സിൽവർലൈൻ പദ്ധതി വേ​ഗത്തിൽ നടപ്പിലാക്കണം; കേന്ദ്രത്തിന് ഗവർണറിന്റെ കത്ത്

ന്യൂഡൽഹി: സിൽവ‌ർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര സർക്കാരിന് എഴുതിയ കത്ത് പുറത്ത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് 2021 ആ​ഗസ്റ്റ് 16നാണ് ഇതു സംബന്ധിച്ച കത്ത് കേരളാ ​ഗവർ‌ണർ…

എസ് എഫ് ഐ വാഴ വയ്ക്കേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍, സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം അക്രമസംഭവങ്ങള്‍ നടക്കുന്നെന്നും കെ കെ രമ

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമിച്ച പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ ആഭ്യന്തര വകുപ്പിന് എതിരെ രൂക്ഷ വിമർശനവുമായി കെ. കെ. രമ എംഎല്‍എ. സംഭവത്തില്‍ ഒരു പ്രതിയെ പോലും പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷ തങ്ങള്‍ക്കില്ലെന്നും കള്ളന്‍ കപ്പലില്‍ തന്നെയാണ്, കപ്പിത്താനാരാണെന്ന്…

തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുത്’; വിവാദ പ്രസ്താവനയുമായി എംപി എ രാജ

ചെന്നൈ: തമിഴ്നാടിന്റെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയുമായി ഡിഎംകെ എംപി എ രാജ. പ്രത്യേക തമിഴ് രാജ്യമെന്ന തന്തൈ പെരിയാറിന്റെ ആശയം ഉന്നയിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കരുതെന്നാണ് എംപി എ രാജ, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉൾപ്പെടെ ഭാ​ഗമായ വേദിയിൽ പ്രസം​ഗിച്ചത്.…

എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ല, കോൺ​ഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം : രാഹുൽഗാന്ധി എം പിയുടെ കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺ​ഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോർട്ട്. ഒഫിസിലെ മഹാത്മ​ഗാന്ധിയുടെ ചിത്രം തകർത്തതിന് പിന്നിൽ എസ് എഫ് ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ടാണ് എസ് പി നൽകിയത്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ്…

വൃത്തിയുള്ള ​ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞ് തരും, സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നൽകി തുടങ്ങിയെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അതിവേ​ഗത്തിൽ നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 519 ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. തിരുവനന്തപുരം അഞ്ച്, കൊല്ലം 36, പത്തനംതിട്ട 19, ആലപ്പുഴ 31,…

പീഡന കേസിൽ പി സി ജോർജ് അറസ്റ്റിൽ, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെ ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് പി സി

തിരുവനന്തപുരം: പീ‍‍ഡന പരാതിയിൽ പുഞ്ഞാർ മുൻ എം എൽ എ പി.സി.ജോർജ് അറസ്റ്റിൽ. സോളാർ കേസ് പ്രതിയുടെ പരാതിയിൽ 154, 54 (A) വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച്…

പി സി ജോർജിനെതിരെ പീഡന പരാതി, ഉ‌ടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന

തിരുവനന്തപുരം: പൂഞ്ഞാർ മുൻ എം എൽ എ പിസി ജോ‌ർജിനെതിരെ പീഡന പരാതി. സോളാർ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പൊലീസ്കേസെടുത്തു. പി സിയെ അറസ്റ്റ് ചെയ്തേക്കും. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചന…

നോ ഫിയർ, നോ റ്റിയർ, വി വിൽ എന്ന മുദ്യാവാക്യവുമായി വനിത മുന്നേറ്റ ജാഥ ജൂലൈ 4ന്

തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സ‌ർവീസ് ഓ‌​ർ​ഗനൈസേഷൻ വനിത വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ഉണർവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന വനിത മുന്നേറ്റ ജാഥ ജൂലൈ 4ന്. സ്ത്രീ വിരുദ്ധ മൗലിക വാദങ്ങളെ പ്രതിരോധിക്കുക, പുതിയകാലം ഒന്നിച്ചുള്ള ചുവടുകൾ, നോ ഫിയർ, നോ…

സര്‍വകലാശാലാ കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് ക്രൂര പീഡനം, സുരക്ഷാ ജീവനക്കാരൻ കസ്റ്റഡിയിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ സുരക്ഷാ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിമുക്ത ഭടനുമായ മണികണ്ഠനെയാണ് പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിസരത്തെ സ്കൂളിൽ…

ഓഫീസ് തകർത്ത സംഘടനയോട് ദേഷ്യമില്ല, ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് രാഹുൽ ​ഗാന്ധി

കല്‍പ്പറ്റ: തന്റെ ഓഫീസ് തക‌ർത്ത സംഭവം നിർഭാ​ഗ്യകരമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചുപുലര്‍ത്തുന്നില്ലെന്നും രാഹുൽ ​ഗാന്ധി പ്രതികരിച്ചു. കല്‍പറ്റയില്‍ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ…