മുംബൈ: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ആര്യന്റെയും സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റ്, നടി മൂണ്‍മൂണ്‍ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയത്.കഴിഞ്ഞ വിചാരണ വേളയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷം ജാമ്യാപേക്ഷയില്‍ വിധിപറയുന്നതിനായി ഒക്ടോബര്‍…
Category: Uncategorized
നഗരസഭയുടെ മതേതര സ്വഭാവം തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയണം; മേയര്‍ ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം:നഗരസഭയുടെ മതേതര സ്വഭാവം തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ നടത്തിയ ഹോമം സര്‍ക്കാര്‍ സ്ഥാപനങ്ങളെയും മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂര്‍വ്വം നടത്തിയ ഇടപെടലാണ്. കേരളത്തെ വര്‍ഗ്ഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് വേണ്ടിയാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതെന്നും മേയര്‍…
ഇന്ധനവില വീണ്ടും വര്‍ധിച്ചു
തിരുവനന്തുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി. കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.74 രൂപയും പെട്രോള്‍ ലീറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.57 രൂപയും പെട്രോളിന് 106.73…
വർക്കലയിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല
തിരുവനന്തപുരം: വർക്കലയിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വർക്കല ഹെലിപാഡിന് സമീപം ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കാണപ്പെട്ടത്. വർക്കല പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശവാസിയായ ഒരാളെ കാണാനില്ലെന്ന പരാതി…
കിണറ്റിന്‍ കരയിലിരുന്നു മദ്യപാനം; മൂന്നുപേര്‍ കിണറ്റില്‍ വീണു; ഒരാള്‍ മരിച്ചു
ബാലരാമപുരം: കിണറ്റിന്‍ കരയിലിരുന്ന് മദ്യപിച്ച മൂന്നുപേര്‍ കിണറ്റില്‍ വീണു. ഒരാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്തിനു സമീപം തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. പൂവാര്‍ സ്വദേശിയായ സുരേഷ്(35) ആണ് മരിച്ചത്. ഐത്തിയൂര്‍ സ്വദേശികളായ…
മോന്‍സണ്‍ മാവുങ്കാലിനെതിരെ സിബിഐ അന്വേഷണം വേണം;വി എം സുധീരന്‍
തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കാലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. മോന്‍സന്റെ ഉന്നത പോലീസ് ബന്ധം, സമൂഹത്തിലെ മറ്റ് ഉന്നതരുമായുള്ള ബന്ധങ്ങള്‍, തട്ടിപ്പുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. മോന്‍സണുമായി ബന്ധപ്പെട്ട് കെ…
നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നു ; ഔദ്യോഗിക അറിയിപ്പ് താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു
തെന്നിന്ത്യന്‍ താരദമ്പതിമാരായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കഠിനമായ…
ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണം; സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നാലാം തിയതി മുതല്‍ നിസഹകരണ സമരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിലാകും സമരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെജിഎംഒഎയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്. കൊറോണ പ്രോട്ടോക്കോളുകള്‍ പാലിച്ച്…
ഐക്യരാഷ്ട്രസഭയിൽ ബാലാവകാശ പ്രസംഗം നടത്തിയ ഇന്ത്യക്കാരി വിദ്യാർത്ഥിനി എയ്മിലിൻ റോസ് തോമസിന് അഭിനന്ദനപ്രവാഹം
ഫിലാഡൽഫിയ : ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ പ്രസംഗം നടത്തിയ പാലാക്കാരിയായ ഇന്ത്യക്കാരി വിദ്യാർത്ഥിനി എയ്മിലിൻ റോസ് തോമസിന് അഭിനന്ദനപ്രവാഹം. എയ്മിലിനെ ഐക്യരാഷ്ട്രസഭ മുൻ ഉദ്യോഗസ്ഥനും മുൻ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂർ ട്വിറ്ററിലൂടെയും പാലാ എം എൽ എ മാണി സി കാപ്പൻ…
മലബാറിലെ റെയില്‍, വ്യോമ ഗതാഗതം; വികസന പദ്ധതികളില്‍ നിര്‍ണ്ണായകഉറപ്പ് : കേന്ദ്രമന്ത്രി വി. മുരളീധരന്‍
ന്യൂഡല്‍ഹി : മലബാറിലെ റെയില്‍, വ്യോമ ഗതാഗത മേഖലയിലെ വിവിധ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച ഉറപ്പ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി സംഘത്തിനൊപ്പം കേന്ദ്ര റെയില്‍വേ…
