സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശനിയാഴ്ച വരെ തുടരാം. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴം,…

റാങ്ക് ഹോള്‍ഡര്‍മാരുടെ സമരവേദിയില്‍ പൊട്ടിക്കരഞ്ഞ ഡെന്‍സിക്ക് സര്‍ക്കാര്‍ നിയമന ഉത്തരവ്

തൃശ്ശൂര്‍: റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടറിയോറ്റില്‍ നടത്തിയ സമരം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അന്ന് സമരവേദിയില്‍ പൊട്ടിക്കരഞ്ഞ ഡെന്‍സിയെത്തേടി ഒടുവില്‍ നിയമന ഉത്തരവെത്തി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റായിട്ടുള്ള നിയമന ഉത്തരവാണ് ലഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തിനിടെ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു…

മാണിയുടെ പേരില്‍ മോശം പരാമര്‍ശം സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇല്ല- ജോസ് കെ. മാണി

കോട്ടയം: സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.എം. മാണിയുടെ പേരോ അദ്ദേഹം അഴിമതിക്കാരനായിരുന്നെന്നോ ഉള്ള പരാമര്‍ശം ഇല്ലായിരുന്നെന്ന് ജോസ് കെ മാണി. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശം വന്നുവെന്നത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം…

നാളെ മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; ടി.പി.ആര്‍ 15 മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനമായത്. ടി.പി.ആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും…

സുപ്രിം കോടതിയില്‍ കെ എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല; സംഭവത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു; എ.വിജയരാഘവന്‍

തിരുവനന്തപുരം: സുപ്രിം കോടതിയില്‍ കെ എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടേയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. മാധ്യമങ്ങളിലെ വാര്‍ത്താനിര്‍മ്മാണ വിദഗ്ധരാണ് വിവാദത്തിന് പിന്നില്‍. എല്‍ഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം വാര്‍ത്താ നിര്‍മിതിക്ക് പിന്നില്‍…

അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയില്‍ തുടരണമോ ; ജോസ് കെ മാണിയോട് എംപി ജോസഫ്‌

കോട്ടയം : കെ.എം മാണി അഴിമതിക്കാരന്‍ ആണെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതോടു കൂടി സിപിമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണന്ന് കേരള കോണ്‍ഗ്രസ് മുന്‍ ഉന്നതാധികാര സമിതി അംഗം എംപി ജോസഫ് അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയില്‍ തുടരണമോ? വെറും…

കൈകോര്‍ത്ത് കേരളം ; ഒന്നരവയസ്സുകാരന്റെ ചികിത്സയ്ക്ക് 18 കോടിയും അക്കൗണ്ടിലെത്തി; നന്ദി പറഞ്ഞ് കുടുംബം

കണ്ണൂര്‍; അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നരവയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ അക്കൗണ്ടിലെത്തി. കുട്ടിക്ക് സഹായം നല്‍കണം എന്നാവശ്യപ്പെട്ട് കേരളം ഒന്നാകെ കൈകോര്‍ത്തതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ളവരുടെ സഹായം മുഹമ്മദിനേയും കുടുംബത്തേയും തേടി എത്തുകയായിരുന്നു.ഇനി ആരും പണം അയയ്ക്കേണ്ടതില്ലെന്നും കുടുംബം…

കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് കെ സുരേന്ദ്രന്‍ ഇന്ന് ഹാജരാകില്ല

തൃശ്ശൂര്‍: കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഇന്ന് ഹാജരാകില്ല. കേസുമായി ബന്ധപ്പെട്ട ചൊവ്വാഴ്ച പത്തിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.എപ്പോഴാണ് ഹാജരാകുന്നതെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു നോട്ടീസ് കിട്ടിയ ശേഷമുള്ള അദ്ദേഹത്തിന്റെ…

സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് കടയടപ്പ് സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചുവരെ ഉപവാസമിരിക്കും. പ്രാദേശിക തലത്തിലും…

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി ; ഇളവുകള്‍ നാളെ തീരുമാനിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീണ്ടേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കും. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാളെ ജില്ലാ കളക്ടര്‍മാരുടെ…