കിടപ്പുരോഗികള്‍ക്ക് 199 രൂപ ദിവസ വാടകയ്ക്ക് ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കയുമായി എംബെഡ് കെയര്‍

കൊച്ചി: കിടപ്പുരോഗികള്‍ക്കും വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും 199 രൂപ ദിവസ വാടക നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകളുമായി എംബെഡ് കെയര്‍. രോഗികളെ വീട്ടില്‍ പരിചരിക്കുന്നവര്‍ക്കും ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യാനുസരണം കുറഞ്ഞ നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകള്‍ ലഭ്യമാക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംബെഡ്…

പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി

ഇരിങ്ങാലക്കുട (തൃശൂർ): സംസ്ഥാനത്തെ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഓഫീസുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി 600 കോടിയുടെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെ മികച്ച ഭിന്നശേഷി…

കോവിഡ് വ്യാപനം; കേരളത്തില്‍ ഒട്ടേറെ വകഭേദങ്ങളെന്ന് ഇന്‍സാകോഗ്’ പഠനം

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് കുറയാത്തതിന് കാരണം വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യമെന്ന് പരിശോധനാ ലബോറട്ടറികളുടെ കൂട്ടായ്മയായ ‘ഇന്‍സാകോഗ്.സംസ്ഥാനത്ത് ഡെല്‍റ്റ വകഭേദമാണെങ്കിലും ആല്‍ഫ, ബീറ്റ, ഗാമ, കപ്പ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നിലധികം വൈറസുകളുടെ സങ്കലനമാണ് കേരളത്തില്‍ കാണുന്നത്. വിവിധ മേഖലകളില്‍നിന്ന് സാംപിളുകള്‍…

കോവിഡിന് പുറമേ ഡെങ്കിപ്പനിയും, സിക്കയും ; സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത

തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ ദുരിതത്തില്‍ നിന്നും കരകയറുന്നതിനു മുന്‍പേ ഡെങ്കിപ്പനിയും സിക്കയുമെല്ലാം ജനങ്ങള്‍ക്ക് ഭീതി പടര്‍ത്തുകയാണ്. കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരോഗ്യവകുപ്പും, ഉദ്യോഗസ്ഥരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കുന്നു. സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് എട്ടുപേരെന്നും അതില്‍ ഇവരില്‍…

കോവിഡ് മഹാമാരി മൂന്നാംതരംഗത്തിന്റെ ആരംഭഘട്ടത്തില്‍ ; ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: കോവിഡ് മഹാമാരി മൂന്നാം തരംഗത്തിന്റെ ആരംഭഘട്ടത്തിലാണ്ന്ന് ലോകാരോഗ്യ സംഘടനാ. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്‌യുടെ പുതിയ മുന്നറിയിപ്പ്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍…

സിക്ക വൈറസ്; രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു ; ആക്ഷന്‍പ്ലാന്‍ രൂപികരിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സിക വൈറസ് ബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ്. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉള്‍പ്പെടുന്ന ആനയറ പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്. തിരുവനന്തപുരത്ത് കൂടുതല്‍ പ്രദേശത്തേക്ക് സിക രോഗബാധ പടര്‍ന്നതോടെ ആരോഗ്യവകുപ്പ്…

ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി : കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് രണ്ടു വര്‍ഷമായിട്ടും ഇതാദ്യമായി ഇടുക്കി ഇടമലക്കുടി പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത നിയന്ത്രണങ്ങള്‍ മൂലം…

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സെപ്തംബറില്‍ സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദനം ആരംഭിക്കും

ന്യൂഡല്‍ഹി : സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സെപ്തംബര്‍ മുതല്‍ സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദനം ആരംഭിക്കും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂന്തുറ ,ശാസ്തമംഗലം സ്വദേശികള്‍ക്കാണ്‌ സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിക്ക് സിക്ക…

മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കാന്‍ ‘മാതൃകവചം’ കാമ്പയിനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യിക്കും. സ്വന്തമായി…