നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ട; മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗിയതയാണ് ലക്ഷ്യം; വി ഡി സതീശന്‍

തിരുവനന്തപുരം: നാര്‍ക്കോട്ടിക്ക് ജിഹാദി വിഷയത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ക്രിസ്ത്യന്‍ മുസ്ലീം വിഭാഗീയതയ്ക്ക് വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. സംഘപരിവാര്‍ അജണ്ടയില്‍ ഇരുവിഭാഗങ്ങളും പെട്ടു പോകരുതെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. വിഷയത്തിലെ ചര്‍ച്ചകളും അവസാനിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.…

എ ആര്‍ ബാങ്ക് ക്രമക്കേട് പുറത്തുകൊണ്ട് വരുന്നതിനുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റത്: കെ.ടി ജലീല്‍

കോഴിക്കോട്: എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ നടക്കുന്ന തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതില്‍ തനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് കെടി ജലീല്‍ എംഎല്‍എ.എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ഹരികുമാറിനെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്സ് ഹവാല…

നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നൊക്കെ ആദ്യമായി കേള്‍ക്കുകയാണ്; പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം; നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നൊക്കെ ആദ്യമായി കേള്‍ക്കുകയാണ് പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പ് ബഹുമാന്യനായ മത പണ്ഡിതനാണ്. അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇത് നാര്‍ക്കോട്ടിക്കിന്റെ പ്രശ്‌നം ഏതെങ്കിലും ഒരു…

ഹരിത നേതാക്കളുടെ പരാതി;എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍

മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സറ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ 12 മണിയോടെ നവാസിനെ വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ തന്നെ ഈ കേസുമായി…

മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. ; പാലാ ബിഷപ്പിനെതിരെ വി ഡി സതീശന്‍

തിരുവനന്തപുരം: മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും പാലാ ബിഷപ്പിനെതിരെ വി ഡി സതീശന്‍. കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ…

എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; മുന്‍നിലപാട് മാറ്റി ജലീല്‍

കൊച്ചി: മലപ്പുറം എ.ആര്‍ നഗര്‍ ബാങ്ക് ഇടപാടില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍മന്ത്രി കെ.ടി ജലീല്‍ എംഎല്‍എ. എആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേട് സംസ്ഥാന സഹകരണ വകുപ്പ് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന്…

അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്; ഫെയ്സ്ബുക്കിലും മാധ്യമങ്ങളിലും അഭിപ്രായം പറഞ്ഞ് പാര്‍ട്ടിയേയും നേതാക്കളേയും അവഹേളിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കും; സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റേത് പാര്‍ട്ടിയേക്കാളും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിലുണ്ട്. പക്ഷേ പാര്‍ട്ടി ഫോറത്തിനകത്താകണം. ഫെയ്സ്ബുക്കിലും മാധ്യമങ്ങളിലും അഭിപ്രായം പറഞ്ഞ് പാര്‍ട്ടിയേയും…

ചന്ദ്രിക കള്ളപ്പണക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ നല്‍കും ; സിപിഎം അതൃപ്തി അവഗണിച്ച് ജലീല്‍ ഇ ഡി ഓഫിസില്‍

മലപ്പുറം: ചന്ദ്രിക കള്ളപ്പണ കേസില്‍ കെ.ടി ജലീല്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകും. സിപിഎം അതൃപ്തി അവഗണിച്ചാണ് ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് സമര്‍പ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളും, രേഖകളും ജലീല്‍ ഹാജരാക്കും. വൈകിട്ട് നാല് മണിക്ക് കൊച്ചി…

അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍; മുല്ല ഹസന്‍ അഖുണ്ഡ് ആക്ടിംഗ് പ്രധാനമന്ത്രി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. കൊല്ലപ്പെട്ട താലിബാന്‍ സ്ഥാപക നേതാവ് മുല്ല ഒമറിന്റെ അടുത്ത അനുയായി ആയ മുല്ല ഹസന്‍ അഖുണ്ഡ് ആണ് ആക്ടിംഗ് പ്രധാനമന്ത്രി. മുല്ല ഒമറിന്റെ മകനായ മുല്ല മൊഹമ്മദ് യാക്കൂബ് ആണ് പ്രതിരോധമന്ത്രി. താലിബാന്‍…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്

ചെന്നൈ: ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നും രാജ്യത്തെ മത സൌഹാര്‍ദ്ദത്തിനെ സാരമായി ബാധിക്കുമെന്ന നിരീക്ഷണത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമ സഭ. ബിജെപി സഭാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും സഭയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിനുമിടയിലാണ് ഇന്ന്പ്രമേയം പാസാക്കിയത്. സഭയില്‍ മന്ത്രിസഭയ്ക്കായി…