2030- ഓടെ 6ജി മൊബൈൽ നെറ്റ്‌വർക്കുകൾ വാണിജ്യപരമായി ലഭ്യമാകുമെന്ന് സൂചന നൽകി നോക്കിയ സിഇഒ പെക്ക ലൻഡ്‌മാർക്ക്. 6 ജി നടപ്പിലാക്കുന്നതോടെ സ്മാർട് ഫോണുകളുടെ ഉപയോഗം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.…
Category: News
തൃക്കാക്കര പ്രചാരണത്തിന് പി സി ജോർജ് എത്തില്ല, തടയിട്ട് പൊലീസ് നോട്ടീസ്
തിരുവനന്തപുരം: തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്താനിരിക്കെ പി.സി. ജോർജിന് നോട്ടീസ്. വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ…
ഹോട്ടലുകളിലെ പഴകിയ എണ്ണയുടെ ഉപയോഗം, കർശന നിലപാടുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്‍റെ അവകാശം’ എന്ന കാമ്പയിന്‍റെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും…
പി എഫ് ഐ റാലിയിലെ മുദ്രാവാക്യം വിളി, എല്ലാം സ്വയം വിളിച്ചത്, അതിൽ തെറ്റില്ലെന്ന് കുട്ടി
കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ റാലിയിലെ വിവാദ മുദ്രാവാക്യം വിളിയിൽ പ്രതികരണവുമായി കുട്ടി. റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്ന് കുട്ടി വ്യക്തമാക്കി. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ‘വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല.…
സി പി എം പാർട്ടി ഫണ്ട്; ഗുരുതര പിഴവെന്ന് അന്വേഷണ റിപ്പോർട്ട്
കണ്ണൂർ : പാർട്ടി ഓഫീസ് നിർമിക്കാൻ തുടങ്ങിയ സമ്മാനപദ്ധതിയുടെ പണം കൈകാര്യം ചെയ്തതിൽ ഗുരുതര പിശക് സംഭവിച്ചതായി ഫണ്ട് വിവാദത്തെക്കുറിച്ച് അന്വേഷിച്ച പാർട്ടികമ്മിഷൻ റിപ്പോർട്ട്. രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായഫണ്ട്, സി.പി.എം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് പുനർനിർമിക്കുന്നതിന് നടത്തിയ സമ്മാനപദ്ധതി, നിയമസഭാ…
സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ ബിജു മേനോൻ, ജോജു ജോർജ്, നടി രേവതി
തിരുവനന്തപുരം: 52ാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടി രേവതിയാണ്. ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർക്കുള്ള അവാർഡ് പങ്കിട്ടു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 142 ചിത്രങ്ങളാണ് ആകെ പരിഗണിച്ചത്. രണ്ട് സിനിമകൾ ജൂറി…
വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ജാമ്യം, തുടർച്ചയായി കസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്ന് കോടതി
കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പി സി ജോർജ് മുൻ എം എൽ എ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ…
അശ്ലീല വിഡിയോയുമായി കോൺഗ്രസിന് ബന്ധമില്ല, പ്രചരിപ്പിച്ചവരെ അല്ല അപ്‌ലോഡ് ചെയ്തയാളെ പിടിക്കണം, അപ്പോൾ വാദി പ്രതിയാകും; വി ഡി സതീശൻ
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ അശ്ലീല വിഡിയോയുമായി യുഡിഎഫിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പ്രചരിപ്പിച്ചവരെ അല്ല മറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്തവരെ ആണ് പിടികൂടേണ്ടത്.അപ്പോൾ വാദി പ്രതിയാകുമെന്നും സതീശൻ പറഞ്ഞു. ‘തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍…
കഴിച്ചാൽ ഒരു മാസത്തോളം നിങ്ങളുടെ വിയർപ്പിന് സുഗന്ധം, ഈ പഴത്തിന്റെ ഗുണങ്ങൾ ഇങ്ങനെ
പ്രകൃതിയിൽ കാണുന്ന ഓരോ ജീവ ജാലങ്ങൾക്കും വ്യത്യസ്തമായ പ്രത്യേകതകളാണ്. അത്തരത്തിലൊരു പഴമാണ് കെപ്പൽ. കഴിച്ചു കഴിഞ്ഞാൽ നമ്മുടെ വിയർപ്പിന് സുഗന്ധം ഉണ്ടാകുമെന്നതാണ് ഈ പഴത്തിന്റെ പ്രത്യേകത. ഇന്തോനേഷ്യയാണ് ഇതിന്റെ സ്വദേശം. ഇന്തോനേഷ്യയിലെ രാജകുടുംബാംഗങ്ങളുടെ ഇഷ്ട പഴമായിരുന്നു കെപ്പൽ. രാജകൊട്ടാരത്തിന്റെ സമീപമൊഴികെ കെപ്പൽ…
തലസ്ഥാനത്ത് യുവതിക്ക് നേരെ ക്രൂര മർദ്ദനം, ചെരുപ്പൂരി അടിക്കുന്നതിന്റെ ഉൾപ്പെടെ ദൃശ്യങ്ങൾ പുറത്ത്, ബ്യൂട്ടിപാർലർ ഉടമയ്ക്കെതിരെ കേസ്
തിരുവനന്തപുരം: മോഷണം ആരോപിച്ച് യുവതിക്ക് നേരെ ആക്രമണം. തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബ്യൂട്ടിപാർലർ ഉടമയാണ് യുവതിയെ മർദ്ദിച്ചത്. സംഭവത്തിൽ മർദ്ദനമേറ്റ ശോഭയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. മർദ്ദനത്തിന് ഇരയായ സ്ത്രീ തന്റെ ഷോപ്പിന് സമീപം ഇരിക്കുകയായിരുന്നുവെന്നും തന്നെ…
