പുതുപ്പള്ളിയില്‍ യു.ഡി.എഫിന്റെ വിജയം ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടിയവര്‍ക്കുള്ള മുഖത്തടിച്ച മറുപടിയാണ്.തന്റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരന്‍ തന്നെയാണ് ചാണ്ടി ഉമ്മന്‍.ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ പുതിയ ചരിത്രം രചിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ…
Category: Politics
തന്റെ പ്രസ്താവന വളച്ചൊടിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു : ഉദയനിധി സ്റ്റാലിൻ
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കൂട്ടരോടും സഹതാപം മാത്രമാണുള്ളതെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ . സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവന തെറ്റായി വളച്ചൊടിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതു വര്‍ഷമായി മോദി രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി…
ശശി തരൂരിനെ വാരിയലക്കി നടൻ കൃഷ്ണകുമാർ
രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുന്നത്.പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT എന്നാക്കി മാറ്റിയാല്‍ വിനാശകരമായ ഈ പേരുമാറ്റല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് ശശി തരൂര്‍ പരിഹസിച്ചിരുന്നു.സാമൂഹിക മാധ്യമമായ…
ഗ്രോവാസുവിനെ പിണറായിക്ക് ഭയമോ?
തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലില്‍ പോകാന്‍ തയ്യാറായ യുവത്വത്തിന്റെ പേരാണ് ഗ്രോ വാസു. ഗ്രോവാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിലിറങ്ങാനുള്ള നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്…
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; പച്ചക്കൊടി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എല്ലാ കാലത്തും ഇവിടത്തെ തിരഞ്ഞെടുപ്പിനും അത്രയും പ്രാധാന്യമുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാകുമ്പോഴാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പച്ചക്കൊടി കാട്ടുന്നത്. അതായത് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ല.…
പി വി അൻവറിനെതിരെ നിർണായക കണ്ടെത്തൽ, 15 ഏക്കർ ഭൂമി കണ്ടുകെട്ടാം
കോഴിക്കോട്: പിവി അൻവർ എംഎൽഎയ്ക്കെതിരെ നിർണായകമായ കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്. അൻവർ ഭാര്യയുമായി ചേർന്ന് ആരംഭിച്ച എന്റർടൈൻമെന്റ് സ്ഥാപനത്തിന്റെ ഉദ്ദേശം ഭൂപരിധി നിയമം മറികടക്കാനായിരുന്നു എന്നാണ് പുതിയ കണ്ടെത്തൽ. ഭൂപരിധി നിയമം ലംഘിച്ചുകൊണ്ട് പി വി അൻവർ എംഎൽഎ…
പുതുപ്പള്ളി വിധിച്ചതെന്ത്; ഫലമറിയാൻ മണിക്കൂറുകള്‍ മാത്രം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൂട്ടിയും കിഴിച്ചും വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. എന്നാൽ പോളിങ് കുറഞ്ഞത് ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം നേടാൻ തടസ്സമാകുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ്. പലയിടങ്ങളിലും വോട്ടെടുപ്പ് മനഃപൂര്‍വം വൈകിപ്പിച്ചെന്നും ചിലര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്നും അവര്‍…
സാങ്കേതികത്വത്തിന് അപ്പുറം മനുഷ്യത്വം പരിഗണിക്കണം, അതിന്റെ പേരില്‍ ട്രോളിയാല്‍ വകവക്കില്ല: ചാണ്ടി ഉമ്മന്‍
വിവാദങ്ങള്‍ക്കൊണ്ട് നിറഞ്ഞ വാശിയെറിയ പോരാട്ടം തന്നെയായിരിന്നു പുതുപ്പള്ളിയില്‍ നടന്നത്. പല ബൂത്തുകളിലെയും പോളിങ് മന്ദഗതിയിലായതില്‍ നടത്തിയ പ്രതികരണത്തിനെതിരെ വന്ന ട്രോളുകള്‍ക്കു മറുപടിയുമായി ഇപ്പോള്‍ ഇതാ ചാണ്ടി ഉമ്മന്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്. സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്‌നമെന്നും അതിന്റെ പേരില്‍…
“ആനത്തല വെട്ടി ഗണപതിയ്ക്ക് വെച്ചത് പ്ലാസ്റ്റിക് സര്‍ജറി ” ; വിദ്യാഭ്യാസ നയത്തിനെതിരെ സാറ ജോസഫ്
കേന്ദ്ര വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി സാറ ജോസഫ്. യുവജനങ്ങള്‍ രാജ്യം വിടുകയാണെന്നും ഇവിടെ ബുദ്ധിയും ശക്തിയും വിയര്‍പ്പുമൊഴുക്കിയിട്ട് എന്താണ് കിട്ടാനുള്ളതെന്ന് യുവത ചോദിക്കുകയാണെന്നും അവര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സാറ ജോസഫിന്റെ പ്രതികരണം. നമുക്ക് വലിയ…
