യുക്രൈന് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി.കെ സിംഗ് ആണ് ഈ കാര്യം സ്ഥിരീകരിച്ചത്.വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. യുദ്ധം തുടങ്ങിയതില്‍ പിന്നെ ഓരോ ദിവസവും കൂടുതല്‍ ശക്തിയാര്‍ജിച്ചു…
Category: International
കേഴ്സന്‍ പിടിച്ചെടുത്ത് റഷ്യ
യുക്രൈന് നഗര ഭരണ കേന്ദ്രമായ കേഴ്സന്‍ നഗരം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. നീപര്‍ നദി തീരത്തെ പ്രധാന നഗരമാണ് കേഴ്സന്‍. കേഴ്സന്‍ നഗരത്തിന് പുറമെ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി.യുക്രൈനില്‍ ആണവ യുദ്ധ ഭീഷണി ഉയര്‍ത്തുന്നത് പശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം…
യുക്രൈനില്‍ നിന്നും ആളുകളുടെ പാലായനം തുടരുന്നു…
യുക്രൈന്- റഷ്യ യുദ്ധം സംബന്ധിച്ച് യുക്രൈനില്‍ നിന്നും പത്ത് ലക്ഷത്തിലധികം പേര് പാലായനം ചെയ്തെന്ന് ഐക്യരാഷ്ട്രസഭ. യുക്രൈന് റഷ്യ യുദ്ധം 8 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ത്ഥി പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ വെബ്സൈറ്റാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പകുതിയിലധികം പേരും അയല്‍രാജ്യമായ…
അമേരിക്ക യുക്രൈനൊപ്പം; ജോ ബൈഡന്
റഷ്യ യുക്രൈന് യുദ്ധം നടക്കുന്നതിനിടെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിച്ച അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് റഷ്യയുടെയുക്രൈനുനേരെയുള്ള നീക്കങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം അറിയിച്ചു. റഷ്യന്‍ പ്രസിഡണ്ടിനെ കണക്കുകൂട്ടല്‍ എല്ലാം തെറ്റിയെന്നും യുക്രൈന് ജനത കരുത്തോടെ മുന്നോട്ട് പോകുകയാണെന്ന രീതിയില്‍…
റഷ്യ-യുക്രൈന് സങ്കര്ഷം ; യുക്രൈന് സഹായവുമായി ഇന്ത്യ
യുക്രൈനിന്റെ അഭ്യര്‍ത്ഥനപ്രകാരം മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ഇന്ത്യ യുക്രെയിനിനെ സഹായിക്കുമെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരനും പറഞ്ഞു.യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ ഇപ്പോഴും സ്ഫോടനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റഷ്യ- യുക്രൈന്…
അവസാനഘട്ടം വരെ യുക്രൈനിലെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി
യുക്രൈന് തലസ്ഥാനമായ കീവില്‍ നിന്നും രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ വഗ്ദാനം യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സേലന്സ്കി നിരസിച്ചു. അവസാനം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടുകയില്ലെന്നും സെലന്‍സ്കി പറഞ്ഞു. യുക്രൈന് തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്റ് മുന്‍പ് വ്യക്തമാക്കിയിരുന്നു.പ്രസിഡന്റ് ബങ്കറിലേക്ക് മാറിയെന്ന വാര്‍ത്ത…
യുക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
യുക്രൈനിലെ വിവിധയിടങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ പലരും ഇന്ന് ആശങ്കയിലാണ്. പുറത്ത് നിന്നും സ്ഫോടന ശബ്ദങ്ങളും എയര്‍ സൈറണും കേള്‍ക്കുന്നുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.കിഴക്കന്‍ യുക്രൈനില്‍ താമസിക്കുന്ന പലര്‍ക്കും എങ്ങോട്ടും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഏറ്റവും വേഗത്തില്‍ കീവ് പിടിച്ചെടുക്കുക…
റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പ്യന്‍ യൂണിയന്
യുക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പ്യന്‍ യൂണിയന് തീരുമാനമായി. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ യൂറോപ്യന്‍ യൂണിയന് ഉച്ചകോടിക്ക് ശേഷമാണ് ഇകാര്യം വ്യക്തമാക്കിയത്.റഷ്യയ്ക്കെതിരായ പുതിയ യൂറോപ്യന്‍ യൂണിയന് ഉപരോധം റഷ്യന്‍ ബാങ്കിംഗ് മേഖലയുടെ 70…
യുക്രെയ്ൻ വിമാനത്താവളങ്ങൾ അടച്ചു
റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രയ്നില്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പാക് അതിര്‍ത്തി കടന്ന് ഇറാനിലേക്ക് കടന്നതോടെയാണ്…
റഷ്യ യുക്രനിനെ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബൈഡന്
റഷ്യ യുക്രൈനിനെ ആക്രമിക്കാനായി ഇപ്പോഴും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. സേന പിന്മാറിയെന്ന റഷ്യന്‍ വാദത്തെ താന്‍ അംഗീകരിച്ചിട്ടില്ലെന്നും യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പറയുമ്പോഴും ഒന്നരലക്ഷത്തോളം റഷ്യന്‍ സൈനികരാണ് അതിര്‍ത്തിയില്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനില്‍ സൈബര്‍ ആക്രമണവും ഉണ്ടായി.…
