മൊബൈല്‍ ആപ്പിലൂടെ നീലച്ചിത്ര നിര്‍മ്മാണം; ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍

മുംബൈ : മൊബൈല്‍ ആപ്പിലൂടെ അശ്ലീല ചിത്രങ്ങള്‍ സൃഷ്ടിക്കുകയും ചില ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ്് കുന്ദ്ര അറസ്റ്റില്‍. മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ മുഖ്യ ഗൂഢാലോചകനാണ് കുന്ദ്രയെന്ന് മുംബൈ…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; ഇന്ത്യയുടെ വികസനം താളം തെറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം ;അമിത് ഷാ

ന്യൂഡല്‍ഹി : ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഇന്ത്യയില്‍ വികസന പദ്ധതികളുടെ പാളം തെറ്റിക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇന്ത്യയില്‍ വികസനത്തിന് തടസം…

ഇന്ന് 9,931 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 11.08

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484,…

മിഠായിത്തെരുവിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നു; പ്രതിഷേധവുമായി കച്ചവടക്കാര്‍

കോഴിക്കോട് : മിഠായിത്തെരുവിലെ വഴിയോരക്കച്ചവടക്കാരെ പോലീസ് ഒഴിപ്പിക്കുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കച്ചവടക്കാര്‍. വഴിയോരക്കച്ചവടം നിരോധിച്ച് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ച് വില്‍പ്പന നടത്തിയതിനു പിന്നാലെയാണ് പോലീസ് നടപടി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വഴിയോരക്കച്ചവടത്തിന് അനുമതിയില്ല, സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നാണ് പോലീസ് നിലപാട്.…

പട്ടികജാതി കോളനി നവീകരണത്തിന് കിഫ്ബി ഫണ്ട് അനുവദിക്കണം.- പട്ടികജാതി ക്ഷേമസമിതി.

കണ്ണൂര്‍ : കേരളത്തിലെ പട്ടികജാതി കോളനികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി മാതൃക കോളനികളാക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി. അതിനായി കിഫ്ബി ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി. കെ. എസ് പാപ്പിനിശ്ശേരി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജനകീയസൂത്രണ പദ്ധതിയിലൂടെയും, സര്‍ക്കാരിന്റെ അംബേദ്കര്‍ ഗ്രാമ…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ;മറുപടിയുമായി ഇസ്രോയേല്‍ എന്‍ എസ് ഒ കമ്പനി

തിരുവനന്തപുരം :കേന്ദ്ര മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മറുപടിയുമായി ഇസ്രായേല്‍ എന്‍ എസ് ഒ കമ്പനി. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തി എന്ന വാദം കള്ളമാണ്. തെറ്റായ വാര്‍ത്തകള്‍ക്ക് എതിരെ തങ്ങള്‍ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. പെഗാസസ് ഏതെല്ലാം…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; സ്വതന്ത്യ അന്വേഷണം വേണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരുടെ ഫോണ്‍കോളുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഇന്ത്യയിലെ ഉന്നതരുടെ ഫോണ്‍ കോളുകള്‍ ഇസ്രായല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ചോര്‍ത്തുന്നുവെന്ന് ടൊറന്റോയിലെം സിറ്റിസണ്‍ ലാബ് അറിയിട്ടതിന് പിന്നാലെ…

സാമൂഹിക അകലം ഇല്ല, മാസ്‌കും മാറ്റി; കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ബ്രിട്ടന്‍

ബ്രിട്ടന്‍: സാമൂഹിക അകലവും മാസ്‌കും ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ബ്രിട്ടന്‍. തിങ്കളാഴ്ച മുതലാണ് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. അതേസമയം നിയന്ത്രണം ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. സ്റ്റേഡിയങ്ങളിലെല്ലാം അതിന്റെ കപ്പാസിറ്റിക്ക് അനുസരിച്ച് ആളുകള്‍ക്ക്…

സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ബക്രീദ് അവധി ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവിറക്കി

തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള ബക്രീദ് അവധി ബുധനാഴ്ചത്തേക്ക് മാറ്റി നല്‍കി. ചൊവ്വാഴ്ചത്തെ അവധിയാണ് മാറ്റി നല്‍കിയിരിക്കുന്നത്.സര്‍ക്കാര്‍ കലണ്ടറില്‍ ജൂലൈ 20 നാണ് ബക്രീദ് അവധി നല്കിയിരുന്നത്. ഇതോടെ ചൊവ്വാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും.

വിവാദ കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് അന്തരിച്ചു

കോപ്പന്‍ഹേഗന്‍ : ഡാനീഷ് കാര്‍ട്ടൂണിസ്റ്റഅ കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ്{86}അന്തരിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു കര്‍ട്ട്. 2005 ല്‍ ആണ് ഡാനിഷ് പത്രമായ ജയ്‌ലാന്‍ഡഡ് പോസ്റ്റണില്‍ കര്‍ട്ട് വെസ്‌റ്റെര്‍ഗാര്‍ഡിന്റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഇതിന് ശേഷം…