കൊച്ചി: തൃക്കാക്കരയിൽ കനത്ത പോളിങ്. പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്. കൃത്യം 7 മണിക്കാണ് പോളിങ് ആരംഭിച്ചത്. ഇതുവരെ 15.93 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണ പോളിങ് ശതമാനം ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. . 1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക.…
Category: Politics
പി എഫ് ഐ റാലിയിലെ മുദ്രാവാക്യം വിളി, എല്ലാം സ്വയം വിളിച്ചത്, അതിൽ തെറ്റില്ലെന്ന് കുട്ടി
കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ റാലിയിലെ വിവാദ മുദ്രാവാക്യം വിളിയിൽ പ്രതികരണവുമായി കുട്ടി. റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്ന് കുട്ടി വ്യക്തമാക്കി. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ‘വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല.…
സി പി എം പാർട്ടി ഫണ്ട്; ഗുരുതര പിഴവെന്ന് അന്വേഷണ റിപ്പോർട്ട്
കണ്ണൂർ : പാർട്ടി ഓഫീസ് നിർമിക്കാൻ തുടങ്ങിയ സമ്മാനപദ്ധതിയുടെ പണം കൈകാര്യം ചെയ്തതിൽ ഗുരുതര പിശക് സംഭവിച്ചതായി ഫണ്ട് വിവാദത്തെക്കുറിച്ച് അന്വേഷിച്ച പാർട്ടികമ്മിഷൻ റിപ്പോർട്ട്. രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായഫണ്ട്, സി.പി.എം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് പുനർനിർമിക്കുന്നതിന് നടത്തിയ സമ്മാനപദ്ധതി, നിയമസഭാ…
അശ്ലീല വിഡിയോയുമായി കോൺഗ്രസിന് ബന്ധമില്ല, പ്രചരിപ്പിച്ചവരെ അല്ല അപ്‌ലോഡ് ചെയ്തയാളെ പിടിക്കണം, അപ്പോൾ വാദി പ്രതിയാകും; വി ഡി സതീശൻ
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ അശ്ലീല വിഡിയോയുമായി യുഡിഎഫിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പ്രചരിപ്പിച്ചവരെ അല്ല മറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്തവരെ ആണ് പിടികൂടേണ്ടത്.അപ്പോൾ വാദി പ്രതിയാകുമെന്നും സതീശൻ പറഞ്ഞു. ‘തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍…
ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതി, സ്വമേധയാ തൊഴിലിൽ ഏർപ്പെട്ടാൽ കേസില്ല
ന്യൂഡൽഹി: പ്രായപൂർത്തിയായവർ സ്വമേധയാ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടാൽ കേസെടുക്കരുതെന്ന് സുപ്രീംകോടതി. വേശ്യാലയം റെയ്ഡ് ചെയ്യുമ്പോൾ ഉഭയ സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ലൈംഗികത്തൊഴിലാളികൾക്ക് എതിരെ നടപടി പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച…
അതിജീവിത മകളെ പോലെ; വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കില്ലെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടി മകളെ പോലെയാണെന്നും പിന്തുണയും ആത്മവിശ്വാസവും നൽകി കൂടെ തന്നെ നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജീവിതത്തിലുണ്ടായ തിക്താനുഭവത്തേക്കാൾ വലിയ തിക്താനുഭവമാണ് ഇടത് നേതാക്കളിൽ നിന്ന് ആക്രമിക്കപ്പെട്ട നടിക്കുണ്ടായത്. ഈ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ…
സർക്കാരിനും പാർട്ടിക്കും പിടിവാശി ഉണ്ട് , കെ റെയിൽ നടപ്പാക്കുമെന്ന് എം വി ജയരാജൻ
കണ്ണൂർ: കെ റെയിൽ നടപ്പാക്കണമെന്ന പിടിവാശി സർക്കാരിനും പാർട്ടിക്കും ഉണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ. മഞ്ഞക്കുറ്റിയാണെങ്കിലും ഡിജിറ്റൽ സർവേ ആണെങ്കിലും ഒരു പോലെയാണ്. ഡിജിറ്റൽ സർവേ വന്നതോടെ പ്രതിപക്ഷ സമരത്തിന്റെ കാറ്റ് പോയിയെന്നും എം വി…
‘കൂടെ ഉണ്ടാകും’ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; ‘വാക്ക് വിശ്വസിക്കുന്നു’ പോരാട്ടം തുടരും – കൂടിക്കാഴ്ചയ്ക്കുശേഷം അതിജീവിത
തിരുവനന്തപുരം: കൂടെ ഉണ്ടാവുമെന്ന് അതിജീവിതയ്ക്ക് ഉറപ്പ് നൽകി സർക്കാർ.മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അതിജീവിത. ‘കേസുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. അനുകൂല പ്രതികരണമാണ് അദ്ദേഹത്തിന്റെ…
കോൺഗ്രസിൽ നിന്ന് രാജി, കപിൽ സിബൽ എസ്പി സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക്
ലഖ്‌നൗ: പ്രമുഖ കോൺഗ്രസ് നേതാവ് കപിൽ സിബൽ സമാജ്‍വാദ് പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിബൽ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് മെയ് 16ന് താൻ രാജി വച്ചതായി സിബൽ മാധ്യമങ്ങളോട്…
അതിജീവിതയെ അപമാനിയ്ക്കാൻ മുഖ്യമന്ത്രി ചട്ടമ്പികളെ ഇറക്കുന്നു, രൂക്ഷ വിമർശനവുമായി വി ഡി സതീശൻ
തൃക്കാക്കര: അതിജീവിതയ്‌ക്കൊപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതീതിയാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുകയാണ്. ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കേണ്ടത് പോലീസും സര്‍ക്കാരുമാണെന്നും അദ്ദേഹം വിമർശിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പും…
