നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്

2021 നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്.  ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലെയും  സ്ഥാനാർത്ഥികളുടെ  ചിത്രം തെളിയും. യുഡിഎഫിൽ മൂന്ന് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ച എലത്തൂരിലടക്കം  മുന്നണികൾ സമവായ നീക്കം നടത്തിയ മണ്ഡലങ്ങളിലെ വിമത…

രാഹുൽ ​ഗാന്ധി കേരളത്തിലെത്തി

രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കുള്ള നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്.ഇനി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ…

കോന്നിയിൽ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം നേട്ടമാവുക ഇടത്പക്ഷത്തിന്; ബിജെപിയുടെ വളർച്ച കോൺഗ്രസ് വോട്ടുകൾ ചോർത്തി

കോന്നി: ശക്തമായ മത്സരം നടക്കുന്ന കോന്നിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സര രംഗത്തിറങ്ങിയതോടെ   ഇടത് പാളയം പ്രതീക്ഷയിലാണ്.   കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്ത കോൺഗ്രസ് വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചാണ് കോന്നിയിൽ രണ്ടാം അങ്കത്തിന് സുരേന്ദ്രൻ എത്തിയത്. അതിനാൽ തന്നെ സുരേന്ദ്രൻ്റ വരവിൽ ആശങ്കയിലാണ്…

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാകില്ല; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

തൃശൂര്‍: 2021 നിയമസഭാ ഇലക്ഷനിലെ തൃശൂര്‍ ബിജെപി സ്ഥാനര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. ബിജെപി യുടെ ചിഹ്നത്തില്‍ മത്സരിക്കുന്നതിനെതിരെയാണ് പരാതി. പ്രസിഡന്റ് നോമിനേറ്റ് ചെയ്തിരിക്കുന്ന രാജ്യസഭാംഗത്തിനു പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്നും സുരേഷ് ഗോപി രാജ്യസഭാംഗമായതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഇതു ബാധകമാണെന്നും ഈ…

ശബരിമലയില്‍ ഇന്ന് ഉത്രം മഹോത്സവത്തിന് കൊടിയേറി

സന്നിധാനം : ശബരിമലയില്‍ ഉത്രം മഹോത്സവത്തിന് ഇന്ന് കൊടിയേറി. രാവിലെ 7.15നും 8 നും മദ്ധ്യേയാണ് കൊടിയേറ്റ നടന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടന്നു. കൊടിയേറ്റിന് ശേഷം ബിംബ ശുദ്ധിക്രിയകള്‍ നടത്തി. ഉത്സവദിവസങ്ങളില്‍ മുളപൂജ, ഉത്സവബലി,…

ബിജെപിയില്ലെങ്കില്‍ കേരളം ഇല്ല: മെട്രോമാന്‍ ഇ. ശ്രീധരന്‍

ബിജെപി ഇല്ലെങ്കില്‍ നാളെ കേരളം തന്നെ ഇല്ലാതാകുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. എന്‍ ഡി എ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തില്‍ ബിജെപി വരേണ്ടതിന്റെ പ്രസക്തിയെ കുറിച്ച് വിശദമാക്കിയത്. കാര്യങ്ങളെ നേരായും സുതാര്യമായും മാത്രമാണ് താന്‍ നോക്കികാണുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എല്ലാവരെയും…

തൊഴിലുറപ്പ് തൊഴിലാളികളെ കാണാൻ ജനീഷ് കുമാർ എത്തി; വിജയാശംസകൾ നേർന്ന് അമ്മമാർ

കോന്നി: ജനഹൃദയങ്ങൾ കീഴടക്കി എൽ.ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിൻ്റെ തിരഞെടുപ്പ് പ്രചരണം മുന്നേറുന്നു. വ്യാഴാഴ്ച്ച വള്ളിക്കോട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരുടെ അനുഗ്രഹത്തോടെയാണ്   പര്യടനത്തിന് തുടക്കം കുറിച്ചത്. കൊച്ചാലുമൂട്ടിൽ  വോട്ട് തേടി എത്തിയ  കെ.യു ജനീഷ് കുമാറിനെ സ്നേഹത്തോടെയാണ്   തൊഴിലാളികൾ…

ക്ഷേത്രങ്ങളോടുള്ള ഇടത് സര്‍ക്കാര്‍ നയം ജനങ്ങള്‍ക്കറിയാം : കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ചര്‍ച്ചാ വിഷയമാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പിന്തുണ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോടികളുടെ വികസനമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുക വികസനവും ജീവിതപ്രശ്‌നങ്ങളും…

ഏറ്റുമാനൂരിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ കേരള കോൺഗ്രസിനും സ്ഥാനാർത്ഥിയക്കും പങ്കില്ല: വിവാദങ്ങൾ യു.ഡി.എഫിൻ്റെ വിജയത്തെ ബാധിക്കില്ല: ഉമ്മൻ ചാണ്ടി

ഏറ്റുമാനൂർ:  സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കില്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചേർന്ന മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മുന്നണിയിലെ സീറ്റ്…

ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ (ICSET-2021) അഞ്ചാം പതിപ്പിന് സമാപനം

തിരുവനന്തപുരം: ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവ് ഐസിഎസ്ഇറ്റി 2021 സമാപിച്ചു. അവസാനദിനമായ ഇന്നലെ നടന്ന സമാപന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ്സ് ഐസക്ക് മുഖ്യാതിഥിയായി. മികവുറ്റ വിദ്യഭ്യാസം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെയും, അറിവുകളെ നവീകരണത്തിലേക്ക് മാറ്റി അതിലൂടെ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ സാധ്യമാക്കുന്നതിനെ കുറിച്ചുമാണ് മന്ത്രി പ്രസംഗിച്ചത്. കേരളത്തെ സമ്പൂര്‍ണ്ണ നവീകരണ സമൂഹമാക്കി മാറ്റുവാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യവും അദ്ദേഹം പങ്ക് വെച്ചു. ‘എല്ലാവര്‍ക്കും ക്ഷേമവും, വിദ്യഭ്യാസവും ഉറപ്പുവരുത്തുന്ന വികസനത്തിന്റെ അടുത്ത തലത്തിലേക്ക് കേരളം കുതിക്കണം. അതിലൂടെ സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥ മാറുകയും മികവുറ്റ തൊഴില്‍ സാധ്യതകള്‍ തുറക്കപ്പെടുകയും ചെയ്യും. സുപ്രധാനമായ സ്ഥാപനങ്ങളിലൊന്നാണ് ഐസിറ്റി അക്കാദമി, മേല്‍ പറഞ്ഞ ലക്ഷ്യത്തിലേക്ക് കേരളത്തെ പിടിച്ചു കയറ്റാന്‍ നിര്‍ണായകമായ ഒരു പങ്കാണ് അക്കാദമി വഹിക്കുന്നത്’ എന്ന് സമാപന സമ്മേളനത്തില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐസിറ്റി അ്ക്കാദമി ബോര്‍ഡ് അംഗവും ടിസിഎസ് തലവനുമായ ദിനേശ് തമ്പി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. തൊഴില്‍ മേഖല നേരിടുന്ന വികേന്ദ്രീകരണവും, തൊഴില്‍ രംഗത്തെ ഭാവി എന്ന് പറയപ്പെടുന്ന വര്‍ക്ക് ഫ്രം ഹോമിന്റെ സാധ്യതകളെ കുറിച്ചും ഡോ. സജി ഗോപിനാഥ് സംസാരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കോവിഡ് സാഹചര്യത്തെ കണക്കിലെടുത്തു കൊണ്ട് ദ്വിദിന കോണ്‍ക്ലേവ് സമ്പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖാന്തരമാണ നടന്നത്. സമാപന ദിവസം ‘നവ സാധാരണത്തില്‍ മാറുന്ന ജീവി ശൈലികള്‍’, ‘നവ സാധാരണത്തിലെ തൊഴില്‍ സാധ്യതകള്‍’ ‘നവ സാധാരണത്തില്‍ ജീവിതത്തിലും ബിസിനസ്സ് രംഗത്തും സാങ്കേതികതയുടെ പങ്ക്’ തുടങ്ങിയ വിഷയങ്ങളില്‍, വ്യാവസായിക, ഐടി, എന്‍ജിനിയറിങ്ങ് ആന്‍ഡ് മാനേജ്‌മെന്റ് രംഗത്തെ വിദഗ്ദ്ധര്‍ നേതൃത്വം കൊടുത്ത ചര്‍ച്ചകളും യോഗങ്ങളും നടന്നു. കൂടാതെ യൂഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഓ ഡോ. സോഹന്‍ റോയുടെ നേതൃത്വത്തില്‍ നവസാധാരണത്തിലെ സംരംഭകത്വ വഴികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. നവ സാധാരണത്തെ ആസ്പദമാക്കി സജീകരിച്ച ദ്വിദിന കോണ്‍ക്ലേവില്‍ ലോകമെമ്പാടും നിന്നുള്ള 800ല്‍ പരം പ്രതിനിധികളാണ് പങ്കെടുത്തത്.