ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പര നാളെ തുടങ്ങും

ശ്രീലങ്കയ്‌ക്കെതിരായ ടി -20 പരമ്പര നാളെ തുടങ്ങും. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍, കെ എല്‍ രാഹുല്‍, എന്നിവര്‍ക്ക് ഒപ്പം വിശ്രമം അനുവദിച്ച പന്ത്, കോഹ് ലി എന്നിവരും കളിക്കില്ല. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍…

മധുവിന്റെ ചരമദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.

ആൾക്കൂട്ട ആക്രമത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ നാലാം ചരമ ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. തടസമെല്ലാം നീക്കി വിചാരണ നടപടികൾ തുടഗിയതിനാൽ മധുവിന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് അമ്മയും സഹോദരിയും. സർക്കാർ നിയോഗിച്ച സ്‌പെഷ്യൽ പ്രോസിക്യുട്ടറിൽ പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ കുടുംബം പറയുന്നു.

മതിയായ അടിസ്ഥാന സൗകര്യം ഇല്ല ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്ര കാര്യത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍

കോഴിക്കോട് കുതിരവട്ടം മനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ഈ കാര്യത്തില്‍ ഉടനടി തന്നെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാകമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. മാനസിക ആരോഗ്യ കേന്ദ്രത്തില്‍ മതിയായ ജീവനക്കാരില്‍ ഇല്ലെന്നും രോഗത്തില്‍ നിന്നും മുക്തി…

ഹരിദാസിന്റെ കൊലപാതകം; ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തലശ്ശേരി ന്യൂമാഹി പൂന്നോലിലെ ഹരിദാസിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ ബി ജെ പി ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേര്‍ കൂടി അറസ്റ്റിലായി. അമല്‍ മനോഹര്‍, വിമിന്‍,സുമേഷ്,ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക്…

യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍

യാത്രചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന ഗവര്‍ണറുടെ ആവശ്യം രാജ്ഭവന്‍ രേഖമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബെന്‍സ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഇപ്പോഴുള്ള കാര്‍ ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടിയെന്നും വിവിഐപി പ്രോട്ടോകോള്‍ പ്രകാരം…

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മന്‍മോഹന്‍ സിങ്

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രഞ്ജനുമായ ഡോ. മന്‍മോഹന്‍ സിങ്. സാമ്പത്തിക നയങ്ങളെക്കുറിച്ച് സര്‍ക്കാരിന് ധാരണയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയിലാണ് മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം. കോവിഡ് കാലത്തെ…

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

ആലപ്പുഴ ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യന്‍കോട് ശരത്ചന്ദ്രന്‍ ആണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പോലീസ് അറിയിച്ചു.

പതിനാല് മാസമായിട്ടും കോവിഡ് മാറാതെ ഒരു മനുഷ്യന്‍

കോവിഡ് നിരവധി തവണ ബാധിച്ചവര്‍ ഉണ്ടാവാം . കോവിഡ് നെഗറ്റീവ് ആയിട്ടും പല ബുദ്ധിമുട്ടുകളും നേരിടുന്നവരും ഉണ്ടാകാം. എന്നാല്‍ മാസങ്ങളായി കോവിഡ് മാറാത്തവര്‍ ഉണ്ടാകുമോ?എന്നാല്‍ അത്തരം ആളുകളും നമുക്കിടയില്‍ ഉണ്ടെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് തുര്‍ക്കി സ്വദേശിയായ മുസാഫര്‍ കയാസന്‍. കഴിഞ്ഞ 14…

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലം

പ്രശസ്ത സിനിമാ- സീരിയല്‍ താരം കോട്ടയം പ്രദീപ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കോട്ടയം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടില്‍നിന്ന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയശേഷം അദ്ദേഹത്തിന്റെ മൃതദേഹം കുമാരനല്ലൂരിലെ വസതിയില്‍ എത്തിച്ചു. സംസ്‌കാരം…

നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദു ഹരിയാനയിലെ സോനിപത്തില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കര്‍ണാടകയിലേക്ക് കര്‍ഷകര്‍ എത്തിയ സംഭവത്തില്‍ ദീപ് സിദ്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെങ്കോട്ടയില്‍ കടന്ന സിദ്ദുവും സംഘവും സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു.ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലെ…