മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ആറില്‍ കൂടുതല്‍ തവണ, പുറത്ത് പറയാതിരിക്കാൻ ഭീഷണി, 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ച 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാനെ(19) ആണ് പിടിയിലായത്. കഴിഞ്ഞ രണ്ടു വര്‍ഷമായ പ്രതി പെണ്‍കുട്ടിയെ ആറില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍…

റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി, പൊലീസ് നെഞ്ചത്ത് ചവിട്ടി, സംസാരിക്കാൻ പോലും കഴിയുന്നില്ലെന്ന് ജെബി മേത്തർ

ന്യൂഡൽഹി: കോൺ​ഗ്രസിന്റെ ഇഡി ഓഫീസ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. എഐസിസി ആസ്ഥാനത്ത് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലാണ് പൊലീസ് നടപടി. വളരെ സമാധാനപരമായി നടത്തിയ…

ജന്മദിനം പ്രമാണിച്ച് എവിടേക്ക് യാത്ര ചെയ്താലും 5 രൂപ മാത്രം, പുതിയ ഓഫറുമായി കൊച്ചി മെട്രോ

കൊച്ചി: യാത്രികർക്ക് പ്രത്യേക ആനുകൂല്യം അനുവദിച്ച് കൊച്ചി മെട്രോ. ജന്മദിനം പ്രമാണിച്ച് കൊച്ചി മെട്രോയിൽ എവിടേക്ക് യാത്ര ചെയ്താലും അഞ്ച് രൂപ മാത്രമാകും ഈടാക്കുക. മെട്രോ ഉദ്ഘാടനം ചെയ്ത 17ന് ഈ ആനുകൂല്യം ലഭ്യമാകും. മെട്രോയിൽ കൂടുതൽ യാത്രക്കാരെ എത്തിക്കുക. ഇതുവരെ…

നിങ്ങൾക്ക് അന്തസുള്ള നേതാവിനെ വേണ്ടേ? രാഷ്ട്രീയ രംഗത്ത് പിണറായിയുടെ പതനത്തിന് സമയമായി; കെ സുധാകരൻ

തിരുവനന്തപുരം: രാഷ്ട്രീയ രം​ഗത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പതനത്തിന് സമയമായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൃക്കാക്കരയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയത്തിൽ നിന്നും പിണറായിക്ക് പിൻമാറേണ്ടിവരും. ഏറെ മുന്നോട്ട് പോകാനൊന്നും…

കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഉദ്ഘാടനവും പ്രഥമ ഇ എസ് മേനോന്‍ സ്മാരക പുരസ്‌കാരദാനവും നടന്നു

കൊച്ചി: കൊച്ചി റിഫൈനറീസ് ഫിനാന്‍സ് ഡയറക്ടറും ശാസ്ത്രീയ സംഗീത പ്രേമിയുമായിരുന്ന പരേതനായ ഇളമന സുധീന്ദ്ര മേനോന്റെ സ്മരണാര്‍ഥം രൂപീകരിച്ച കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനവും പ്രഥമ ഇ.എസ്. മേനോന്‍ സ്മാരക പുരസ്‌കാരദാനവും തൃപ്പൂണിത്തുറ അഭിഷേകം ഓഡിറ്റോറിയത്തില്‍ നടന്നു. മേള കുലപതി പത്മശ്രീ…

വിമാനത്തിനുള്ളിൽ വച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഇപിക്കെതിരെ പരാതി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് മാരകമായി ആക്രമിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ പരാതി. വിമാനത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത പ്രവർത്തകരെ കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. ഫർസിൻ മജീദ്, നവീൻ…

പത്ത് ലക്ഷം രൂപയ്ക്ക് മൂന്ന് മലയാളി സ്ത്രീകളെ വിറ്റു, മൂവരും രക്ഷപ്പെട്ടത് സമയോചിത ഇടപെടലിൽ

കൊച്ചി: കുവൈറ്റ് കുടുംബങ്ങൾക്ക് വിൽപന നടത്തിയ മൂന്നു മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് സംഘം 10 ലക്ഷം രൂപയ്ക്ക് വിറ്റ സ്ത്രീകളെയാണ് ​ഗൾഫ് നാടുകളിലെ ഒരു കൂട്ടം മലയാളി ചെറുപ്പക്കാർ രക്ഷപ്പെടുത്തിയത്. കണ്ണൂർ സ്വദേശിയായ എം കെ ഗസ്സാലിയാണ് റാക്കറ്റിലെ പ്രധാന…

ഓൺലൈൻ വാതുവെപ്പിന്റെ പരസ്യം പാടില്ല, മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ കർശന നി‌ർദേശം

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് കർശന നിർദേശവുമായി കേന്ദ്രം. ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം നൽകുന്നത് അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും, ഉപഭോക്താക്കൾക്ക്,…

കന്റോൺമെന്റ് ഹൗസിൽ ഡി വൈ എഫ് ഐ പ്രതിഷേധം, ഗേറ്റ് ചാടിക്കടന്നയാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് പിടികൂടി

പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസ് ചാടികടന്ന് ഡി വൈ എഫ് ഐ പ്രതിഷേധം. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കോൺ​ഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ ന‌ടത്തിയ മാർച്ചിനിടെയാണ് രണ്ടു പ്രവർത്തകർ കന്റോൺമെന്റ് ഹൗസിൻ്റെ ഗേറ്റ് ചാടി കടന്നത്. കന്റോൺമെന്റ് ഹൗസിൽ…

എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി ‘പ്രതിയായി’, വിശദീകരണം നൽകി നൂറനാ‌ട് പൊലീസ്

ആലപ്പുഴ: നൂറനാട് പൊലീസ് തയാറാക്കിയ എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി ‘പ്രതിയായി’. സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെ‌ട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോൺ‍ഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം നൂറനാട് പൊലീസ് തയാറാക്കിയ…