സതീശൻ പറയുന്നത് പച്ചക്കള്ളം, ഫോട്ടോ വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് ഹിന്ദു ഐക്യവേദി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ ആരോപണങ്ങളുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. സതീശന്‍ 2006ല്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ തന്നെയായിരുന്നുവെന്നും, 2001ൽ ആര്‍എസ്എസിനോട് വോട്ടു ചോദിച്ചിരുന്നുവെന്നും ആര്‍ വി ബാബു വ്യക്തമാക്കി. പ്രതിപക്ഷ നേതാവ്…

സജി ചെറിയാന്റെ വിവാദ പരാമർശം, വീഡിയോ ദൃശ്യങൾ നൽകാതെ ഒളിച്ച് കളിച്ച് സി പി എം

പത്തനംതിട്ട: മുൻമന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് നൽകാതെ സി പി എം മല്ലപ്പള്ളി ഏരിയ നേതൃത്വത്തിന്റെ ഒളിച്ച് കളി. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതോടെ നഷ്ടപ്പെട്ടു എന്ന വാദമാണ് സി പി എം…

“സത്യം പുറത്തുവരട്ടെ അതുവരെ പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍ ഞാന്‍ തയ്യാറാണ്” ഒരു സ്ത്രീയെ പ്രണയിച്ചതിന് എന്നെ ഭരണകൂടം വേട്ടയാടുന്നെന്ന് സനല്‍കുമാര്‍ ശശിധരന്‍

ഒരു സ്ത്രിയെ പ്രണയിച്ചതിന് ഭരണകൂടം തന്നെ വേട്ടയാ‌ടുകയാണെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. രണ്ട് വര്‍ഷമായി കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയും അത് പോലീസിലും ഭരണത്തിലും ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെയും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ആ സംശയം കഴിഞ്ഞ രണ്ട് മാസത്തിനിടെ ബലപ്പെട്ടുവെന്നും…

മനസലിഞ്ഞ് മന്ത്രി ബിന്ദു ഊരി നൽകിയ വള മകന്റെ സ്നേഹ സമ്മാനം, അഭിമാനിച്ച് ഹരികൃഷ്ണൻ

തൃശൂർ: വൃക്ക രോ​ഗിയായ യുവാവിന്റെ ചികിത്സയ്ക്ക് ഒരു പവന്റെ വള ഊരി നൽകി മന്ത്രി ഡോ.ആർ.ബിന്ദു. ഇരിങ്ങാലക്കുട കരുവന്നൂർ മൂർക്കനാട്ട് വന്നേരിപ്പറമ്പിൽ വിവേകിന്റെ ചികിത്സയ്ക്ക് ധനം സമാഹരിക്കാൻ മൂർക്കനാട് ഗ്രാമീണ വായനശാലയിൽ കഴിഞ്ഞ ദിവസം നടന്ന കൂട്ടായ്മയിലാണ് മന്ത്രിയുടെ സന്മനസ് നാടിന്…

​ഗോവയിൽ പോരിനിറങ്ങി കോൺ​ഗ്രസ്, വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ നോട്ടീസ്

പനാജി: ഗോവയിൽ പാർട്ടിയിൽ നിന്ന് വിട്ട് പോയ എം എൽ എ മാരെ അയോഗ്യരാക്കാൻ കോൺഗ്രസ് സ്പീക്കര്‍ക്ക് നോട്ടീസ് നൽകി.ദിഗംബർ കാമത്തിനെയും മൈക്കിൾ ലോബോയെയും അയോഗ്യരാക്കാനാണ് നോട്ടീസ് നൽകിയത്. ഭാവി നീക്കങ്ങൾ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട്…

കർക്കടക മാസ പൂജകൾക്കായി ശബരിമല ജൂലയ് 16ന് തുറക്കും

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ജൂലയ് 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിക്കും.പിന്നേട് ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക്…

ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ ഞെ‌ട്ടിക്കുന്നത്, എന്ത് കൊണ്ട് നേരത്തേ പറഞ്ഞില്ലെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി വെളിപ്പെടുത്തിയത് ഞെ‌ട്ടിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർ നേരത്തെ പറയാതെ പോയത് എന്തെന്ന് അറിയണം. പറഞ്ഞത് സത്യമാണോ…

‘പൊതുസമൂഹം വിലയിരുത്തട്ടെ’ ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ഉമതോമസ് എം എൽ എ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ‍ ഡി ജി പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ. കേസിൽ നടൻ ദിലീപ് നിരപരാധിയെന്ന് ന്യായീകരിച്ച മുൻ ഡിജിപി ആര്‍.ശ്രീലേഖയുടെ അഭിപ്രായം പൊതു സമൂഹം വിലയിരുത്തട്ടെയെന്ന്…

യുകെയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം കൊച്ചി വിമാനത്താവളം സന്ദര്‍ശിച്ചു

കൊച്ചി: യുകെയില്‍ നിന്നുമെത്തിയ വിദ്യാര്‍ഥികളുടെ സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം വിദ്യാര്‍ഥികള്‍ക്ക് ഏറെ കൗതുകമായി. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ്…

അസിസ്റ്റീവ് വില്ലേജുകള്‍ ഈ വര്‍ഷം തുടങ്ങും: മന്ത്രി ആര്‍. ബിന്ദു

ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം കഴിഞ്ഞു കൊണ്ടു തന്നെചികിത്സയും പരിശീലനവും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന അസിസ്റ്റീവ് വില്ലേജുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. മൂന്നു കേന്ദ്രങ്ങള്‍ ഈ വര്‍ഷം തന്നെ തുടങ്ങാനാണ്…