പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; വാക്‌സിനും , വികസനകാര്യങ്ങളും ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. വൈകീട്ട് നാല് മണിക്കാണ് നിര്‍ണായക കൂടിക്കാഴ്ച. ഭരണത്തുടര്‍ച്ച ഉണ്ടായതിന് പിന്നാലെ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. കേരളത്തിന്റെ വികസന കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുക. കെ – റെയില്‍ വിഷയം,…

കിറ്റക്‌സ് കേരളം വിടുന്നതില്‍ കോണ്‍ഗ്രസിന് പങ്കില്ല ;വി ഡി സതീശന്‍

കൊച്ചി : കിറ്റെക്‌സ് കമ്പനി കേരളം വിടുന്നതിലും, മറ്റ് സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തുന്നതിലും കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കമ്പനി ആരോപിക്കുന്ന എല്ലാ പരിശോധനകളും നടന്നിട്ടുള്ളത് സിപിഎമ്മിന്റെ അറിവോടെയാണെന്നും വിഡി സതീശന്‍ പറഞ്ഞു. കിറ്റക്സ് മാനേജ്മെന്റും സിപിഎം നേതൃത്വവും…

കോവിഡ് കാലത്ത് എസ്എംഎസ് മറക്കല്ലേ എന്ന ഓര്‍മ്മപ്പെടുത്തലുമായി എറണാകുളത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തി കളക്ടര്‍ സുഹാസ്

കര്‍ണാടക സ്വദേശിയായ സുഹാസ് മലയാളിയായി മാറിയത് 2013 ല്‍ എറണാകുളത്ത് എത്തിയശേഷം കൊച്ചി; എറണാകുളം കളക്ട്രേറ്റിന്റെ പടിയിറങ്ങുന്ന കളക്ടര്‍ സുഹാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയ അദ്ദേഹം കോവിഡ് കാലത്ത് എസ്എംഎസ് എല്ലാവരും പാലിക്കണമെന്ന്…

വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റില്‍ വീണ തവള ; കിറ്റെക്‌സ് എം ഡി സാബു ജേക്കബ്

കൊച്ചി : വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റില്‍ വീണ തവളയെ പോലെയാണെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ്. കേരളം വിട്ട് വ്യവസായംആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന തെലങ്കാന തനിക്ക് മുന്നിലേക്ക് വെച്ച സൗകര്യങ്ങളെകുറിച്ചും സാബു എം ജേക്കബ് വിശദീകരിച്ചു. 1200 ഏക്കര്‍…

നിലവിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയം ; മുഖ്യമന്ത്രിക്ക് കത്തെഴുതി എം കെ മുനീര്‍

കോഴിക്കോട്: സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണന്ന് എം കെ മുനീര്‍ എംഎല്‍എ. ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കുന്നതും സമയക്രമീകരണം ഏര്‍പ്പെടുത്തുന്നത് രോഗവ്യാപനം കുറയ്ക്കുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.…

മെയ്ക്ക് ഇന്‍ ഇന്ത്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡ് ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ആശയപ്രചരണാര്‍ത്ഥം ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കായി ഇബാര്‍ക്ക് ഏഷ്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മെയ്ക്ക് ഇന്‍ ഇന്ത്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡിന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അര്‍ഹരായി.…

കേരളത്തെ അപമാനിക്കാനുള്ള ആസുത്രീത നീക്കമാണ് നടക്കുന്നത് ; കിറ്റെക്‌സ് വിഷയത്തില്‍ സാബുവിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം :കേരളത്തെ അപമാനിക്കാനുള്ള ആസൂത്രീതനീക്കമാണ് കിറ്റെക്സ് സംഭവത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം.നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതി വന്നാല്‍ സ്വാഭാവികമായി പരിശോധന നടത്തുമെന്നും, അതിനെ വേട്ടയാടലായി…

ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാന്‍ പറ്റില്ല; ഭയം വേണ്ട, കാര്യങ്ങള്‍ നിയന്ത്രണത്തില്‍ ; മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രണ്ടാം തരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ട് അടങ്ങിയെങ്കിലും കേരളത്തില്‍ രോഗികള്‍ കുറയാത്തതില്‍ ചിലര്‍ ആശങ്കപ്പെടുന്നുണ്ട്. കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും അത് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി…

ആയുര്‍വേദ ആചാര്യന്‍ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു

മലപ്പുറം : കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ വാര്യര്‍ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണ്‍ 8നായിരുന്നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്. പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്റേതായ…

ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ; പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. എന്നാല്‍ സര്‍വകലാശാലകള്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷയ്ക്കു പോകുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അതുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കും യാത്രാനുമതിയുണ്ട്. മതിയായ രേഖകള്‍ കൈയില്‍ കരുതണം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കുമാത്രമാണ്…