തേങ്ങ പറിക്കാൻ എത്തിയപ്പോൾ കാട്ടുപന്നി ആക്രമണം ;കൈവിരൽ അറ്റുപോയി

കാസർഗോഡ്: കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ഒടയംചാലിൽ എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്.തോട്ടത്തിൽ തേങ്ങ പറിക്കാൻ എത്തിയപ്പോഴാണ് സംഭവം. കാട്ടുപന്നിയുമായുള്ള ആക്രമണത്തിൽ മോഹനന്റെ കൈവിരൽ അറ്റുപോയി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമെന്നു നാട്ടുകാരും പറഞ്ഞു. അതേസമയം കോഴിക്കോട്…

പഴയപുരയ്ക്കൽ പാലം അപകടാവസ്ഥയിൽ; റോഡും തകർന്നു

കവീക്കുന്ന്: കവീക്കുന്ന് – പാമ്പൂരാംപാറ റോഡിലുള്ള പഴയപുരയ്ക്കൽ പാലത്തിൽ ദ്വാരം രൂപപ്പെട്ട്  അപകടാവസ്ഥയിലായി. ഇവിടെ നിർമ്മിച്ച ചെക്കുഡാമിനു മുകളിലൂടെയുള്ള പാലത്തിലാണ് വലിയ ദ്വാരം രൂപപ്പെട്ടത്. രാത്രി കാലത്തോ സ്ഥിരം യാത്രികരോ അല്ലാത്തയാളുകൾ വരുകയോ ചെയ്താൽ വാഹനം കുഴിയിൽ ചാടി അപകട സാധ്യത…

സെന്‍ട്രല്‍ ജയില്‍ അധികൃതരുടെ അനാസ്ഥ തടവുകാരുടെ ജിവന് ഭീഷണിയാകുന്നു: ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയും രാഷ്ട്രീയ പ്രതികാര മനോഭാവവും സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ജീവന് ഭീഷണിയാകുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി. വി രാജേഷ്. മേല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് വാദത്തിനായി കാത്തിരിക്കുന്ന നിരപരാധികള്‍…

മൻ കി ബാത്ത് @ 100 : രാജ്ഭവനിൽ പ്രത്യേക ആഘോഷങ്ങൾ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രസംഗമായ “മൻ കി ബാത്തിന്റെ” നൂറാം എപ്പിസോഡ് ആഘോഷിക്കുന്നതിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2023 ഏപ്രിൽ 30 ന് രാവിലെ 10.30 മണിക്ക് കേരള രാജ്ഭവനിൽ ‘മൻ കി ബാത്ത്@100’…

തൃശ്ശൂർ പൂരം ; സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട്

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. മഴ കാണില്ല…

വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്കു ഗുരുതര പരിക്ക്

മൂന്നാർ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്നു പേർക്കു ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രി ഏഴിന് തേനി ദേവദാനപ്പട്ടിയിലാണ് അപകടം നടന്നത്. മൂന്നാർ എംജി കോളനിയിൽ കോട്ടയ്ക്കകത്ത് ബെന്നി സെബാസ്റ്റ്യൻ (52), ഭാര്യ ഷീജ (47), മകൻ നിധിൻ (22) എന്നിവർക്കാണു പരിക്കേറ്റത്.…

നവജാത ശിശുവിനെ വിറ്റ സംഭവം;കുഞ്ഞിനെ വാങ്ങിയ സ്ത്രീ പ്രതി;തമ്പാനൂർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: പണത്തിന് വേണ്ടി നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കേസെടുത്തു. കോടതി അനുമതിയോടെയാണ്ബാലനീതി വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതി ചേർക്കും. തൈക്കാട്‌ സർക്കാർ ആശുപത്രിയിൽ ആയിരുന്നു…

ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവം;വിശദമായ അന്വേഷണം ആരംഭിച്ചു

തൃശ്ശൂര്‍: തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്.…

സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു

തിരുവനന്തപുരം: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വന്ന പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു.ആർഎസ്എസ് പ്രവർത്തകൻ ബൈജു (41) ആണ് മരിച്ചത്. നാലുമാസം മുൻപാണ് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയായിരുന്നു. ഹൃദയാഘാതം…

ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി;റിയാലിറ്റി ഷോ താരം പിടിയിലായി

കൊല്ലം∙ ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം അറസ്റ്റിലായി. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു സംഭവം നടന്നത്. മദ്യപിച്ചെത്തിയ…