‘കഫീർ’ പ്ര‌യോ​ഗത്തിന് പിന്നിൽ സിപിഐഎം നേതാക്കൾ, നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും; വി ഡി സതീശൻ

‘കഫീർ’ പ്രയോ​ഗം തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവ‌ശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അല്ലാത്തപക്ഷം പ്രക്ഷോഭം ആരം‌‌‌‌‌‌ഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാ‌‌രിനെ വരെ നാണിപ്പിക്കുന്ന പ്രവർത്തിയാണ് സിപിഐഎം വടക്കര‌യിലും മലബാറിലും നടത്തി‌ത്. സിപിഐഎം നേതാക്കളായിരുന്നു ഇതിനു…

മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, മന്ത്രിമാരും പുനപരിശോധന നടത്തണമെന്ന് കെഇ ഇസ്മായിൽ

കേരളത്തില്‍ എല്‍ഡിഎഫ് ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നും കെഇ ഇസ്മായിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധാർഷ്ഠ്യമെന്ന തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉയർത്തിയ വിമർശനങ്ങൾ തളളിക്കളയാൻ കഴിയുന്നതല്ലെന്ന് കെ ഇ ഇസ്മയിൽ…

ഖമീസ് മുഷൈത്ത് കെഎം.സി.സി 15 ലക്ഷം രൂപയുടെ ചികിത്സാധനസഹായം നല്‍കി

മലപ്പുറം: കെ.എം.സി.സി ഖമീസ് മുഷൈത്ത് സെന്‍ട്രല്‍ കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ തങ്ങള്‍ റിലീഫ് സെല്‍ റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ച സ്‌നേഹ സ്പര്‍ശം ചികിത്സ സഹായ പദ്ധതിയിലൂടെ ഈ വര്‍ഷം 15 ലക്ഷം രൂപയുടെ ചികിത്സാധന സഹായം വിതരണം ചെയ്തു.…

കൃത്യസമയത്ത് എത്തിട്ടും പരിപാടി ആരംഭിക്കാൻ ഒരു മണിക്കൂർ വൈകി വേദി വിട്ടിറങ്ങി ജി സുധാകരന്‍

പരിപാടി തുടങ്ങാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം നടന്നത്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാത്തതില്‍ ക്ഷോഭിച്ച് സുധാകരന്‍ വേദി വിട്ടിറങ്ങുകയായിരുന്നു.…

കെ കരുണാകരന്‍റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന, ഇന്ദിരാഗാന്ധി ഭാരത മാതാവ്; സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നലെ കെ കരുണാകരന്‍റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും ഗുരുത്വം നിർവഹിക്കാനാണ് എത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്‍റെ പിതാവാണ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ്…

ബാർ കോഴ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി

ബാർ കോഴ വിവാദത്തെ തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഓഫീസിലെത്താനായിരുന്നു അർജുൻ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സൗകര്യപ്രദമായ സ്ഥലം അറിയിച്ചാൽ മൊഴിയെടുക്കാമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. അങ്ങനെ വെള്ളയമ്പലത്തെ വീട്ടിൽ വെച്ചാണ് അർജുൻ…

വീണാ ജോർജിന് യാത്രാനുമതി നൽകാത്ത കേന്ദ്രത്തിന്റെ നടപടിയിൽ പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കുവൈറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നൽകാത്ത കേന്ദ്രത്തിന്റെ നടപടിയിൽ പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ. ഒറ്റ ദിവസത്തിന് മന്ത്രി പോയിട്ട് എന്ത് കാര്യം എന്നായിരുന്നു ഗവർണറുടെ പ്രതികരണം. കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ…

വിവാദത്തിന് സമയമില്ല, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം കേന്ദ്രം ഉറപ്പാക്കണം; പിണറായി വിജയൻ

കുവൈത്തിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സര്‍ക്കാരും ഉടൻ ക്രിയാത്മകമായ ഇടപെട്ടുവെന്നും പിണറായി വിജയൻ പറഞ്ഞു. ഈ വലിയ ദുരന്തത്തില്‍ ആഘാതമായ…

കേന്ദ്ര മന്ത്രിമാരുടെ പരാജയം; മന്ത്രിമാർ ജനങ്ങളുടെ ഇടയിൽ നിക്കണമെന്നും വിനയത്തോടെ പെരുമാറണമെന്നും പ്രധാനമന്ത്രി

ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ മത്സരിച്ച പല മന്ത്രിമാരും പരാജയപ്പെട്ടത് ഗൗരവത്തോടെ കാണുന്നുവെന്ന് ബിജെപി കേന്ദ്ര നേതൃത്വം. മന്ത്രിമാർ ജനങ്ങളുടെ ഇടയിൽ നിക്കണമെന്നും വിനയത്തോടെ പെരുമാറണമെന്നും പ്രധാനമന്ത്രി ഉപദേശിച്ചത് ഈ പശ്ചാത്തലത്തിലാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. കേരളത്തിൽ മത്സരിച്ച കേന്ദ്ര മന്ത്രിമാർക്ക് മാത്രമാണ്…

ബട്ടർസ്കോച്ച് ഐസ്ക്രീമിൽ മനുഷ്യവിരൽ ഭാഗം കണ്ടെത്തി

മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്ക്രീമിൽ മനുഷ്യ വിരൽ ഭാഗം കണ്ടെത്തി. ഓണ്‍ലൈനായി ഓർഡർ ചെയ്ത ബട്ടർസ്കോച്ചിന്റെ കോണ്‍ ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് യമ്മോ എന്ന ഐസ്ക്രീം നിർമാണ കമ്പനിക്കെതിരെ കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ്…