പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം; വി എസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍

തിരുവനന്തപുരം: പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ട് വയസ്. അടിയുറച്ച നിലപാടുകളും തിരുത്താന്‍ തയ്യാറാകാത്ത തീരുമാനങ്ങളുമാണ് വി എസ് എന്ന ജനനായകനെ പ്രിയപ്പെട്ടതാക്കുന്നതും. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും രണ്ട് വര്‍ഷമായി അവധി എടുത്ത വിഎസ്…

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 100 രൂപ 22 പൈസയും പെട്രോളിന് 106 രൂപ 50 പൈസയുമാണ് വില. കോഴിക്കോട് ഡീസലിനും പെട്രോളിനും യഥാക്രമം 100 രൂപ…

തന്റെ മരണത്തിനുത്തരവാദി സര്‍ക്കാര്‍; ഫേസ്ബുക്ക് പോസ്‌റ്റെഴുതി ഹോട്ടലുടമ ജീവനൊടുക്കി

കോട്ടയം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായ ഹോട്ടലുടമ ജീവനൊടുക്കി. കോട്ടയം കുറിച്ചി ഔട്ട്‌പോസ്റ്റിലെ വിനായക ഹോട്ടല്‍ ഉടം സരിന്‍ മോഹനാണ് (38) ജീവനൊടുക്കിയത്. ട്രെയിനു മുന്നില്‍ ചാടിയായിരുന്നു ആത്മഹത്യ. തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആണെന്ന് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനു ശേഷമാണ് സരിന്‍…

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302,…

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശ്ക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ്…

സക്‌സസ് കേരള കള്‍ച്ചറല്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രമോദ് പയ്യന്നൂരിന്

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബിസിനസ് കോണ്‍ക്ലേവിന്റെയും സാംസ്‌കാരിക ശില്പശാലകളുടെയും ഭാഗമായി, സക്‌സസ്സ് കേരള ഒരുക്കിയ കള്‍ച്ചറല്‍ എക്‌സലന്‍സ് അവാര്‍ഡിന് പ്രമോദ് പയ്യന്നൂര്‍ അര്‍ഹനായി. കോവിഡ്കാല പ്രതിസന്ധികളില്‍ വിജയകരമായി നടപ്പിലാക്കിയ നവജനകീയ സാംസ്‌കാരിക ദൗത്യങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ശ്രീ.…

ഇടുക്കി ഡാം തുറന്നു; സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് പെയ്യാന്‍ സാധ്യതയുള്ള മഴയെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഡാം ഇപ്പോള്‍ തുറക്കുന്നത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. മന്ത്രിമാരുടെ…

ഇടുക്കി ഡാം ഉടന്‍ തുറക്കും

ഇടുക്കി ഡാം ഉടന്‍ തുറക്കും.10.55 ന് സൈറണ്‍ മുഴക്കി.ചരിത്രത്തില്‍ അഞ്ചാംതവണയാണ് ഡാം തുറക്കാന്‍ പോകുന്നത്. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു

എറണാകുളം: കൊച്ചി മെട്രോയില്‍ യാത്രാ നിരക്ക് പകുതിയാക്കി കുറച്ചു. 20-ാം തിയതി ബുധനാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരിക. ഫ്ലെക്സി ഫെയര്‍ സംവിധാനമാണ് കൊച്ചി മെട്രോയില്‍ നടപ്പാക്കുക. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ 6 മണി മുതല്‍ 8 മണി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ കേസും

കൊച്ചി: തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ പീഡനക്കേസും. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നു. പെണ്‍കുട്ടിക്ക് 17…