കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വിജയം. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ഭൂരിപക്ഷത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മമത മറികടന്നത്.…
Category: National
ഭവാനിപുരില്‍ മമതയ്ക്ക് വ്യക്തമായ ലീഡ്
പശ്ചിമ ബംഗാള്‍:ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വ്യക്തമായ ലീഡ്. മമതയുടെ ലീഡ് 25,000 പിന്നിട്ടു. സംസേര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലീഡ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജിക്ക് ഭവാനിപൂരില്‍ വിജയം അനിവാര്യമാണ്. ഭവാനിപൂരില്‍…
പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; മമതാ ബാനര്‍ജിക്ക് നിര്‍ണായകം
പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉള്‍പ്പടെ രാജ്യത്ത് ഉപ തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടിയ ഭവാനിപൂര്‍ മണ്ഡലത്തിലെ ജനവിധി ആണ് രാജ്യം ഉറ്റ് നോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം…
കനയ്യകുമാറും ജിഗ്നേഷ് മേവാനിയും ഗാന്ധിജയന്തി ദിനത്തില്‍ കോണ്‍ഗ്രസിലേക്ക്?
ന്യൂഡല്‍ഹി: മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും ഗുജറാത്ത് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും ഒക്ടോബര്‍ 2 ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പേര്‍ട്ടുകള്‍. ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദളിത് നേതാവായ ജിഗ്നേഷ് മേവാനിയെ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റാക്കിയേക്കും.…
വീണ്ടും ട്വിസ്റ്റ്; അമരീന്ദറിന് പിന്‍ഗാമിയായി രണ്‍ജിത്ത് സിംഗ് ചന്നി പഞ്ചാബിനെ നയിക്കും
ചണ്ഡീഗഡ്: പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന് പകരക്കാരനായി ചരണ്‍ജിത്ത് സിംഗ് മുഖ്യമന്ത്രിയാകും. അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു 58കാരനായ ചന്നി. ചംകൗര്‍ സാഹെബ് മണ്ഡലത്തിലെ എംഎല്‍എയായ അദ്ദേഹം സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് നേതാവാണ്. സിഖ് ദളിതായ ചരണ്‍ജിത്തിനെ മുഖ്യമന്ത്രിയാക്കിയത്…
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് മക്കള്‍ ഇയക്കം; അനുമതി നല്കി താരം
ചെന്നൈ: തമിഴ്‌നാട്ടില്‍ അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വിജയ് മക്കള്‍ ഇയക്കം’. വിജയ് ആരാധകരുടെ സംഘടനയായതിനാല്‍ പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താരത്തിന്റെ അനുമതി വേണമായിരുന്നു. വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെങ്കിലും തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിജയ് സമ്മതിച്ചിട്ടുണ്ടെന്നാണ്…
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവച്ചു
പഞ്ചാബ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവച്ചു. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജി സമര്‍പ്പിച്ചു. കോണ്‍ഗ്രസില്‍ അപമാനിക്കപ്പെട്ടെന്നും സര്‍ക്കാരിനെ നയിക്കാനുള്ള തന്റെ കഴിവിനെ ചോദ്യംചെയ്യുന്ന സ്ഥിതിയുണ്ടായെന്നും രാജിവച്ച ശേഷം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു. മൂന്നുതവണ എംഎല്‍എമാരുടെ യോഗം വിളിച്ചത് തന്നോടുള്ള…
കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി: സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടു വര്‍ഷത്തിനിടയില്‍ നിരവധി യുവനേതാക്കള്‍ കൊഴിഞ്ഞു പോയ കോണ്‍ഗ്രസിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. കനയ്യകുമാറിനൊപ്പം ഗുജറാത്തിലെ ദളിത്…
ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേല്‍ക്കും. ഘട്ട്‌ലോഡിയയില്‍ നിന്നുള്ള നിയമസഭാംഗമാണ് ഭൂപേന്ദ്ര പട്ടേല്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാനി ശനിയാഴ്ച രാജി വച്ചിരുന്നു. ഇതിന് പിറകെ ഞായറാഴ്ച ഗാന്ധിനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.…
ഡല്‍ഹിയില്‍ അതിശക്തമായ മഴ ; വിമാനത്താവളം വെള്ളത്തില്‍ മുങ്ങി;നിരവധി വീടുകളില്‍ വെള്ളം കയറി
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമടക്കം വെള്ളത്തില്‍ മുങ്ങി. 46 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഇത്തവണത്തേതെന്നും കാലാവസ്ഥാവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ശനിയാഴ്ച വരെയുള്ള കണക്കില്‍ ഈ വര്‍ഷം 1136.6 മില്ലീമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ജൂണ്‍ ഒന്നിനു…
