വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി പ്രൊഫ. ആർ. ബിന്ദു

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു പറഞ്ഞു.ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിപ് മറിൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച…

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച്ച ആലപ്പുഴ,എറണാകുളം,ഇടുക്കി…

കോവിഡ് മരണ റിപ്പോര്‍ട്ട് വിവാദം ; വിട്ടുപോയ മരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് മരണ റിപ്പോര്‍ട്ട് വിവാദമായതോടെ വിട്ടുപോയ മരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. ജൂണ്‍ 30 മുതലുള്ള പട്ടികയില്‍ പത്തുദിവസം മുമ്പുള്ള 93 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെഡിക്കല്‍രേഖകള്‍ പൂര്‍ണമായി ലഭ്യമല്ലാത്തതിനാലും സ്ഥിരീകരണത്തിന് കൂടുതല്‍ പരിശോധനകള്‍ വേണ്ടിവന്നതിനാലും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മാറ്റിവെച്ച…

അനധികൃത പണപ്പിരിവ്; കെ സുധാകരന് എതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം : അനധികൃത പണപ്പിരിവ് നടത്തിയെന്നാരോപിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ വിജിലന്‍സ് അന്വേഷണം. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ് പി യ്ക്ക് കൈമാറി.…

വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉത്തരവിറക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്.. റെവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണല്‍ എജിയുടെയും നിര്‍ദ്ദേശം വേണം. എന്നാല്‍ ഉത്തരവിറക്കാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തിയത്…

സീനിയോറിറ്റി മറികടന്നെന്ന ആരോപണം ; സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം : ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണണെന്നാവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കി. സീനിയോറിറ്റി മറികടന്നെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കത്ത് നല്‍കിയത്. സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനില്‍ കാന്തിനേക്കാള്‍ മുന്നിലാണ് സന്ധ്യ.പൊലീസ് മേധാവി നിയമനത്തെ…

വൈദ്യുതി കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല ; മന്ത്രി കെ കൃഷണന്‍കുട്ടി

തിരുവനന്തപുരം: വൈദ്യുതിബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കുടിശ്ശികയുള്ളവര്‍ക്ക് നോട്ടീസ് നല്‍കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവെക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. കുടിശ്ശികയുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ തവണകളായി അടയ്ക്കാനുള്ള…

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു ; നൂറു കടന്ന് തിരുവനന്തപുരവും, എറണാകുളവും

തിരുവനന്തപുരം : ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 20 പൈസയും…

കിറ്റെക്‌സ് കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നു; എം എ യൂസഫലി

കൊച്ചി : കിറ്റെക്സ് കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നയായി വ്യവസായി എംഎ യൂസഫലി.വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന ആരോപണമുയര്‍ത്തി ഇടഞ്ഞുനില്‍ക്കുന്ന സാബു ജേക്കബിനോട തുറന്ന ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് യൂസഫലി ആവശ്യപ്പെട്ടു.നിക്ഷേപങ്ങള്‍ കേരളത്തില്‍ തന്നെ നിലനില്‍ക്കണമെന്ന് അഭിപ്രായപ്പെട്ട യൂസഫലി…

വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന പരാതിയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍; ക്രൈം ബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന പരാതിയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍. രണ്ട് കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാന ഓഫീസിലെ ലാപ്ടോപില്‍ സുക്ഷിച്ചിരുന്ന വിവരങ്ങള്‍…