടെ നിലപാട്, ശ്രീനിജനെ തള്ളി പി രാജീവ്

കൊച്ചി: ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റി‌ട്ട കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജനെ തള്ളി മന്ത്രി പി രാജീവ്. ട്വന്റി 20 യുടെ ഉൾപ്പെ‌ടെ വോട്ടുകൾ എൽ ഡി എഫിന്…

ജയിലിൽ പോകേണ്ടി വന്നാലും ഭയപ്പെടരുത്, ബുൾഡോസർ ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ബുൾഡോസർ ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കലിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. നിയമ വിരുദ്ധമാണ് കോർപ്പറേഷന്‍റെ നടപടിയെന്നും ജയിലിൽ പോവേണ്ടി വന്നാലും ഭയപ്പെടരുത് എന്നും അദ്ദേഹം എം.എൽ.എമാരോട് പറഞ്ഞു. കോർപ്പറേഷൻ നടപടികൾക്കെതിരെ ഭാവി പരിപാടികൾ തീരുമാനിക്കാൻ കേജ്‌രിവാൾ വിളിച്ച…

കേരളത്തിൽ ഇന്നും അതിശക്തമായ മഴ, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം,ഇടുക്കി,തൃശൂർ,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മധ്യ-വടക്കൻ ജില്ലകളിൽ നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ കേരള…

സാരിയഴകിൽ തിളങ്ങി അഹാന; ‘ലുങ്കി ഡാൻസി’നൊപ്പം ആവേശച്ചുവടുകളുമായി താരം

പുതിയ നൃത്ത വിഡിയോ ആരാധക‌‌ർക്കായി പങ്കിട്ട് നടി അഹാന കൃഷ്ണ. സുഹൃത്തിന്റെ വിവാഹ പാർട്ടിക്കിടെയുള്ള വിഡിയോ ദൃശ്യങ്ങളാണിത്. ആഘോഷവേദിയിൽ ‘ലുങ്കി ഡാൻസ്’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് അഹാന ചുവടുയ്ക്കുന്നത്. ഇംഗ്ലിഷ് പാട്ടുകൾ മാത്രം പ്ലേ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നാണ് ‘ലുങ്കി ഡാൻസ്’ പാട്ട്…