ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കാണ്ഡഹാര്‍: പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയിലെ താലിബാന്‍ ആക്രമണത്തിലാണ് ദാരുണാന്ത്യം. വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവാണ്. കാണ്ഡഹാറില്‍ താലിബാന്റെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായിട്ടാണ്…

സോണിയാ ഗാന്ധിയുമായി സിദ്ദു ഇന്ന് കൂടിക്കാഴ്ച നടത്തും; കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ സാധ്യത

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് കൂടിക്കാഴ്ച. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന ഹരീഷ്…

കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എയുടെ ഓഫിസിന് നേരെ അക്രമം; പ്രവര്‍ത്തകന് വെട്ടേറ്റു

കൊല്ലം: പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസിന് നേരെ അക്രമം. ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. രാവിലെ 6 മണിയോടെയാണ് ആക്രമണമുണ്ടായത്. മാനസികാരോഗ്യം ബാധിച്ച ഒരാളാണ് അക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന…

ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയ്യേറ്റഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം : ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. നടപടി വേഗത്തിലാക്കാന്‍ ജില്ലാ നിയമ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എല്ലാ കേസുകളും അതാത് ജില്ലാ…

വ്യാപാരികളുമായുള്ള ചര്‍ച്ച ഇന്ന്; ഇളവുകള്‍ വന്നേക്കും

തിരുവനന്തപുരം : കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുെമന്നാണ് സൂചന. എന്നാല്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചാല്‍ കടുത്ത പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം. കടകള്‍ കൂടുതല്‍ സമയം തുറക്കുന്നത് തിരക്ക് കൂട്ടുകയല്ല…

കോവിഡ് വ്യാപനം; കേരളത്തില്‍ ഒട്ടേറെ വകഭേദങ്ങളെന്ന് ഇന്‍സാകോഗ്’ പഠനം

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് കുറയാത്തതിന് കാരണം വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യമെന്ന് പരിശോധനാ ലബോറട്ടറികളുടെ കൂട്ടായ്മയായ ‘ഇന്‍സാകോഗ്.സംസ്ഥാനത്ത് ഡെല്‍റ്റ വകഭേദമാണെങ്കിലും ആല്‍ഫ, ബീറ്റ, ഗാമ, കപ്പ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നിലധികം വൈറസുകളുടെ സങ്കലനമാണ് കേരളത്തില്‍ കാണുന്നത്. വിവിധ മേഖലകളില്‍നിന്ന് സാംപിളുകള്‍…

കുതിരാന്‍ തുരങ്കപാത; ഓഗസ്‌ററ്റില്‍ തുറക്കും; ഇന്ന് സുരക്ഷാ ട്രയല്‍

തൃശൂര്‍; കുതിരാന്‍ തുരങ്കപ്പാതയില്‍ തുരങ്കപ്പാത ഓഗസ്റ്റില്‍ തുറക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇന്ന് ഫയര്‍ഫോഴ്‌സിന്റെ സുരക്ഷാ ട്രയല്‍ റണ്‍ നടക്കും. തുരങ്കത്തിനുള്ളില്‍ അഗ്‌നിബാധയുണ്ടായാല്‍ ഏങ്ങനെ കെടുത്തുമെന്നായിരിക്കും പ്രധാനമായും ഉറപ്പുവരുത്തുക. കുതിരാന്‍ തുരങ്കപ്പാതയുടെ നിര്‍മാണം വിലയിരുത്താന്‍ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍…

ആശുപത്രിയുടെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു ; ചികിത്സാ പിഴവെന്ന് പരാതി

തൃശ്ശൂര്‍ : കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവം നടന്ന സംഭവത്തില്‍ ചികിത്സാ പിഴവെന്ന് പരാതി. ഡിഎംഓയ്ക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. കുഞ്ഞ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിഎംഓയ്ക്ക് വിശദമായ…

കൂട്ട വാക്‌സിന്‍; ഇന്ന് 1.49 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

തിരുവനന്തപുരം : സംസ്ഥാനത്ത് കൂട്ട വാക്‌സിന്‍ പദ്ധതിയുടെ ഭാഗമായി ഇന്ന് 1,49,434 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1,234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,63,55,303 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,18,53,826 പേര്‍ക്ക്…

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : ടെസ്റ്റ് പോസിറ്റിവിറ്റി 10.95; മരണം 87

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555,…