കിരണ്‍കുമാറിനെതിരെയുള്ള അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി ആന്റണി രാജു

വിസ്മയ കേസിലെ പ്രതിയും മോട്ടോര്‍ വാഹനവകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ കിരണ്‍ കുമാറിനെതിരെ കുറ്റാരോപണ മെമ്മോ നല്‍കി വകുപ്പുതല അന്വേഷണം ഉള്‍പ്പെടെയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക്…

വിസ്മയകേസ് ; പ്രതി കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് കൊറോണ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നു കിരണിനെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. വിസ്മയയുടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയാണ് കൊവിഡ് ബാധിച്ചത്. ഇതോടെ കിരണ്‍ കുമാറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകും. അതേസമയം…

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി സൂഫിയാന്‍ അറസ്റ്റിലായി. പ്രതി നേരിട്ട് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. സൂഫിയാന്റെ കാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുന്‍പ് രണ്ട് തവണ സൂഫിയാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട…

പാര്‍ട്ടിയുടെ മറവില്‍ സ്വര്‍ണ്ണക്കടത്ത്; വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തല്‍: അര്‍ജ്ജുന്‍ ആയങ്കി കുറ്റകൃത്യങ്ങളുടെ സൂത്രധാരന്‍

കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണ് കസ്റ്റംസ് തിരയുന്ന അര്‍ജ്ജുന്‍ ആയങ്കി. കരിപ്പൂര്‍ സ്വര്‍ണക്കടത്തും രാമനാട്ടുകര അപകട മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ആയങ്കി കേസില്‍ മുഖ്യ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.…

പോക്‌സോ കേസ്: യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

മൂവാറ്റുപുഴ: പോക്‌സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം ജില്ലയിലെ പോത്താനിക്കോട് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയായ ഇയാള്‍ ഒളിവിലാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും…

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ; അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്യും.

സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് തിങ്കളാഴ്ച് ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ അര്‍ജുന്‍ ആയങ്കിയ്ക് നോട്ടിസ് നല്‍കി. ഇതിനിടെ അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കണ്ടെത്താനുള്ള ശ്രമവും കസ്റ്റംസ് ഊര്‍ജിതമാക്കി. ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ട് അര്‍ജുന് കസ്റ്റംസ് നോട്ടിസ്…

ദൃശ്യാ കൊലപാതകം; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

മലപ്പുറം : പ്രണയം നിരസിച്ചതിനെ തുടര്‍ന്നു പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശിയായ 21കാരിയെ കുത്തി കൊലപ്പെടുത്തിയ പ്രതി വിനീഷിനെ ഇന്ന് തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിക്കും. ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ വീട്ടിലും കടയിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ…

പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവം : പെണ്‍കുട്ടിയുടെ അച്ഛന്റെ അര്‍ദ്ധസഹോദരനായി അന്വേഷണം ശക്തം

ഇടുക്കി : ഇടുക്കി പള്ളിവാസലില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല്ലപ്പെട്ട 17കാരിയുടെ പിതാവിന്റെ അര്‍ദ്ധസഹോദരനെ തേടിയുള്ള തിരച്ചില്‍ പൊലീസ് കടുപ്പിച്ചു. അനു എന്ന പേരുള്ള വ്യക്തിയാണ് കുട്ടിയെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്നാണ് ഇന്നലെ…

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവം : ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് : നാദാപുരം തൂണേരിയില്‍ കഴിഞ്ഞ ശനിയാഴ്ച പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുടവന്തേരി സ്വദേശിയായ മുനീര്‍ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കോഴിക്കോട് റൂറല്‍ എസ്പി എസ്. ശ്രീനിവാസ്…

മയക്കുമരുന്ന് കേസ് : പ്രവാസി ഇന്ത്യക്കാരനെ തൂക്കിക്കൊല്ലാന്‍ കുവൈത്ത് കോടതി വിധി

കുവൈത്ത് സിറ്റി : മയക്കുമരുന്ന് വില്‍പന നടത്തിയ കുറ്റത്തിന് പിടിയിലായ ഇന്ത്യക്കാരന് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു. കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതിയാണ് പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. വര്‍ഷങ്ങളായി രാജ്യത്ത് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നയാളാണ് പ്രതിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നൈലോണ്‍…