ഇന്ധനവില വര്‍ദ്ധനവ് ; യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സൈക്കിള്‍ യാത്ര പുരോഗമിക്കുന്നു

കൊല്ലം : ഇന്ധനവില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ നയിക്കുന്ന പ്രതിഷേധ സൈക്കിള്‍ യാത്ര കൊല്ലം ജില്ലയില്‍ യാത്ര പുരോഗമിക്കുന്നു. രാവിലെ ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തുനിന്നും ആരംഭിച്ച യാത്ര യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ…

സിക്ക വൈറസ്; രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു ; ആക്ഷന്‍പ്ലാന്‍ രൂപികരിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സിക വൈറസ് ബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ്. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉള്‍പ്പെടുന്ന ആനയറ പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്. തിരുവനന്തപുരത്ത് കൂടുതല്‍ പ്രദേശത്തേക്ക് സിക രോഗബാധ പടര്‍ന്നതോടെ ആരോഗ്യവകുപ്പ്…

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം, റെക്കോഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47% ആണ് വിജയ ശതമാനം. .1,21, 318 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഈ ഫലപ്രഖ്യാപനം കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടുള്ളതാണെന്ന്്…

വ്യാപാരികളുടെ പ്രതിഷേധം കനക്കുന്നു; വന്‍ജനപിന്തുണ; സര്‍ക്കാര്‍ പ്രതിരോധത്തില്‍

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധത്തിന് വന്‍ ജനപിന്തുണ. സിപിഎം അനുകൂല വ്യാപാര സംഘടനയും,പ്രതിപക്ഷം സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടയാളുകള്‍ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. ഇത് സര്‍ക്കാറിനെ തീര്‍ത്തും പ്രതിരോധത്തിലാക്കി. വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ…

കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ രാവിലെ 10.30 നാണ് സുരേന്ദ്രന്‍ ഹാജരാവുക. നേരത്തെ ഈ മാസം ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന് നോട്ടീസ്…

എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി.(ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്…

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദ്ദപരം; മുഖ്യമന്ത്രി

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള…

ഇന്ന് 14,539 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ;ടെസ്റ്റ് പോസിറ്റിവിറ്റി 10.46

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, പത്തനംതിട്ട…

പട്ടികജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തി; തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം :പട്ടിക ജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തി.തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഓഫീസിലെ ഫോണില്‍ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെറ്റ് ചെയ്യുന്നവര്‍ക്ക് നല്ല ദീര്‍ഘവീക്ഷണം ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാന്‍…

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു: ബാങ്കുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും, കടകളുടെ സമയവും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസവും (തിങ്കള്‍ മുതല്‍ വെള്ളി ) ഇടപാടുകാര്‍ക്കു പ്രവേശനം നല്‍കും. സി…