ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശം , സിനിമ മേഖലയുടെ പ്രവര്‍ത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയുന്നതും , സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും , അടക്കമുള്ള കാര്യങ്ങള്‍…
Category: Arts & Culture
2021-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
2021-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയ പരിപാടികള്‍, ഈ കാലയളവില്‍…
ഭാരത് ഭവന്‍ വിവര്‍ത്തന സമഗ്ര സംഭാവനാ പുരസ്‌കാരം സമര്‍പ്പിച്ചു
അന്തരിച്ച വിഖ്യാത വിവര്‍ത്തകനും സാഹിത്യകാരനുമായ പ്രൊഫ. പി. മാധവന്‍പിള്ളയ്ക്കുള്ള ഭാരത് ഭവന്‍ വിവര്‍ത്തന സമഗ്ര സംഭാവനാ പുരസ്‌കാരം കവി പ്രഭാവര്‍മ്മയും ഡോ. ജോര്‍ജ്ജ് ഓണക്കൂറും ഭാരത് ഭവന്‍ ഭാരവാഹികളും ചേര്‍ന്ന് ചങ്ങനാശ്ശേരി പെരുന്നയിലെ വസതിയില്‍ എത്തി നല്‍കി. പ്രൊഫ. പി. മാധവന്‍പിള്ളയുടെ…
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : സയ്യിദ് മിര്‍സ ജൂറി ചെയര്‍മാന്‍
2021 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍. എഴുപതുകള്‍ മുതല്‍ ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായി നിലകൊള്ളുന്ന അദ്ദേഹത്തിന് മികച്ച സംവിധായകനും…
എംജി കലോത്സവത്തിന് തിരി തെളിഞ്ഞു; കലയുടെ ദിനരാത്രങ്ങള്‍ വിസ്മയമേകും
പത്തനംതിട്ട : മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ തുടക്കം. വെള്ളിയാഴ്ച വൈകുന്നേരം പ്രധാന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, കീബോര്‍ഡ് സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം…
യു.എസ്.റ്റിയില്‍ വിസ്മയക്കാഴ്ചയൊരുക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍
തിരുവനന്തപുരം: പാട്ടും നൃത്തവും ഇന്ദ്രജാലവുമൊക്കെ അനായാസം അവതരിപ്പിച്ച് ടെക്കികളുടെ മനസ്സില്‍ ഇടംനേടി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. അന്താരാഷ്ട്ര സന്തോഷദിന വാരാഘോഷത്തോടനുബന്ധിച്ച് യു.എസ്.റ്റിയിലെ ഓഫീസ് ഓഫ് വാല്യൂസ് ആന്റ് കള്‍ച്ചറിന് കീഴിലുള്ള പീപ്പിള്‍ എന്‍ഗേജ്മെന്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കളേഴ്സ് ഓഫ്…
ഭാരത് ഭവന്‍ ദേശീയ പ്രതിഭാ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ഭാരത് ഭവന്‍ തയ്യാറാക്കുന്ന സര്‍ഗ്ഗവേദി പാനിലേക്ക് ജനകീയ കലകള്‍,നാടന്‍ കലകള്‍, ശാസ്ത്രീയ, അര്‍ദ്ധ ശാസ്ത്രീയ, ഗോത്ര, ലളിതകല, അനുഷ്ഠാന, സംഗീതം, ഉപകരണസംഗീതം മേഖലകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സാംസ്‌കാരിക വിനിമയത്തിന് ഭാഗമായി രാജ്യാന്തര തലത്തിലും ദേശീയ തലത്തിലുമുള്ള വിവിധ പ്രോഗ്രാമുകള്‍ക്കായുള്ള പാനലാണ് ഔദ്യോഗികമായി…
ഏറെ കാലത്തെ കാത്തിരിപ്പിനോടുവില്‍ മലയിന്‍കീഴ് മാധവ കവി സംസ്‌കൃതി കേന്ദ്രം നാടിന് സമര്‍പ്പിക്കുന്നു
മലയിന്‍കീഴ് മാധവ കവി സംസ്‌കൃതി കേന്ദ്രത്തിന്റെ മന്ദിരം വെള്ളിയാഴ്ച രാവിലെ 10 30 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി ജി.ആര്‍ അനില്‍ മുഖ്യപ്രഭാഷണം നടത്തും. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി…
ദേവസംഗമം : ആറാട്ടുപുഴ യിലേക്ക് ജനപ്രവാഹം
ആറാട്ടുപുഴ ദേവസംഗമത്തില്‍ പങ്കെടുക്കാനും കൂട്ടിയെഴുന്നള്ളിപ്പ് ദര്‍ശിക്കാനും ആറാട്ട് പുഴയിലേക്ക് വന്‍ ജനപ്രവാഹം.പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 250ഓളം കലാകാരന്മാര്‍ പഞ്ചാരിമേളത്തില്‍ താഴെ പ്രപഞ്ചം തീര്‍ത്തു. മേളം അവസാനിച്ചതോടെ എഴുന്നള്ളി നില്‍ക്കുന്ന ആനകളുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടം അതിര്‍ത്തിവരെ പോയി. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു…
‘അ അക്ഷര’ത്തില്‍ പുസ്തക പ്രകാശനവും ചര്‍ച്ചയും
പ്രശസ്തചിത്രകാരനായ അജയകുമാറിന്റെ ആദ്യ നോവലായ ‘നിഴല്‍ക്കളങ്ങളുടെ’ പ്രകാശനവും ചര്‍ച്ചയും 2022 മാര്‍ച്ച് 17 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കും. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പുസ്തകം പ്രകാശനം ചെയ്യും. സരിത മോഹന്‍ ഭാമ സ്വീകരിക്കും. ഡോ പ്രസന്ന…
