ചിത്രകാരിക്ക് ഡൂഡിളിയിലൂടെ ആദരമർപ്പിച്ച് ഗൂഗിൾ

ചിത്രകാരിയും ശില്പിയുമായ റോസ ബോൺഹൂറിന്റെ ജന്മദിനത്തിൽ ഡൂഡിൾ നിർമിച്ച് ആദരമർപ്പിച്ച് ഗൂഗിൾ. റോസയുടെ ഇരുന്നൂറാമത്തെ ജന്മദിനമാണ് മാർച്ച്‌ 16 . മൃഗങ്ങളുടെ ചിത്രങ്ങൾ വരച്ച അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ റോസയുടെ ജീവിതം കലാരംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രചോദനം തന്നെയാണ്.…

കലാഭവന്‍ മണിയുടെ ഓര്‍മയില്‍ ‘മണിയോര്‍മ്മകള്‍ ‘ നിര്‍മ്മിച്ച് ശിഷ്യന്‍ അജില്‍

കലാഭവന്‍ മണിയുടെ ഓര്‍മ്മ പുതുക്കി ‘മണിയോര്‍മ്മകള്‍’ നിര്‍മ്മിച്ച് ശിഷ്യന്‍ അജില്‍ മണിമുത്ത്. കലാഭവന്‍ മണിയുടെ ഓര്‍മ്മ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി ടി.ആര്‍.അനില്‍ ‘മണിയോര്‍മ്മകള്‍’ പ്രകാശനം ചെയ്യുകയായിരുന്നു. ഗുരുവിനെപറ്റി എഴുതിയ വരികള്‍ മണിയുടെ ആരാധകര്‍ രണ്ടു…

കലാനിധി വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു

തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു. ചലച്ചിത്ര സംവിധായകന്‍ ‘ചക്കരയുമ്മ’ സാജന്‍ പുരസ്‌കാരം നല്കി. ഉദയ സമുദ്ര എം.ഡി എസ്…

കേരള ലളിതകലാ അക്കാദമി ഇന്‍ഷുറന്‍സ് അപേക്ഷ ക്ഷണിച്ചു തുടങ്ങി

2022- 23 വര്‍ഷത്തേക്കായി കേരള ലളിതകലാ അക്കാദമി ചിത്ര ശില്പ കലാകാരന്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു തുടങ്ങി. മൂന്നു ദിവസത്തില്‍ കുറയാതെ അക്കാദമി ക്യാമ്പില്‍ പങ്കെടുത്തവരെയൊ അല്ലെങ്കില്‍ കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിതകലാ അക്കാദമിയുടെ കലാപ്രദര്‍ശനങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടവരോ ഗ്രാന്‍ഡ്…

പാരീസ് മ്യൂസിയത്തില്‍ നിന്നും പുടിന്‍ പുറത്ത്

യുക്രൈനില്‍ റഷ്യയുടെ അധിനിവേശം തുടരുന്നതിന് പിന്നാലെ പാരീസിലെ മ്യൂസിയത്തില്‍ നിന്നും പുടിന്റെ മെഴുക് പ്രതിമ നീക്കി. വിവിധ മേഖലകളിലായി സംഭാവന നല്‍കി പ്രശസ്തരായ ലോകത്തിലെ ബഹുമാന്യരായ വ്യക്തികളുടെ ജീവന്‍ തുടിക്കുന്ന മെഴുക് പ്രതിമകളില്‍ ഒന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിന്റെതായിരുന്നു. പുടിന്റെ…

സംഗീതം നിറച്ച് മതമൈത്രി ഗായകന്‍ ബി.ചന്ദ്രബാബു

ഷോഹിമ ടി.കെ സംഗീതത്തെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. വ്യത്യസ്ത ഭാഷകളിലും ഭാവങ്ങളിലും താളങ്ങളിലുമുള്ള സംഗീതങ്ങള്‍ ഇന്ന് നമുക്ക് മുന്നിലൂടെ നിറഞ്ഞൊഴുകുകയാണ്. കര്‍ണാടകസംഗീതത്തിലെ മുഖ്യ രാഗങ്ങളില്‍ ക്രിസ്തീയ കൃതികളും ഇസ്ലാം കൃതികളും ചിട്ടപ്പെടുത്തി അവതരിപ്പിച്ച്,പുതിയൊരു സംഗീത പദ്ധതിക്ക് തുടക്കം കുറിച്ച കര്‍ണാടക സംഗീതത്തിന്റെ ഇന്ത്യയിലെതന്നെ…

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കി മഹാകല്‍ സിറ്റി

ശിവരാത്രി ദിനത്തില്‍ 11,71,078 ദീപങ്ങള്‍ തെളിയിച്ച് മഹാകല്‍ സിറ്റി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലേക്ക്.മഹാശിവരാത്രിയില്‍ മഹാകല്‍ സിറ്റി ദീപങ്ങളാല്‍ പ്രകാശിച്ചു കൊണ്ടിരുന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ വന്‍ ജനത അത്ഭുത നിമിഷത്തില്‍ പങ്കാളികളായി. കരിമരുന്ന് പ്രയോഗങ്ങളും ഉണ്ടായിരുന്നു.ചൊവ്വാഴ്ച വൈകുന്നേരം ക്ഷിപ്രയിലെ രാംഘട്ടിലും…

ആചാരാനുഷ്ഠാനങ്ങളെ പിന്‍തുടരുന്നവര്‍…

ഷോഹിമ ടി. കെ ആചാരാനുഷ്ഠാനങ്ങളെ മുറുകെ പിടിക്കുന്ന വലിയൊരു സമൂഹത്തിന്റെ പ്രതിനിധികളാണ് നമ്മള്‍. ദൈവത്തിലും പ്രേതത്തിലും വിശ്വസിക്കാത്തവര്‍ ചുറ്റിലുമുള്ളപ്പോഴും അത്തരം കാര്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരും നമുക്കിടയിലുണ്ട്. ആചാരാനുഷ്ഠാങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ പല തരത്തിലുള്ള ആചാരങ്ങള്‍ പല വിഭാഗത്തില്‍പ്പെട്ടവരും…

ഓര്‍മ്മയായി കെ.പി.എ.സി ലളിത ; സംസ്‌കാരം ഇന്നു വൈകിട്ട് വടക്കാഞ്ചേരിയില്‍

മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രനടി കെ.പി.എ.സി ലളിത അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. തൃപ്പൂണിത്തറയില്‍ രാവിലെ എട്ടുമണി മുതല്‍ പതിനൊന്ന് മണിവരെ പൊതുദര്‍ശനത്തിനായി വയ്ക്കും. വൈകീട്ട് 5 മണിക്ക് തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടിലാകും സംസ്‌കാരം. നടിക്ക് 74 വയസ്സായിരുന്നു. അഞ്ച്…

പി ജയചന്ദ്രന് ജെ സി ഡാനിയേല്‍ പുരസ്‌കാരം ഇന്ന് സമ്മാനിക്കും

പി. ജയചന്ദ്രന് ജെ സി ഡാനിയേല്‍ പുരസ്‌കാരം ഇന്ന് നല്‍കും. പുരസ്‌കാര സമര്‍പ്പണം ഇന്നു വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന…