സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; ജാഗ്രതാ നിര്‍ദ്ദേശവുായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എട്ട് ജില്ലകളിലും ബുധനാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പ്…

യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കൂടെയുള്ളവരുടെ കാലുവാരല്‍; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനുണ്ടായ കനത്ത തോല്‍വിക്ക് കാരണം കൂടെയുള്ളവരുടെ കാലുവാരലാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖദറിട്ട് നടന്നാല്‍പോര, യു ഡി എഫിന് വോട്ടുകൂടി ചെയ്യണം. പ്രവര്‍ത്തകര്‍ ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു. കെ…

സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 14,437 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട…

മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒന്‍പാതാം തീയതി വരെയാണ് മോന്‍സണിനെ റിമാന്‍ഡ് ചെയ്തത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ…

സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തീയറ്ററുകള്‍ തുറക്കും; പ്രവേശനം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. 50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍…

അനധികൃത സ്വത്ത് സമ്പാദനം;കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയതായി സൂചന. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് നടപടി. പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതോടെതെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്ന്…

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ 152-ാം ജന്മവാര്‍ഷികം

ന്യൂഡല്‍ഹി: ഇന്ന് ഗാന്ധി ജയന്തി. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയല്‍ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രസക്തമായ ഒരുകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.സത്യവും അഹിംസയും ജീവിതവ്രതമാക്കിയ ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും…

തിരിച്ചടിച്ച് ഇന്ത്യ; രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റെയ്ന്‍

ന്യൂഡല്‍ഹി:: യാത്രാചട്ട വിവാദത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് പത്ത് ദിവസം ക്വാറന്റെയ്ന്‍ നിര്‍ബന്ധമാക്കി. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്. ഒക്ടോബര്‍ 4 മുതലാണ്പുതുക്കിയ യാത്രാചട്ടം നടപ്പാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിദേശകാര്യ മന്ത്രാലയം…

വീട്ടുകരം; യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

തിരുവനന്തപുരം കോർപ്പറേഷനിൽ  വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ മൂന്ന് ദിവസമായി നടക്കുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഡ്യംപ്രഖ്യാപിച്ചുകൊണ്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് മുതിർന്ന ബിജെപി നേതാവ് വിജയൻ തോമസ് ഉത്ഘാടനം ചെയ്തു. ജില്ലാ…

പുരാവസ്തു തട്ടിപ്പ് മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം: മന്ത്രി വി. മുരളീധരൻ

പാലക്കാട്:പുരാവസ്തു തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ലോക കേരളസഭയെ മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉപയോഗിച്ച് കേരളത്തിന് പുറത്തുള്ളവർ വലിയ തട്ടിപ്പ് നടത്തുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നതാണ്. സ്വർണ്ണ കള്ളക്കടത്തുകാർക്കും ഇടം…