വെള്ളയമ്പലത്ത് തടിലോറി റോഡിലെ കുഴിയില്‍ താഴ്ന്നു

തിരുവനന്തപുരം: വെള്ളയമ്പലം ശാസ്തമംഗലം റോഡില്‍ തടികയറ്റിവന്ന ലോറി റോഡിലെ കുഴിയില്‍ താഴ്ന്നു. കെ പി സി സി ആസ്ഥാനത്തിന് മുന്നിലായിരുന്നു അപകടം. കാട്ടാക്കടയില്‍ നിന്ന് റബര്‍ തടിയുമായി കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറി വാട്ടര്‍ അതോറിറ്റി വെട്ടിയിരുന്ന റോഡിലെ കുഴിയിലാണ് വീണത്. അറ്റകുറ്റ…

റോഡിലെ ഇളകിയ മെറ്റലുകള്‍ നീക്കം ചെയ്ത് അഞ്ചാം ക്ലാസുകാരന്‍ യദുദേവ് മാതൃകയായി

റോഡിലെ ഇളകിയ മെറ്റലുകള്‍ നീക്കം ചെയ്ത് അഞ്ചാം ക്ലാസുകാരന്‍ യദുദേവ് മാതൃകയായി. കൂത്താട്ടുകുളം യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ യദു ദേവാണ് റോഡിലെ കല്ലുകളും മെറ്റലുകളും നീക്കം ചെയ്ത് മാതൃകയായത്. മൂവാറ്റുപുഴ കോട്ടയം എം സി റോഡില്‍ കൂത്താട്ടുകുളം പോകുന്ന…

തിരുവനന്തപുരം വട്ടപ്പാറയില്‍ പ്രഭാത സവാരിക്കിടെ ഗൃഹനാഥന്‍ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വട്ടപ്പാറയില്‍ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വേറ്റിനാട് സ്വദേശി സജീവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ കഴുത്തില്‍ കേബില്‍ കൊണ്ട് ഇറുക്കിയ പാടുണ്ട്. സജീവന്‍ സാധരണ നടക്കാനിറങ്ങുന്ന വഴിയിലല്ല മൃതദേഹം കണ്ടെത്തിയത്. വട്ടപ്പാറ…

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്തെ കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍…

‘നിത്യനര്‍ത്തനം’; ദീപു ആര്‍. എസ്. ചടയമംഗലം രചിച്ച കവിതകളുടെ ഓഡിയോ സമാഹാരം പുറത്തിറങ്ങി

തിരുവനന്തപുരം: കവിയും പിന്നണി ഗാനരചയിതാവുമായ ദീപു ആര്‍. എസ്. ചടയമംഗലം രചിച്ച കവിതകളുടെ ഓഡിയോ സമാഹാരം ‘നിത്യ നര്‍ത്തനം’പുറത്തിറങ്ങി. മന്ത്രി ജെ.ചിഞ്ചുറാണി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും പിന്നണി ഗായകനുമായ എം.ജി. സ്വരസാഗറിന് നല്‍കിയാണ്ഓഡിയോ സമാഹാരം പുറത്തിറക്കിയത്.

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ തീപിടുത്തം

തിരുവനന്തപുരം; തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടി ഓഫീസിനോട് ചേര്‍ന്ന മുറിയില്‍ തീപിടുത്തം . കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് മൂലം തീ അണയ്ക്കാനെത്തിയ…

ആറ്റിങ്ങലില്‍ കടകള്‍ കത്തി നശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രഥമിക നിഗമനം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് കടകള്‍ കത്തി നശിച്ച സംഭവത്തില്‍ 35 ലക്ഷം രൂപയുടെ നശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത തുണിക്കടയടക്കം മൂന്ന് കടകളിലേക്ക് തീ…

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ കനത്തമഴ; വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ കനത്തമഴ. പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പൊന്‍മുടി ഭാഗത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്തമഴയില്‍ വാമനപുരം നദി കരകവിഞ്ഞൊഴുകി. വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ കനത്ത…

ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണത്തിന് 9 ന് തുടക്കം

പാലാ / ഈരാറ്റുപേട്ട:  ഒരു വ്യാഴവട്ടക്കാലത്തെ പരാതികൾക്കും പരിഭവങ്ങൾക്കും പ്രതിഷേധങ്ങൾക്കും അറുതി വരുത്തി ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 9 ന് തുടക്കമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. 11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ്…

വീട്ടുകരം; യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

തിരുവനന്തപുരം കോർപ്പറേഷനിൽ  വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ മൂന്ന് ദിവസമായി നടക്കുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഡ്യംപ്രഖ്യാപിച്ചുകൊണ്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് മുതിർന്ന ബിജെപി നേതാവ് വിജയൻ തോമസ് ഉത്ഘാടനം ചെയ്തു. ജില്ലാ…