കാഫിർ സ്ക്രീൻ ഷോട്ട്; വിവാദത്തിന് പിന്നില്‍ അടിമുടി സിപിഐഎമ്മുകാരന്ന് ഷാഫി പറമ്പില്‍

വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ രം​ഗത്തെതി. ‘കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ…

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ആശയ കുഴപ്പമില്ല, ബിജെപി തോൽക്കും : കെ മുരളീധരന്‍

എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ മുരളീധരന്‍. ജില്ലയില്‍ ബിജെപിക്ക് വിജയിക്കാനാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം…

സംസ്ഥാന സർക്കാർ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കും

സംസ്ഥാന സർക്കാർ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ തീയറ്ററുകളിൽ കൂടി പ്രദർശിപ്പിക്കാനാണ് സർക്കാറിന്റെ ലക്ഷ്യം. അതിനായി 18 ലക്ഷം രൂപയാണ് അനുവദിച്ചത്. കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ, മധ്യപ്രദേശ്, ദില്ലി എന്നിവടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സർക്കാറിന്‍റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള…

പുതിയ പാർലമെന്റ് കെട്ടിടത്തിൽ ചോർച്ച; പ്രതിഷേധവുമായി പ്രതിപക്ഷം

വെറും ഒരു വർഷം മാത്രം പണി പൂർത്തിയായ പുതിയ പാർലമെന്റ് കെട്ടിടം ചേർന്നൊലിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ. ഈ സംഭവം ആയുധമാക്കി ബിജെപിക്കെതിരെ ശക്തമാക്കി പ്രതിപക്ഷം രം​ഗത്തെതി. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ‌ കോൺ​ഗ്രസും സമാജ്‍വാജി…

ഉരുൾ‌പൊട്ടൽ കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ഉരുൾ‌പൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നൽകി. ഈ മാസം 23നും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ…

ഐ ടി പ്രൊഫഷണൽ മാത്രമാണ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്ന് വീണാ വിജയൻ

മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സിഎംആർഎല്ലിന് അനുകൂലമായി സർക്കാരും മുഖ്യമന്ത്രിയും ഒന്നും ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും യോഗം വിളിക്കാമെന്നും സർക്കാർ അറിയിച്ചു. താൻ ഐ ടി പ്രൊഫഷണൽ മാത്രമാണെന്നും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും വീണാ വിജയൻ…

അർജുനയുള്ള തിരച്ചിൽ 14-ാം ദിനം; രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ

അർജുനയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുകയാണ്. അതേസമയം രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു കഴിഞ്ഞു. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി…

പാര്‍ട്ടിയില്‍ കുത്തിത്തിരുപ്പ് നടത്തി പുറത്താക്കിയാല്‍ രാഷ്ട്രീയ വിരമിക്കല്‍ നടത്തും : കെ മുരളീധരന്‍

പാർട്ടി പറഞ്ഞത് അതുപോലെ അനുസരിച്ചതിന്റെ പല ഫലങ്ങളും അനുഭവിച്ചിട്ടുണ്ട് അതുകൊണ്ടു തന്നെ മുന്‍പ് തെരഞ്ഞെടുപ്പുകളിൽ എല്ലായിടത്തും പോയി മത്സരിക്കുന്ന രീതി മാറ്റി പിടിക്കുകയാണ് ഇനി കെ മുരളീധരന്‍. നൂറ് ശതമാനം വിശ്വാസമുള്ള മണ്ഡലത്തിലെ ഇനി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

മൈക്ക് മ്യൂട്ട് ചെയ്തു; നിതീ ആയോഗ് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി മമതാ ബാനര്‍ജി

നിതീ ആയോഗ് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി മമതാ ബാനര്‍ജി. സംസാരിക്കാന്‍ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി പോവുകയായിരുന്നു. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചത് എന്ന് മമത പറയുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കരുതെന്ന്…

രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റി ദ്രൗപതി മുർമു; പരിഹാസവുമായി പ്രിയങ്ക ഗാന്ധി

രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റം നടത്തിരിക്കുകയാണ്. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേരാണ് മാറ്റിയത്. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നാണ് പുതിയ പേര് നൽകിയത്. അശോക് ഹാളിന് അശോക് മണ്ഡപ് എന്നും മാറ്റി. പേരുകൾ…