തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്‍റെ അവകാശം’ എന്ന കാമ്പയിന്‍റെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും…
Category: Kerala
വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ജാമ്യം, തുടർച്ചയായി കസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്ന് കോടതി
കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പി സി ജോർജ് മുൻ എം എൽ എ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ…
അശ്ലീല വിഡിയോയുമായി കോൺഗ്രസിന് ബന്ധമില്ല, പ്രചരിപ്പിച്ചവരെ അല്ല അപ്‌ലോഡ് ചെയ്തയാളെ പിടിക്കണം, അപ്പോൾ വാദി പ്രതിയാകും; വി ഡി സതീശൻ
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ അശ്ലീല വിഡിയോയുമായി യുഡിഎഫിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പ്രചരിപ്പിച്ചവരെ അല്ല മറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്തവരെ ആണ് പിടികൂടേണ്ടത്.അപ്പോൾ വാദി പ്രതിയാകുമെന്നും സതീശൻ പറഞ്ഞു. ‘തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍…
ധനമന്ത്രിയുടെ പേരിൽ പണം ആവശ്യപ്പെട്ടു; സന്ദേശം ലഭിച്ചത് നിരവധി പ്രമുഖർക്ക്
ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ചതായി പരാതി.വ്യാജ വാട്‌സപ്പ് അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ്. പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കടക്കം സന്ദേശം അയച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. വാട്ട്‌സ് ആപ്പ് പ്രൊഫൈൽ ചിത്രമായി മന്ത്രിയുടെ ഫോട്ടോയാണ് ഉപയോഗിച്ചത്. ധനമന്ത്രിയുമായി പരിചയമുള്ളവർക്ക്…
അതിജീവിത മകളെ പോലെ; വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കില്ലെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടി മകളെ പോലെയാണെന്നും പിന്തുണയും ആത്മവിശ്വാസവും നൽകി കൂടെ തന്നെ നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജീവിതത്തിലുണ്ടായ തിക്താനുഭവത്തേക്കാൾ വലിയ തിക്താനുഭവമാണ് ഇടത് നേതാക്കളിൽ നിന്ന് ആക്രമിക്കപ്പെട്ട നടിക്കുണ്ടായത്. ഈ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ…
‘ആനവണ്ടിയും കുട്ട്യോളും’ തരംഗമായി കെ എസ് ആർ ടി സിയുടെ യാത്രാ ക്യാമ്പ്
സംസ്ഥാനത്തെ ആദ്യത്തെ യാത്രാ ക്യാമ്പ് സംഘടിപ്പിച്ച് കെ എസ് ആർ ടി സി. ആനവണ്ടിയും കുട്ട്യോളും എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് സർഗ്ഗാത്മകതയിലൂടെ കുരുന്നുകളുടെ മനം കവർന്നു. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ഏകദിന യാത്രയും പഠന ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി നടന്നു.…
സർക്കാരിനും പാർട്ടിക്കും പിടിവാശി ഉണ്ട് , കെ റെയിൽ നടപ്പാക്കുമെന്ന് എം വി ജയരാജൻ
കണ്ണൂർ: കെ റെയിൽ നടപ്പാക്കണമെന്ന പിടിവാശി സർക്കാരിനും പാർട്ടിക്കും ഉണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ. മഞ്ഞക്കുറ്റിയാണെങ്കിലും ഡിജിറ്റൽ സർവേ ആണെങ്കിലും ഒരു പോലെയാണ്. ഡിജിറ്റൽ സർവേ വന്നതോടെ പ്രതിപക്ഷ സമരത്തിന്റെ കാറ്റ് പോയിയെന്നും എം വി…
‘കൂടെ ഉണ്ടാകും’ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; ‘വാക്ക് വിശ്വസിക്കുന്നു’ പോരാട്ടം തുടരും – കൂടിക്കാഴ്ചയ്ക്കുശേഷം അതിജീവിത
തിരുവനന്തപുരം: കൂടെ ഉണ്ടാവുമെന്ന് അതിജീവിതയ്ക്ക് ഉറപ്പ് നൽകി സർക്കാർ.മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അതിജീവിത. ‘കേസുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. അനുകൂല പ്രതികരണമാണ് അദ്ദേഹത്തിന്റെ…
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; തെക്കുപടിഞ്ഞാറൻ കാലവർഷം 48 മണിക്കൂറിനകം അറബിക്കടലിൽ എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ മഴ വ്യാപകമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷം 48 മണിക്കൂറിനകം അറബിക്കടലിൽ എത്താൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
ആവശ്യങ്ങൾ നടക്കാതായതോടെ കേസ്, നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതപ്രകാരം; ആരോപണങ്ങളുമായി വിജയ് ബാബു
കൊച്ചി: പരാതിക്കാരിയായ നടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിജയ് ബാബു. ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമായിരുന്നെന്നുമാണ് ആരോപണം. പരാതിക്കാരിയുടെ വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി. നടിയുടെ ചില ആവശ്യങ്ങൾ നടക്കാതായതോടെയാണ് തനിക്കെതിരെ പരാതി നൽകിയതെന്നും വിജയ് ബാബു ആരോപിക്കുന്നു. “2018…
