സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ നിർദേശം നൽകണമെന്നാണ് സിദ്ധാർത്ഥന്റെ അച്ഛൻ കോടതിയിൽ നൽകിയ ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂർവ്വം ശ്രമമുണ്ടെന്നും ജയപ്രകാശ്…
Category: court
ഷാരോണ്‍ കൊലക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കേരളത്തെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ…
കരുവന്നൂർ തട്ടിപ്പ്; എ.സി. മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകും
കേരളത്തെ ഞെട്ടിച്ച തട്ടിപ്പിൽ കുരുക്ക് മുറുകുന്നു
നാഗാലാൻഡിൽ ഇനി പട്ടിയിറച്ചികഴിക്കാം ; നിരോധനം നീക്കി ഹൈക്കോടതി
പട്ടിയിറച്ചി നിരോധിച്ച നാഗാലാന്‍സ് സര്‍ക്കാര്‍ നടപടി റദ്ദാക്കി ഗുവാഹത്തി ഹൈക്കോടതി. നാഗാലാന്‍ഡ് ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യമായ ഭക്ഷണമാണ് പട്ടിയിറച്ചിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാണിജ്യ ഇറക്കുമതി, നായ്ക്കളുടെ വ്യാപാരം, മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും പട്ടിയിറച്ചി വില്‍ക്കുന്നതിനുള്ള നാഗാലാന്‍ഡ് സര്‍ക്കാര്‍ നിരോധനമാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച്…
കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദം:ഏഴു പേര്‍ അറസ്റ്റില്‍
മഹാരാഷ്ട്രയിലെ പൂനെയില്‍ കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദം നടത്തിയ ഏഴു പേര്‍ അറസ്റ്റില്‍. ഗര്‍ഭിണിയാകാനായി യുവതിയെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് നിര്‍ബന്ധിച്ച് മനുഷ്യാസ്ഥി പൊടിച്ചത് കഴിപ്പിക്കുകയായിരുന്നു.യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് പൂനെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളും മന്ത്രവാദിയും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ…
സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുതെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി
സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുതെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി.സ്‌കൂളുകളിലും വീടുകളിലും വച്ചാണ് ഈ പാഠം പകര്‍ന്നുനല്‍കേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പീഡന കേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും ഉത്തരവു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി…
‘ഇരു കൂട്ടരും യമുനാ നദി വൃത്തിയാക്കട്ടെ’ അയൽക്കാർ തമ്മിലുള്ള തർക്കം തീർക്കാൻ ഡൽഹി ഹൈക്കോടതിയുടെ അസാധാരണ വിധി
ന്യൂഡൽഹി: അയൽക്കാർ തമ്മിലുള്ള തർക്കം തീർക്കാൻ അസാധാരണ വിധി പ്രഖ്യാപിച്ച് ഡൽഹി ഹൈക്കോടതി. ഇരുകൂട്ടരും 45 ദിവസത്തേക്ക് യമുന നദി വൃത്തിയാക്കാനാണ് കോടതി വിധിച്ചത്. ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗാണ് വിധി പ്രഖ്യാപനം നടത്തിയത്. വിധി വന്ന് 10 ദിവസത്തിനുള്ളിൽ ദില്ലി…
സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതിയില്ല, കുറ്റികൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, നിലപാട് അറിയിച്ച് കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നൽകിയെതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ കെ റെയില്‍ കൈമാറിയ ഡിപിആർ അപൂര്‍ണമാണ്. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഉണ്ടായിരുന്നില്ല. ഇവ കൈമാറാന്‍…
സ്ത്രീകൾ വ്യാജ വിവാഹ വാഗ്ദാനം നൽകിയാൽ കേസില്ല, ഇത് ഏത് തരം നിയമം? വാക്കാൽ പരാമര്‍ശവുമായി ഹൈക്കോടതി
കൊച്ചി: ബലാത്സംഗ കുറ്റങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ലിംഗസമത്വം ഇല്ലെന്ന് ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികൾ അവരുടെ കുട്ടിയുടെ സംരക്ഷണത്തെച്ചൊല്ലി നൽകിയ ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ബലാത്സംഗ കുറ്റം ലിംഗഭേദമില്ലാതെയാക്കണമെന്നാണ് ജസ്റ്റിസ് എ മുഹമ്മത് മുസ്താഖ് അഭിപ്രായപ്പെടുന്നത്. കോടതി പരിഗണിച്ച കേസിലെ…
ഹോൺ വേണ്ട, ഇടതു വശം ചേർന്ന് പോകണം, കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് ഹൈക്കോടതിയുടെ നിയന്ത്രണം
കൊച്ചി∙ നഗരത്തിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി. നഗര പരിധിയിൽ സ്വകാര്യ ബസുകൾ ഹോൺ മുഴക്കി ഓവർടേക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. നിയമലംഘനങ്ങൾക്കെതിരെ അടിയന്തരമായി ഉത്തരവിറക്കാൻ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും മോട്ടർ വാഹന വകുപ്പിനും കോടതി നിർദേശം നൽകി. സ്വകാര്യ…

