തിരുവനന്തപുരം: വർക്കലയിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വർക്കല ഹെലിപാഡിന് സമീപം ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കാണപ്പെട്ടത്.
വർക്കല പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശവാസിയായ ഒരാളെ കാണാനില്ലെന്ന പരാതി പോലീസിൽ ലഭിച്ചിരുന്നു. മൃതദേഹം അയാളുടെതാണോയെന്ന് സ്ഥിരികരിക്കാനായിട്ടില്ല.
