തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി…
Category: News
കടയിലും ബാങ്കിലും പോകുന്നവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന സര്‍ക്കാര്‍ പിന്‍വലിച്ചു; മാളുകള്‍ ഇന്ന് തുറക്കും
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. ഓണക്കാലമാണ്, ആള്‍ക്കൂട്ടവും തിരക്കും കൂടാന്‍ ഏറെ സാധ്യതയുള്ള കാലം. പക്ഷെ രോഗവ്യാപനം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത തുടരുകയും വേണം. ഇത് മുന്നില്‍ കണ്ടാണ് ലോക്ഡൗണ്‍ മാനദണ്ഡം സര്‍ക്കാര്‍ കടുപ്പിച്ചത്.…
കടകളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം, മദ്യം വാങ്ങാന്‍ വേണ്ടാ; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ കോവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലുമെടുക്കണമെന്ന ഉത്തരവ് എന്തുകൊണ്ട് ബാറുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലും മദ്യം വാങ്ങാനെത്തുന്നവര്‍ക്കു ബാധകമല്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിലുള്ള വിശദീകരണം ബുധനാഴ്ച അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ഹൈക്കോടതിക്കു സമീപം മത്തായി മാഞ്ഞൂരാന്‍ റോഡിലെ…
യൂട്യൂബ് വ്‌ലോഗര്‍മാരായ ഇബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ 17 ആരാധകരും പോലീസ് പിടിയില്‍
കണ്ണൂര്‍: യൂട്യൂബ് വ്‌ലോഗര്‍മാരായ ഇബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ 17 ആരാധകരും പോലീസ് പിടിയില്‍. നിയമലംഘനങ്ങള്‍ക്ക് പ്രേരിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയതത്. യൂട്യൂബര്‍മാരുടെ വാന്‍ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞാണ് രാവിലെ മുതല്‍ മോട്ടോര്‍ വാഹന…
സാമ്പത്തിക തട്ടിപ്പ് കേസ്; പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയലിനെയും മകളെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു
കൊച്ചി: 1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയലിനെയും കമ്പനി സി ഇ ഒ യും മകളുമായ റിനു മറിയത്തെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ…
വാക്‌സിന്‍ ക്ഷാമം; അഞ്ച് ജില്ലകളില്‍ ഇന്ന് കുത്തിവയ്പ് ഉണ്ടാകില്ല
തിരുവനന്തപുരം: വാക്‌സിനേഷന്‍ യജ്ഞം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിസന്ധി രൂക്ഷമാണ്. വളരെ കുറച്ച് വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്സിന്‍ പൂര്‍ണമായും തീര്‍ന്നതിനാല്‍ ഇന്ന് വാക്‌സിനേഷന്‍ ഉണ്ടാകില്ല. കോഴിക്കോട് 300 ഡോസാണ് ശേഷിക്കുന്നത്. മറ്റ്…
നടി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം: അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന നടി ശരണ്യ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.രോഗം ബാധിച്ചതിനെ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്കും ശരണ്യ വിധേയയായിരുന്നു. അടുത്തകാലത്തായി ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ശരണ്യ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയിരുന്നു. ഇതിനിടെ…
പെഗാസസ് വിഷയം;’രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാര്‍ലമെന്റിനെ ബിജെപി റബര്‍ സ്റ്റാമ്പാക്കി ; ശശി തരൂര്‍
ന്യൂഡല്‍ഹി: രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാര്‍ലമെന്റിനെ ബിജെപി റബര്‍ സ്റ്റാമ്പാക്കി മാറ്റി. ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ബിജെപിക്ക് പാര്‍ലമെന്റ്. ഇന്ത്യന്‍ ജനാധിപത്യത്തെ അവര്‍ പരിഹസിക്കുകയാണെന്നും കോണ്‍ഗ്രസ് എം പി ശശി തരൂര്‍ . ഐ.ടി പാര്‍ലമെന്ററി…
ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ തുറക്കാം. കെഎസ്ആര്‍ടിസി പരിമിതമായി സര്‍വ്വീസ് നടത്തും. വലിയ ആരാധാനലയങ്ങളില്‍ പ്രര്‍ത്ഥനാ ചടങ്ങുകളില്‍ 40 പേര്‍ക്ക് പങ്കെടുക്കാം. ഞായറാഴ്ച…
സംസ്ഥാനത്ത് ശക്തമായ മഴയക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നാണ്…
