സംസ്ഥാനത്ത് തപാൽ വോട്ട് ഇന്ന് മുതൽ; വീടുകളിലെത്തി പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവർക്കായി തപാൽ വോട്ട് ഇന്നു മുതൽ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തിയാണ് ഇവരുടെ വോട്ട് രേഖപ്പെടുത്തുന്നത്. ഇതിന് വേണ്ടി പ്രത്യേക പോളിംഗ് ടീമിനെയും കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. 80 വയസു പിന്നിട്ടവര്‍, ഭിന്നശേഷിക്കാർ , കോവിഡ്…

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളപര്യടനം ഇന്ന് തലസ്ഥാനത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം തലസ്ഥാനത്ത് ഇന്ന് നടക്കും. മൂന്ന് പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കുന്നുണ്ട്. വൈകിട്ട് മൂന്ന് മണിക്ക് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിലും 4.30ന് നേമം മണ്ഡലത്തിലെ കുമരിച്ചന്തയിലും ആറിന് ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിസരത്തുമാണ് പൊതുയോഗങ്ങൾ നടക്കുന്നത്. മന്ത്രിസഭാ യോഗത്തിലും…

പാലയിൽ ആവേശം നിറച്ച് ചാണ്ടി ഉമ്മൻ

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന പാലമണ്ഡലത്തിൽ ആവശേം നിറച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇന്നലെ മണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ അദ്ദേഹം മാണി.സി.കാപ്പന് വേണ്ടി വോട്ട് തേടിയെത്തി. മേയ് രണ്ടിന് ഫലം…

ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാരും പ്രതിപക്ഷവും തുറന്ന പോരിന്

ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാരും പ്രതിപക്ഷവും തുറന്ന പോരിന്. കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരാറിന് പിന്നിലെ ഗൂഢാലോചനയിൽ പ്രതിപക്ഷനേതാവിനോടൊപ്പം ഇപ്പോൾ ഉള്ളയാളും മുൻപുണ്ടായിരുന്നയാളും പങ്കാളികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിന്…

സാമൂഹ്യസുരക്ഷാ ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600ഉം ചേര്‍ത്ത് 3100 രൂപയാണ് ലഭിക്കുക. സാമ്പത്തിക വര്‍ഷാന്ത്യമായിട്ടും 1596.21 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഈസ്റ്റര്‍, വിഷു പ്രമാണിച്ചാണ് പരമാവധി…

നാളെ യുഡിഎഫ് ഹർത്താൽ

ഇടുക്കി ജില്ലയിൽ നാളെ ഹർത്താൽ. 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാനാകാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കിയതിലൂടെ സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് യുഡിഎഫ്…

കിറ്റും പെൻഷനും വോട്ടിന് വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി

പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റ്, പെൻഷൻ എന്നിവ മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വോട്ടിന് വേണ്ടിയല്ല കിറ്റും പെൻഷനും നൽകുന്നത്, ജനങ്ങൾക്കുള്ള ആശ്വാസമായാണെന്നും കിറ്റ് വിതരണം എന്ന തീരുമാനം തെരഞ്ഞെടുപ്പിന്റെ തലേന്നുണ്ടായതല്ലെന്നും മുഖ്യമന്ത്രി…

കോന്നിയില്‍ റോബിന്‍ പീറ്ററിന് വീണ്ടും തിരിച്ചടി; കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

കോന്നി: തിരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക് നീങ്ങുമ്പോള്‍ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിന് വന്‍ തിരിച്ചടി. മോഹന്‍രാജിനെ തോല്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയ ആളെ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അഡ്വ. അലക്‌സാണ്ടര്‍ മാത്യു കോണ്‍ഗ്രസില്‍ നിന്ന്…

നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്

2021 നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്.  ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലെയും  സ്ഥാനാർത്ഥികളുടെ  ചിത്രം തെളിയും. യുഡിഎഫിൽ മൂന്ന് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ച എലത്തൂരിലടക്കം  മുന്നണികൾ സമവായ നീക്കം നടത്തിയ മണ്ഡലങ്ങളിലെ വിമത…

രാഹുൽ ​ഗാന്ധി കേരളത്തിലെത്തി

രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കുള്ള നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്.ഇനി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ…