പ്രീതം മുണ്ടെയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല; മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി

മഹാരാഷ്ട്ര : പ്രീതം മുണ്ടെ കാഡെയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി. ബിജെപിയുടെ മുതിര്‍ന്ന നേതാവും ഒന്നാം മോദി സര്‍ക്കാറില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്നു ഗോപിനാഥ് മുണ്ടെ. അദ്ദേഹത്തിന്റെ മരണശേഷം മകളായ പ്രീതം മുണ്ടെ കാഡെയെ കേന്ദ്രമന്ത്രിസഭ…

തമിഴ്‌നാടിനെതിരെ കേന്ദ്രനീക്കം ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് സംസ്ഥാനമായി വിഭജിക്കും

ചെന്നൈ : തമിഴ്‌നാടിനെ രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കാന്‍ കേന്ദ്രനീക്കം. 2024 ലെ ലേക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എ ഐ ഡി എം കെ ശക്തികേന്ദ്രമായ കൊങ്കുനാട് വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കാന്‍ സാധ്യതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ നീക്കം ഭരണഘടനാപരമായി…

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ; കമലഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍നിന്ന് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തിന് ശേഷം കമലാഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തില്‍നിന്ന് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നു. വ്യാഴാഴ്ച പാര്‍ട്ടി മുന്‍ വൈസ് പ്രസിഡന്റും കമലിന്റെ സന്തത സഹചാരിയുമായിരുന്ന ഡോ. ആര്‍. മഹേന്ദ്രന്‍ ഉള്‍പ്പെടെ 80-ഓളം പേരാണ് ഡി.എം.കെ.യില്‍…

മുഖം മിനുക്കി മോദി സര്‍ക്കാര്‍; മന്ത്രിസഭയിലേക്ക് 43 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : മോദി സര്‍ക്കാരിന്റെ തുടര്‍ഭരണത്തില്‍ മുഖം മിനുക്കി മന്ത്രിസഭാ. അടിമുടി മാറ്റങ്ങളും അപ്രതീക്ഷിത രാജികളുമാണ് കേന്ദ്രമന്ത്രിസഭാ രൂപികരണത്തിന്റെ പ്രത്യേകത. പുതിയതായി 43 അംഗങ്ങള്‍ മന്ത്രി സഭയിലേക്ക് കടന്നുവന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടനയില്‍ വനിതകള്‍ക്കും, യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം…

കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി ; പുതിയ മന്ത്രിമാര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. പുതിയ 43 മന്ത്രിമാര്‍ വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവെച്ചു. രത്തന്‍ ലാല്‍ ഖഠേരിയ, സദാനന്ദ ഗൗഡ, രമേശ് പൊഖ്രിയാല്‍, സന്തോഷ് ഗാങ്ങ്വാര്‍,…

മന്ത്രി സഭയില്‍ പുതിയൊരു വകുപ്പായി സഹകരണമേഖലയെ ഉള്‍പ്പെടുത്തും ; കേന്ദ്രം

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭയില്‍ പുതിയൊരു വകുപ്പ് കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ധാരണയായി. സഹകരണ വകുപ്പ് കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാളെ മന്ത്രിസഭ വികസിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതിയ വകുപ്പ് രൂപീകരണം. രാജ്യത്തെ…

പി എസ് ശ്രീധരന്‍പിള്ള ഗോവ ഗവര്‍ണര്‍

ന്യൂഡല്‍ഹി : മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ടപ്രതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ഡോ. കമ്പംപാട്ടി ഹരിബാബുവാണ് പുതിയ മിസോറം ഗവര്‍ണര്‍. കേന്ദ്ര സാമൂഹിക നീതി മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടിനെ കര്‍ണ്ണാടക ഗവര്‍ണ്ണറായും നിയമിച്ചു. ഹരിയാന ഗവര്‍ണര്‍…

തൃണമൂല്‍ ബന്ധം ദൃഢപ്പടുത്തല്‍ ; അധീര്‍ രഞ്ജന്‍ ചൗധരിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ലോക്‌സഭാ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെ നീക്കി പുതിയ ആളെ നിയോഗിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. ദേശീയതലത്തില്‍ തൃണമൂല്‍ ബന്ധം ദൃഢപ്പെടുത്തുന്നതിനാണ് ഈ നീക്കം. മമതയുടെ കടുത്ത വിമര്‍ശകനായ അധീര്‍ രഞ്ജന്‍ ചൗധരിയാണ് കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിന് മുഖ്യതടസ്സം. നേതൃസ്ഥാനത്തേക്ക്…

ജയലളിതയുടെ സ്മാരകത്തില്‍ ശപഥമെടുത്ത് സംസ്ഥാന പര്യടനം ; തിരിച്ചുവരവിന്റെ സൂചന കടുപ്പിച്ച് ശശികല

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചന കടുപ്പിച്ച് വി.കെ. ശശികല. ജയലളിതയുടെ സ്മാരകത്തില്‍ ശപഥമെടുത്ത് സംസ്ഥാനപര്യടനം നടത്തി എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരെ കാണാനാണ് ശശികലയുടെ തീരുമാനം. പാര്‍ട്ടിപ്രവര്‍ത്തകന്‍ ജീവാനന്ദവുമായി കഴിഞ്ഞ ദിവസം നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. ജൂലായ് അഞ്ചിനുശേഷം മറീനയിലെ…

കേന്ദ്ര മന്ത്രിസഭാ വികസനം ; സുരേഷ് ഗോപിക്കും, ഇ ശ്രീധരനും സാധ്യത

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭ വികസനത്തിന്‍രെ ഭാഗമായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേരും മെട്രോമാന്‍ ഇ ശ്രീധരന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. നേരത്തേ തന്നെ സുരേഷ് ഗോപിയുടെ പേര് ചര്‍ച്ചകളില്‍…