തിരുവനന്തപുരം: ഷാജ് കിരണിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയന്റെ ബിനാമിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മക്കൾ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴിയാണ്. മുഖ്യമന്ത്രിയുടേയും…
Category: politics
തനിക്കെതിരെ നടന്നത് ബോധപൂർവമായ ഗൂഢാലോചന, സ്വപ്‌നയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണിന്റെ സന്ദേശം വന്നിരുന്നെന്നും എം വി നികേഷ് കുമാർ
തിരുവനന്തപുരം: തന്നെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നതായി മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ. സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നികേഷ് കുമാറിന്റെ പ്രതികരണം. സ്വപ്‌ന സുരേഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വപ്ന…
കാര്യങ്ങൾ കൈവിട്ട് പോയാൽ പണി കിട്ടും, കെ സുധാകരന് പൊലീസിന്റെ അസാധാരണ നോട്ടീസ്
കണ്ണൂർ: കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന് പൊലീസിന്റെ ശക്തമായ മുന്നറിയിപ്പ്.കണ്ണൂർ കലക്ടറേറ്റിൽ നടക്കുന്ന മാർച്ചിൽ പൊലീസിനെതിരെ ആക്രമണമുണ്ടായാൽ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നാണ് സുധാകരന് നൽകിയ നോട്ടീസിലൂടെ പൊലീസ് വ്യക്തമാക്കിയത്. കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറാണു വെള്ളിയാഴ്ച രാവിലെ സുധാകരന് അസാധാരണമായ കത്തു…
ഡി വൈ എഫ് ഐ നേതാവിനെ ആക്രമിച്ച എസ് ഐയെ പമ്പയിലേക്ക് മാറ്റി
പത്തനംതിട്ട: മെഴവേലിയിലെ ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ച എസ് ഐ മാനുവലിനെ സ്ഥലം മാറ്റി. പമ്പ സ്റ്റേഷനിലേക്കാണ് മാറ്റിയത്. സംഭവത്തിൽ പങ്കാളിയായ പൊലീസുകാരൻ അൻവർഷായെ പന്തളത്തേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വീടിന് സമീപം നിൽക്കുകയായിരുന്ന മനുവിനെ പൊലീസ് സംഘം ആക്രമിച്ചു എന്നായിരുന്നു പരാതി.പത്തനംതിട്ട…
കോഴിക്കോട്ട് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ചു; പിന്നാലെ യുവാവിന്റെ ആത്മഹത്യാ ശ്രമം
കോഴിക്കോട്: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് നാദാപുരത്ത് കോളേജ് വിദ്യാര്‍ഥിനിയ്ക്ക് നേരെ യുവാവിന്റെ ആക്രമണം. കല്ലാച്ചി സ്വദേശിയായ യുവാവാണ് പേരോട് സ്വദേശിനിയും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ 20 വയസ്സുകാരിയെ വെട്ടിപരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു, യൂത്ത് കോൺഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തിയ മാർച്ചുകളിൽ വ്യാപകമായി സംഘർഷം ഉണ്ടായി.…
ഫേസ്ബുക്കിന് വിവേചനം, മറ്റു രാഷ്‍ട്രീയകാരോടുള്ള നിലപാടല്ല ബിജെപിയോടെന്ന് മുൻ ജീവനക്കാരി
ന്യൂഡൽഹി: വ്യാജ പ്രചരണങ്ങൾക്ക് ഉപയോഗിക്കുന്ന അക്കൗണ്ടുകളുടെ കാര്യത്തിൽ ഫേസ്ബുക്ക് വിവേചനം കാണിക്കുന്നെന്ന് ഫേസ്ബുക്ക് മുൻ ജീവനക്കാരി. ബിജെപി അനുകൂല അക്കൗണ്ടുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുൻ ഡാറ്റാ സയന്റിസ്റ്റായ ഫിഷാങ് വ്യക്തമാക്കി. ഉദാഹരണമായി ബിജെപി എംപി വിനോദ് സോങ്കറുമായി നേരിട്ട്…
സരിതയെ വിളിക്കുന്നത് ‘ചക്കരക്കൊച്ചേ’ എന്ന്, സ്വപ്ന തന്നെ കാണാൻ വന്നിരുന്നതായും പി സി ജോർജ്
കോട്ടയം: സരിതാ നായരും മുൻ എം എൽ എ പി സി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ പ്രതികരിച്ച് പി സി ജോർജ്. സരിതയെ തനിക്ക് എട്ടുകൊല്ലത്തെ പരിചയമുണ്ടെന്നും തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്‍മാര്‍ക്കെതിരേ പോരാടുന്ന പെണ്‍കുട്ടിയാണ് അവരെന്നും പി.സി…
എന്‍റെ ഫ്ലാറ്റിൽ നിന്ന് ഒരു സംഘം ആളുകൾ സരിത്തിനെ തട്ടിക്കൊണ്ട് പോയി’, എനിക്കുള്ള ഭീഷണി ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ എന്ന് സ്വപ്ന സുരേഷ്
പാലക്കാട്: തന്റെ ഫ്ലാറ്റിൽ നിന്ന് ഒരു സംഘം ആളുകൾ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടികൊണ്ടു പോയെന്ന് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. ആരൊക്കെയോ വന്ന് പട്ടാപ്പകൽ ഒരു വെള്ളസ്വിഫ്റ്റ് കാറിൽ സരിത്തിനെ കൊണ്ട് പോവുകയായിരുന്നു. പൊലീസെന്നാണ് അവർ അവകാശപ്പെട്ടത്.…
മത വിമർശനം വേണ്ട, സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളിൽ അഭിപ്രായം പറയരുത്; വക്താക്കൾക്ക് കർശന നിർദേശവുമായി ബിജെപി
ന്യൂഡൽഹി: നുപുർ ശർമ്മയുടെ പ്രവാചകനെതിരായ പ്രസ്താവന വിവാദൾക്ക് കാരണമായ പശ്ചാത്തലത്തിൽ പാർട്ടി വക്താക്കൾക്ക് മാർഗനിർദ്ദേശങ്ങളുമായി ബിജെപി. ഒരു മതത്തിനെയും വിമർശിക്കരുത് എന്നാണ് പ്രധാനപ്പെട്ട മാർഗ നിർദേശം. മത ചിഹ്നങ്ങളെ വിമർശിക്കരുതെന്നും പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളെ കുറിച്ച്…
