സുചിത്രയുടെ മരണത്തിന് കാരണം സ്ത്രീധനപീഡനം; മാതാപിതാക്കള്‍ മൊഴി നല്‍കി

വള്ളിക്കുന്നത്തെ സുചിത്രയുടെ ആത്മഹത്യയില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കി. സുചിത്രയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സ്വര്‍ണവും കാറും നല്‍കിയതിന് പുറമെ സുചിത്രയുടെ ഭര്‍തൃവീട്ടുകാര്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും മൊഴി നല്‍കി.…

ഡെൽറ്റ പ്ലസ് വ്യാപനം; നിയന്ത്രണം കടുപ്പിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾക്ക് നിർദേശം

ഡെല്‍റ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളോടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജാഗ്രതപുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. ഡെല്‍റ്റ പ്ലസ്…

തിരുവിതാംകൂർ ദേവസ്വം ബോർഡ് വക സ്കൂളുകളിലെ നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

തിരുവിതാംകൂർ ദേവസ്വം ബോർഡ് വക സ്കൂളുകളിലെ,  നിർധനരായ വിദ്യാർത്ഥികൾക്ക്  ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കുന്നതിലേക്ക് ദേവസ്വം ബോർഡ്,  വിദ്യാർത്ഥികൾക്കായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം ദേവസ്വം ,പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക സമുദായ ക്ഷേമ, പാർലമെൻ്ററികാര്യ വകുപ്പ്  മന്ത്രി കെ.രാധാകൃഷ്ണൻ…

സ്ത്രീകൾക്കും കുട്ടികൾക്കുമായി വനിതാ ശിശുവികസന വകുപ്പിന്റെ പുതിയ പദ്ധതികൾ

സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രശ്‌നങ്ങൾ ദ്രുതഗതിയിൽ പരിഹരിക്കുന്നതിനുമായി ആവിഷ്‌കരിച്ച മൂന്നു പദ്ധതികൾക്കു ജില്ലയിലും തുടക്കമായെന്നു ജില്ലാ വനിതാ ശിശുവികസന ഓഫിസർ എസ്. സബീന ബീഗം അറിയിച്ചു. ‘കാതോർത്ത്’ എന്ന പദ്ധതിപ്രകാരം സമൂഹത്തിൽ വിവിധ പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്കു താമസ സ്ഥലത്തുതന്നെ…

കാന്‍സറിനെ തുടര്‍ന്ന് അണ്ഡാശയം നീക്കം ചെയ്ത സ്ത്രീ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ രണ്ട് വര്‍ഷം കഴിഞ്ഞ് കുഞ്ഞിന് ജന്മം നല്‍കി

കൊച്ചി: അണ്ഡാശയത്തില്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ രേഷ്മയ്ക്കും (പേര് മാറ്റിയത്) ഭര്‍ത്താവിനും സ്വന്തം കുഞ്ഞെന്നത് വെറും സ്വപ്‌നം മാത്രമാകുമെന്നായിരുന്നു കരുതിയിരുന്നത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി അണ്ഡാശയങ്ങള്‍ നീക്കം ചെയ്യേണ്ടി വരുമെന്ന് രേഷ്മയെ ചികിത്സിച്ച ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ…

അർച്ചനയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം : കേന്ദ്ര മന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂർ ചിറത്തല വിളാകത്ത്  ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവതി  മരിച്ചതിൽ സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ചിറത്തല വിളാകം സ്വദേശിഅശോകൻ്റെ മകൾ അർച്ചന (22) തീ പൊള്ളലേറ്റ്  മരിച്ചതിൽ ബന്ധുക്കളും നാട്ടുകാരും ഏറെ…

അന്താരാഷ്ട്രാ ലഹരി വിരുദ്ധദിനാചരണ വെബിനാര്‍ ഇന്ന് പാലായില്‍

പാലാ: എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ പാലാ അല്‍ഫോന്‍സ കോളജ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് (26/06/2021) ലഹരി വിരുദ്ധ ദിനാചരണ വെബിനാര്‍…

കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്നത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍: കേന്ദ്ര മന്ത്രി വി. മുരളീധരന്‍

എറണാകുളം: അടിയന്തരാവസ്ഥ കാലത്തിന് സമാനമായ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ഭരണം നടത്തുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.ദേശീയതക്ക് വേണ്ടി നില കൊള്ളുന്നവരെ സമൂഹത്തിന്റെ മുന്നില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇതിനെ കാലഘട്ടത്തിന്…

ഓപ്പറേഷന്‍ സാഗര്‍ റാണി; പരിശോധന ശക്തം, പഴകിയ മത്സ്യം നശിപ്പിച്ചു

ആലപ്പുഴ: മത്സ്യത്തിന്റെ മായം കണ്ടെത്താനും സുരക്ഷിത മത്സ്യം ജനങ്ങള്‍ക്ക് ഉറപ്പാക്കാനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തി. പത്തു കിലോ പഴക്കം…

നൂറുദിന കര്‍മപദ്ധതി: ഒന്‍പത് നവീകരിച്ച വിദ്യാലയങ്ങള്‍

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ജില്ലയില്‍ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത് ഒന്‍പത് നവീകരിച്ച വിദ്യാലയങ്ങള്‍. ഇതില്‍ കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ വീതം ലഭ്യമാക്കി നവീകരിച്ച മൂന്ന് വിദ്യാലയങ്ങളും മൂന്ന് കോടി രൂപ ചെലവില്‍ നവീകരിച്ച ഒരു വിദ്യാലയവും…