പേരില്‍ പ്രൊഫസര്‍ എന്ന് ചേര്‍ത്തു: മന്ത്രി ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്ന് ഹര്‍ജി

കൊച്ചി: മന്ത്രി ആര്‍. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രൊഫസര്‍ അല്ലാതിരുന്ന ആര്‍. ബിന്ദു, പ്രൊഫസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം.…

ശ്രീ ചിത്ര തിരുനാള്‍ എന്‍ജിനിയറിങ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഗതാഗത വകുപ്പിന് കീഴിലുള്ള സ്വാശ്രയ കോളേജായ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ എന്‍ജിനിയറിങ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അടിസ്ഥാന അക്കാഡമിക് സൗകര്യം ഒരുക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം ഒന്‍പതു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.…

സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ ഇനി കെട്ടിട നിര്‍മാണ പെര്‍മിറ്റ് റെഡി

കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് കൈയില്‍ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഇതിലൂടെ തുടക്കമിടുന്നത്. ലോറിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര…

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി സൂഫിയാന്‍ അറസ്റ്റിലായി. പ്രതി നേരിട്ട് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. സൂഫിയാന്റെ കാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുന്‍പ് രണ്ട് തവണ സൂഫിയാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട…

പേലിസ് മേധാവിയായ് ഇനി അനില്‍കാന്ത്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയിലേക്ക് അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ലോക് നാഥ് ബഹ്‌റ ഇന്ന് സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമനം. 1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി…

മുന്‍ഗണന റേഷന്‍കാര്‍ഡ് തിരുത്തല്‍ നാളെ വരെ

കൊച്ചി: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹമായി തുടരുന്നവര്‍ക്ക് സ്വയം പിന്മാറാനുള്ള അവസരം നാളെ വരെ. ഇത്തരം കാര്‍ഡ് കൈവശമുള്ളവര്‍ താലൂക്ക്, സിറ്റി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ക്ക് സത്യവാങ്മൂലവും അപേക്ഷയും സമര്‍പ്പിച്ച് മുന്‍ഗണനേതര വിഭാഗത്തിലേക്ക് സ്വയം മാറണം. ജൂണ്‍ 30ന് ശേഷം പട്ടികയില്‍…

ടി.പി.ആര്‍ കുറഞ്ഞില്ല; ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകളില്ല

തിരുവനന്തപുരം: ഞായറാഴ്ച കൃസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രാര്‍ഥനക്ക് അനുമതിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലും കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതുമാണ് കാരണം.കൃസ്ത്യന്‍ സംഘടനകള്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടി.പി.ആര്‍ കുറയാത്ത പ്രദേശങ്ങളില്‍ കൂടുതല്‍…

യുവജനങ്ങൾ ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ മുൻനിര പോരാളികളാകണം: മാണി സി കാപ്പൻ

പാലാ: ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ മുൻനിര പോരാളികളായി യുവജനങ്ങൾ  രംഗത്തുവരണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണ വെബിനാർ ഉദ്ഘാടനം ചെയ്തു…

സുചിത്രയുടെ മരണത്തിന് കാരണം സ്ത്രീധനപീഡനം; മാതാപിതാക്കള്‍ മൊഴി നല്‍കി

വള്ളിക്കുന്നത്തെ സുചിത്രയുടെ ആത്മഹത്യയില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കി. സുചിത്രയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സ്വര്‍ണവും കാറും നല്‍കിയതിന് പുറമെ സുചിത്രയുടെ ഭര്‍തൃവീട്ടുകാര്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും മൊഴി നല്‍കി.…

ഡെൽറ്റ പ്ലസ് വ്യാപനം; നിയന്ത്രണം കടുപ്പിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾക്ക് നിർദേശം

ഡെല്‍റ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളോടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജാഗ്രതപുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. ഡെല്‍റ്റ പ്ലസ്…