ധീരയായ പെണ്‍കുട്ടിയായിരുന്നു മീര പ്രതികരണവുമായി വിജയ് ആന്റണി

നടന്‍ വിജയ് ആന്റണിയുടെ മകളുടെ മരണം തമിഴ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. സംഭവത്തില്‍ നടന്‍ വിജയ് ആന്റണി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.മീര ധീരയായ പെണ്‍കുട്ടിയായിരുന്നു എന്ന് പറഞ്ഞാണ് വിജയ് ആന്റണി സങ്കടം ഉള്ളിലൊതുക്കി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സ്‌നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയായിരുന്നു മീര.…

ദുന്‍കെ വധം ബിഷ്‌ണോയിയുടെ പ്രതികാരം

ഖലിസ്ഥാന്‍ നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെയാണ് സുഖ്ദൂല്‍ സിങ് എന്ന ഖലിസ്ഥാന്‍ നേതാവ് കാനഡയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അയാളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയി സംഘം രംഗത്തുവന്നതോടെ കഥ മാറുകയാണ്. കോണ്‍ഗ്രസ് നേതാവും പഞ്ചാബി…

ഐഐടികളിലും എൻഐടികളിലും മാസം ഒരു മരണം വീതം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളിലും എൻഐടികളിലും കഴിഞ്ഞ 66 മാസത്തിനുള്ളിൽ 64 മരണങ്ങൾ. ഒരു മാസം ഒരു വിദ്യാർത്ഥിയെങ്കിലും ഈ സ്ഥാപനങ്ങളിൽ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഡേറ്റ പ്രകാരം 2018നും 2023 ജൂലൈയ്ക്കുമിടയില്‍ ഐഐടികളില്‍…

യുവ സംവിധായികയുടെ മരണം കൊലപാതകമല്ല ഹൃദയാഘാതമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

യുവസംവിധായക നയനാ സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘത്തിന്റെ വിലയിരുത്തൽ. ഹൃദയാഘാതമാണ് പ്രധാന കാരണമെന്നാണ് വിദഗ്ധസംഘം പറയുന്നത്. കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകൾ മരണ കാരണമല്ല. മരുന്നുകളുടെ അമിത ഉപയോഗം കൊണ്ടോ മറ്റോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാക്കിയിരിക്കാമെന്നാണ് സംഘത്തിന്റെ നിഗമനം. കേസ്…

സീരിയല്‍ താരം അപര്‍ണ നായർ തൂങ്ങി മരിച്ചു

സീരിയല്‍ താരം അപര്‍ണ തൂങ്ങി മരിച്ചു . കരമനയിലെ വീട്ടിലാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആര്‍എസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആത്മസഖി, ചന്ദനമഴ,…

ശ്രീധരൻ നായർ അന്തരിച്ചു

മലപ്പുറം ജില്ലാ പോലീസ് ഓഫീസില്‍ നിന്ന് വിമരിച്ച മേലെ വടയക്കളത്തില്‍ ശ്രീധരന്‍ നായര്‍ (83) അന്തരിച്ചു. പിതാവ്: പരേതനായ തോട്ടത്തില്‍ ചോലക്കര ശ്രീധരന്‍ മൂസത്.മാതാവ്:പരേതയായ മേലെ വടയക്കളത്തില്‍ മാധവി അമ്മ. മലപ്പുറം ജില്ലാ പോലിസ് ഓഫിസ്,എം.എസ്.പി.ഓഫിസ് എന്നിവയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആയി…

മണ്ണാറശാല അമ്മ സ്വർഗം പൂകി ; അറിയാം അമ്മയുടെ അത്ഭുത ചരിതം

മണ്ണാറശാല അമ്മ’ എന്നറിയപ്പെടുന്ന പൂജാരിണി ഉമാദേവി ദേവി അന്തര്‍ജനം ഭക്തര്‍ക്കു നാഗദൈവങ്ങളുടെ പ്രതിരൂപമായിരുന്നു . പുലര്‍ച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. ഇനി വിളക്ക് തെളിയിക്കാന്‍ അമ്മ ഇല്ല എന്നുള്ളത് ഭക്തരെ വളരെ ദുഃഖത്തിലാഴ്ത്തുന്നു. ക്ഷേത്രത്തിലെ പ്രധാന…

കറുത്ത വർഗക്കാരെ പീഡിപ്പിച്ചു രസിക്കുന്ന അമേരിക്കൻ ഭരണകൂടം

വെള്ളക്കാരായ അമേരിക്കന്‍പോലീസിന്റെ ചരിത്രം എന്നും കറുത്ത വര്‍ഗ്ഗക്കാരെ കൊന്നൊടുക്കുക എന്നത് മാത്രമാണ്. അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന ഒരു നയമാണ് കറുത്തവര്‍ഗ്ഗക്കാരെ വീണ്ടും അടിമകളാക്കുക എന്നത്. അവര്‍ പിന്‍തുടരുന്ന വര്‍ണ്ണ വിവേചനത്തിന്റെ മുഖമാണ് കറുത്ത വര്‍ഗ്ഗക്കാരന്‍ ആയ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രകടമായത്.…

ഉമ്മൻചാണ്ടിയ്ക്കു പിന്നാലെ വക്കം പുരുഷോത്തമനും

രാഷ്ട്രീയ കേരളത്തിന് ഇത് തീരാത്ത നഷ്ടങ്ങളുടെ കാലം… കോണ്‍ഗ്രസിലെതലമുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ വെച്ച് സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം..ഗ്രാമപഞ്ചായത്ത് അംഗമായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും അഞ്ചു തവണ…

രാഷ്ട്രീയ കേരളത്തിലെ ഒരു യുഗം അവസാനിച്ചു

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അധ്യായം കൂടി പൂര്‍ണ്ണമാവുന്നു.പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്,.പുതുപ്പള്ളി മൊത്തത്തില്‍ കരയുകയാണ്.അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാന ദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവാണ് വിട പറയുന്നത്. ജനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജീവശ്വാസം. ചീകിയൊതുക്കാത്ത…