നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും; കോവിഡ് ബാധിച്ചിരുന്നില്ല – ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ സമ്പര്‍ക്ക പട്ടിക…

പ്രാദേശികതലത്തില്‍ ഘടനാപരമായ പുനഃസംഘടന ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് തയ്യാറാകണം: ആര്‍.എസ്.പി

തിരുവനന്തപുരം: പ്രാദേശികതതലത്തില്‍ ഘടനാപരമായ പുനഃസംഘടന ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് തയ്യാറാകണമെന്ന് ആര്‍.എസ്.പി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിക്താനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ആര്‍.എസ്.പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റിയുടെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്. വഴുതക്കാട് ടികെ സ്മാരക…

കോഴിക്കോട് നിപ ബാധിച്ച് 12 വയസുകാരന്‍ മരിച്ചു; ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍

കോഴിക്കോട്:നിപ ബാധ സംശയിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി. ഇന്ന് പുലര്‍ച്ചെ 4.45നാണ് മരണം സംഭവിച്ചത്.ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും മൂലം നാലു ദിവസം മുന്‍പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; രാത്രി കര്‍ഫ്യൂ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലേക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 10 മുതല്‍ ആറുവരെയുള്ള കര്‍ഫ്യൂവും തുടരും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണം തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനൊപ്പം ജീവിക്കാന്‍ തയ്യാറെടുക്കണം. വാക്‌സിനേഷന്‍…

കോഴിക്കോട് വീണ്ടും നിപ ബാധയെന്ന് സംശയം; 12 വയസുകാരന്‍ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധയുണ്ടായതായി സൂചന. നാല് ദിവസം മുന്‍പ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലുള്ള 12 വയസുകാരനാണ് നിപ ബാധ സംശയിക്കുന്നത്. കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ട്. കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ്…

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സുധാകരന്റെ പുനരുദ്ധാരണ പാക്കേജ്

കണ്ണൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്‍വിളികളും, സ്ഥാനമാനങ്ങള്‍ നല്കിയതിലുള്ള അതൃപ്തിയും പാര്‍ട്ടിയുടെ നിലനില്പിനു തന്നെ ദോഷമായി ബാധിച്ചിരിക്കുന്നു. ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പാര്ട്ടിക്ക് ആവശ്യമെന്നിരിക്കെ പുരരുദ്ധാരണ പാക്കേജുമായി പ്രസിഡന്റ് കെ. സുധാകരന്‍. അഴിമതിയില്‍ മുങ്ങിനിന്നിട്ടും ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നത് പ്രവര്‍ത്തകരുടെ മനക്കരുത്ത് വല്ലാതെ ചോര്‍ത്തിയെന്നും…

ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും; വാക്‌സിനേഷന്‍ ശക്തിപ്പെടുത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കോവിഡ് അവലോകന യോഗത്തിലാണ്. കോവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി വാക്‌സീനേഷന്‍ ശക്തിപ്പെടുത്താന്‍ മുന്‍തൂക്കം നല്‍കണമെന്ന് ദേശീയ ആരോഗ്യവിദഗ്ദ്ധരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു.…

ഇന്ന് സംസ്ഥാനത്ത് 29,682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി…

കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തംകുത്തി ആളിക്കത്തിക്കരുത്; രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ ഒളിക്കരുതെന്നും തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തംകുത്തി ആളിക്കത്തിക്കരുതെന്നുമാണ് വിമര്‍ശനം. തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്നും പാര്‍ട്ടിയില്‍ പകയുടെ കാര്യമില്ല, പാര്‍ട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസിലാക്കി…

35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു; സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായി; ബിജെപി റിപ്പോര്‍ട്ട്

തിരുവനന്തപുരം: 35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് തോല്‍വി പഠിച്ച ബിജെപി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒ രാജഗോപാലിന് നല്ല ജനകീയ എംഎല്‍എ ആകാനായില്ല. അത് നേമം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും…