ഉപരിപഠനത്തില്‍ മലബാര്‍ ജില്ലകള്‍ നേരിടുന്ന അവഗണനയ്ക്ക് പരിഹാരം വേണം: എസ്ഡിപിഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ഉപരിപഠന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മലബാര്‍ ജില്ലകള്‍ നേരിടുന്ന അവഗണനയും അസന്തുലിതാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി. തുടര്‍ വിദ്യാഭ്യാസം മലബാര്‍ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്.…

വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴ ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : വടക്കന്‍ കേരളത്തില്‍ ഇന്ന് ശകതമായ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. നാളെ 8 ജില്ലകളിലും, തിങ്കളാഴ്ച 12…

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവ് ; ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. പകരം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ രോഗ ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിരവധി…

വീണ്ടും ഇന്ധനവില വര്‍ധനവ് ; പെട്രോളിന് ഇന്ന് 30 പൈസ കൂടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് 30 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 കടന്നു. 102.06 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. തിരുവനന്തപുരത്ത്…

ബി.ജെ പിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം, ഭീരുക്കളായ പ്രവര്‍ത്തകരെ ആവശ്യമില്ല ;രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ബിജെപിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം, ഭീരുക്കളായ പ്രവര്‍ത്തകരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്, അവര്‍ക്ക് ആര്‍…

ബക്രീദ് പ്രമാണിച്ച് ലോക്ഡൗണ്‍ ഇളവ് ; മൂന്ന് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളിലാണ് ഇളവുകള്‍ അനുവദിക്കുക. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. മൂന്നു ദിവസങ്ങളില്‍…

സ്ത്രീധനനിരോധന ചട്ടങ്ങളില്‍ ഭേദഗതി; എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിക്കും.

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീധനനിരോധന ചട്ടങ്ങളില്‍ ഭേദഗതി. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ- വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലാതല അഡൈ്വസറി ബോര്‍ഡും രൂപീകരിക്കും. തിരുവനന്തപുരം, എറണാകുളം,…

ഇന്ന് 13,750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1,30,390 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719,…

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച അനുകൂലം ; സമരത്തിനില്ലെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍. കടകള്‍ തുറക്കുന്നതടക്കം തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചത്.ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന നിലപാടാണ് വ്യാപാരികളുടേത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു…

കൊടകര കുഴല്‍പ്പണക്കേസ് ; ബിജെപി നേതാക്കള്‍ പ്രതികളാകില്ല

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളല്ലെന്ന് പോലീസ്. സാക്ഷിപ്പട്ടികയിലും ഇവരുടെ പേരില്ല. കേസില്‍ ജൂലൈ 24 ന് ഇരിഞ്ഞാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.കൊടകര കേസ് കവര്‍ച്ചാ കേസ് മാത്രമായിട്ടാണ് പോലീസ് കാണുന്നത്. അത്തരത്തില്‍ കേസിന് ഊന്നല്‍ നല്‍കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന്…