സിയാലിന്റെ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു; വിമാനകമ്പനികള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിയാല്‍ സജ്ജം : മുഖ്യമന്ത്രി

കൊച്ചി: ചെറുനഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സഹകരണം ആരാഞ്ഞുകൊണ്ട് സമീപിച്ചിട്ടുള്ള എയര്‍ലൈനുകള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിയാല്‍ സജ്ജമാണെന്നും ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

‘കാഫിർ വിഷയം, തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കും, UDF വീടുകൾ കയറി വർഗീയ പ്രചരണം നടത്തി’; കെ കെ ലതിക

കാഫിർ വിഷയത്തിൽ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് കെ കെ ലതിക എംഎൽഎ. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കും. ലോകസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് വർഗീയ പ്രചരണം നടത്തി. വീടുകൾ കയറി വർഗീയ വിഭജനം നടത്തി. ഇടത്…

‘സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ല’; നടി പാര്‍വതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ വിമര്‍ശനം ഉന്നയിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ലെന്നും കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും…

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഹാജരാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ​വെളിപ്പെടുത്തലിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പേർട്ടിന്റെ പൂർണ്ണമായ രൂപം ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. മുദ്ര വച്ച കവറിൽ ഹാജരാക്കണമെന്ന് നിർദേശം. സർക്കാരിന്റെ നിലപാട് ഇക്കാര്യത്തിൽ കോടതിയ്ക്ക്…

എംപോക്‌സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മേജര്‍ രവി രണ്ട് ലക്ഷം രൂപ നല്‍കി

കൊച്ചി: വയനാട് ദുരിതബാധിതര്‍ക്ക് സഹായം ഒരുക്കുന്നതിനായി പ്രമുഖ സംവിധായകന്‍ മേജര്‍ രവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് സംഭവിച്ചത്. ഈ സാഹചര്യത്തില്‍ നാം ഒന്നിച്ച് നില്‍ക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ…

കര്‍ണാടക അങ്കോളയിൽ മണ്ണിടിച്ചിൽ; കാണാതായവരിൽ മലയാളി ഉണ്ടെന്ന് സൂചന

കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവരില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉണ്ടെന്ന് സൂചന. മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിനടിയില്‍പ്പെട്ടതായി ബന്ധുക്കളുടെ സംശയ. തുടര്‍ച്ചയായി അര്‍ജുനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും…

വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ എത്തി

വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ എത്തിരിക്കികയാണ്. തീരത്ത് എത്തിയ മദര്‍ഷിപ്പിന് വാട്ടര്‍ സ്വീകരണം നല്‍കി. ചരക്കുനിറച്ച 1960 കണ്ടൈനറുകളുമാണ് മെര്‍സ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ എന്ന കപ്പലാണ് തീരത്ത് അടുക്കുന്നത്. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും…

വീണ്ടും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർ‌ക്കാർ

തലസ്ഥാനത്ത് വീണ്ടും കേരളീയം നടത്താനൊരുങ്ങിരിക്കുകയാണ് സംസ്ഥാന സർ‌ക്കാർ. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന് നിർദേശം നൽകി. കേരളീയം തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 കോടിയാണ്…

സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി; തക്കാളി നൂറിലേക്ക് എത്തി

സംസ്ഥാനത്തെ പച്ചക്കറി വില കുതിച്ചുയരുന്നു. വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക് എത്തി. 80 രൂപയ്ക്കാണ് ജില്ലയിലെ തക്കാളി വില. കഴിഞ്ഞ ദിവസങ്ങളിൽ 35 രൂപയായിരുന്നു തക്കാളിവില. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. അതേസമയം, മുന്‍പന്തിയില്‍ തുടരുന്നത്‌ ഇഞ്ചിയുടെ…