കോണ്‍ഗ്രസിന്റെ മുസ്ലീം സ്‌നേഹം കാപട്യം: വി. മുരളീധരന്‍

കേന്ദ്രമന്ത്രിസഭയില്‍ മുസ്ലീങ്ങളെ ഒഴിവാക്കിയെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി. മുരളീധരന്‍. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന സുധാകരന്റെ പാര്‍ട്ടിയുടെ സ്ഥിതിയെന്താണെന്ന് വി. മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. 328 സീറ്റുകളില്‍ മല്‍സരിച്ച് നൂറു സീറ്റ് നേടിയ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിപ്പിച്ചത് ഏഴ്…

‘ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ?, എല്ലാം ആദ്യം ഒന്ന് പഠിക്കണം’; സുരേഷ് ​ഗോപി

മന്ത്രി‌ ആ‌യതിനു ശേഷം ആദ്യമാ‌യി സുരേഷ് ​ഗോപി കാണാൻ പോയത് ഇ കെ നയനാരുടെ വീട്ടിലാണ് അ​ദ്ദേഹത്തിന്റെ ​ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ രാഷ്ട്രിയമില്ലെന്നും സുരേ‌ഷ് ​ഗോ​പി ഇട‌യ്ക്കിടെ വീട്ടിൽ വരുന്നായാളണെന്നും ടീച്ചർ വ്യക്തമാക്കി. അതോടൊപ്പം തന്നെ…

മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരെ ആരോപണം; റോഡ് നിർമാണം അട്ടിമറിക്കുന്നു എന്നാരോപിച്ച് കൊടുമണ്ണിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി

മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരെ യുഡിഫ് ആരോപണങ്ങൾ ഉയർത്തുന്നു. അദ്ദേഹത്തിന്റെ സ്വന്തം ഉടമസ്ഥതയിലുളള കെട്ടിടത്തിന്റെ മുൻഭാഗം സംരക്ഷിക്കാൻ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഭരണ സ്വാധീനം ഉപയോഗിക്കുന്നുവെന്നും സിപിഎം നേതാവ് ആരോപിച്ചിരുന്നു. ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണത്തിന്റെ ഭാഗമായി കൊടുമൺ…

പെട്രോളി‌യം ഭയപ്പെടുത്തുന്ന വകുപ്പെന്ന് സുരേഷ് ​ഗോപി

ടൂറിസം പോലെ‌‌യല്ല പെട്രോളി‌യം വകുപ്പ് തന്നെ ഭ‌യപ്പെടുത്തുന്നു എന്ന് വ്യക്തമാക്കി സുരേഷ് ​ഗോപി. അതോടൊപ്പം എ‌യിംസ് ‌യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു. അതിനുവേണ്ടി കഠിനമാ‌യി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ്…

ഷാഫി പറമ്പിൽ ‘എംഎൽഎ’ സ്ഥാനം രാജിവച്ചു; പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് എന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു

ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. വടകര മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ആളാണ് ഷാഫി പറമ്പിൽ. പാർലമെന്റിലേക്ക്…

ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

സുരേഷ് ഗോപി എം പി ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റു. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യന് ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല വഹിക്കും. പ്രധാന വകുപ്പുകൾ ​ബിജെപിക്ക് തന്നെ ലഭിച്ചു. ഗജേന്ദ്ര സിം‌ഗ്…

നിയമസഭാംഗങ്ങളുടെ ഫോട്ടോസ് എടുക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് തുടങ്ങിയ സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് പുതിയ നിയമം ഏർപ്പെടുത്തി. നിയമസഭാംഗങ്ങളുടെ ഫോട്ടോസ് എടുക്കുന്നതിനാണ് മാധ്യമങ്ങൾക്ക് വിലക്ക്. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോസെഷൻ നടത്തുന്നത്. ഇതിന്റെ വിഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും മാധ്യമങ്ങൾക്ക് അനുമതിയില്ലെന്ന് സ്പീക്കറുടെ…

സഹമന്ത്രി സ്ഥാനം മാത്രം ലഭിച്ചു; കടുത്ത അതൃപ്തിയുമായി സുരേഷ് ഗോപി

തൃശ്ശൂരിൽ നിന്നും മിന്നും വിജയമാണ് സുരേഷ് ​ഗോപിയിലൂടെ ബിജെപി നേടിയത്. എന്നിട്ടും സുരേഷ് ​ഗോപിക്ക് ലഭിച്ചത് സഹമന്ത്രി സ്ഥാനം മാത്രം. കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്‌തി എന്നാണ് അറിയാൻ…

എം.എല്‍.എ ഫണ്ടില്‍ നിന്നും സ്‌കൂള്‍ ബസ് അനുവദിച്ചു

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഗവ.യു.പി.എസ് കുമാരപുരത്തിന് അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വ്വഹിച്ചു. 15.25 ലക്ഷം രൂപയാണ് ബസ് വാങ്ങുന്നതിനുവേണ്ടി ചെലവഴിച്ചത്. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ…

ശശി തരൂരിന്റെ പിഎ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റില്‍; സംഭവത്തില്‍ പരിഹാസവുമായി രാജീവ് ചന്ദ്രശേഖര്‍

ശശി തരൂർ എംപിയുടെ പിഎ ശിവകുമാർ പ്രസാദ്‌ സ്വർണക്കടത്ത് കേസിൽ പിടിയിലായി. ഈ സംഭവത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ എത്തിരിക്കുകയാണ്. ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ആദ്യം കേരള മുഖ്യമന്ത്രിയുടെ…