‘വാസ്തു ശരിയല്ല’നിയമസഭയെ പരോക്ഷമായി പരാമര്‍ശിച്ച് ഗൗരി ലക്ഷ്മിഭായി

വാസ്തു ശരിയല്ലാത്തതുകൊണ്ടാണ് നിയമസഭാ മന്ദിരത്തില്‍ വഴക്കും ബഹളവും നടക്കുന്നതെന്ന പരോക്ഷ പരാമര്‍ശവുമായി തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ്. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ‘പൈതൃകോത്സവം 2023’ സെമിനാറില്‍ സംസാരിക്കവേയാണ് നിയമസഭയെ കുറിച്ച് ഈ പ്രസ്താവന നടത്തിയത്.…

പണത്തിനോടും പെണ്ണിനോടും ആസക്തിയുള്ളവന്‍: ഗണേശിനെതിരെ വെള്ളാപ്പള്ളി

കെ ബി ഗണശ് കുമാറിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.സ്ഥാനത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ച തറ വേലയാണ് സോളാര്‍ കേസ്. ഗണേശ് കുമാര്‍ എംഎല്‍എ വൃത്തികെട്ടവനാണെന്നും അയാള്‍ക്ക് ആസക്തി പെണ്ണിനോടും പണത്തിനോടും മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍…

കോൺഗ്രസിൽ നിന്നും പുറത്തു വരുന്നത് വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകൾ : എം വി ഗോവിന്ദൻ

സോളാര്‍ ലൈംഗിക പീഡനകേസില്‍ പരാതിക്കാരിക്കാരിയുടെ കത്ത് പുറത്ത് വന്നതില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.കോണ്‍ഗ്രസിന് അകത്ത് തന്നെയുള്ള പ്രശ്‌നങ്ങള്‍ പുറത്ത് വരുമെന്നതിനാലാണ് സോളാര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി…

വാട്‌സാപ്പ് ചാനല്‍ തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും

വാട്ട്‌സ്ആപ്പ് ചാനല്‍ എന്ന ഫീച്ചറില്‍ പങ്കാളികളായി മമ്മൂട്ടിയും മോഹന്‍ലാലും. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറില്‍ താരങ്ങളുടെ സിനിമ അപ്‌ഡേറ്റുകള്‍ ഉള്‍പ്പടെ ഉള്ളവ അറിയാന്‍ സാധിക്കും. എന്റെ ഔദ്യോഗിക…

പിണറായിയെ സമർദത്തിലാക്കി ദല്ലാൾ നന്ദകുമാർ

സോളാറില്‍ വിഴുപ്പലക്ക് തുടരും.ആ കത്ത് വി എസ് അച്യുതാനന്ദനും വായിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് കാണിച്ചത് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദനെയായിരുന്നെന്ന് പറയുകയാണ് ദല്ലാള്‍ ടി.ജി നന്ദകുമാര്‍.കത്ത് പിന്നീട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിച്ചെന്നും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍…

കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി എല്‍ഡിഎഫ് മാറിയെന്ന് പ്രതിപക്ഷം

നിയമസഭയില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള അടിയന്തര പ്രമേയം പ്രതിപക്ഷത്തില്‍ നിന്ന് എംഎല്‍എ റോജി എം ജോണ്‍ അവതരിപ്പിച്ചു.സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തുംഅവതരിപ്പിച്ച കെടുകാര്യസ്ഥതയുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും പദ്ധതികളെല്ലാം താളം തെറ്റിയെന്നും പ്രതിപക്ഷം…

വലിയ വില നല്‍കേണ്ടി വരും ; ഗതാഗത വകുപ്പിനെതിരെ മുകേഷിന്റെ താക്കീത്

കൊല്ലംകെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥ കണ്ടില്ലെന്നുനടിക്കുന്ന മാനേജ്‌മെന്റിനുംമന്ത്രിക്കും പരസ്യവിമര്‍ശനവുമായി എം.മുകേഷ് എം.എല്‍.എ. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പറയാതെ വയ്യ എന്ന തലക്കെട്ടോടെ ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് പങ്കുവെച്ചത്. ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മിനിമം സൗകര്യം നല്‍കാന്‍…

നിപ ആശങ്കയിൽ തിരുവന്തപുരവും

നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി ആര്‍ ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ…

ബസ്സുകളിൽ കൺസഷൻ പ്രായപരിധി പുതുക്കി സർക്കാർ

സംസ്ഥാനത്ത് ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്നും 27 ആക്കി ഉയർത്തി സർക്കാർ. ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് ഉത്തരവ് പുതുക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. അർഹതയില്ലാത്തവർ കൺസഷൻ പറ്റുന്നത് കൊണ്ടാണ് നേരത്തെ…

സിനിമാ സീരിയല്‍ നയം ആറുമാസത്തിനുള്ളില്‍; മന്ത്രി സജി ചെറിയാന്‍

ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ആറുമാസത്തിനുള്ളില്‍ പുതിയ നയം കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍. ഒരുപാട് പ്രശ്‌നങ്ങളുള്ള മേഖലയായതിനാല്‍ നിയമം നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഹേമ കമ്മീഷന്റെ തുടര്‍ച്ചയായ പുതിയ ഭയം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും…