ആറന്മുള ഉത്രട്ടാതി ജലമേള: പത്തനംതിട്ടയിൽ ഇന്ന് പ്രാദേശിക അവധി

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ജലമേളയ്ക്ക് പമ്പയാറ്റിൽ തുടക്കമിട്ടത്. ജലഘോഷയാത്രയ്ക്ക് ശേഷം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും, അതിനുശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നിശ്ചയിച്ചിരിക്കുന്നത്. വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കലക്ടര്‍ പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍…

എ രാമചന്ദ്രന്‍ മാനവികതയും പരിസ്ഥിതി ചിന്തയും സമന്വയിപ്പിച്ച കലാദര്‍ശകന്‍: മുഖ്യമന്ത്രി

കൊച്ചി: കലയെ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സമകാലിക കാലത്ത് എ രാമചന്ദ്രനെ പോലെയുള്ള ചിത്രകാരന്മാരുടെ സൃഷ്ടികള്‍ക്ക് പ്രസക്തി ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. എറണാകുളം ലളിതകലാ അക്കാദമി കേന്ദ്രത്തില്‍ പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്റെ പേരിലുള്ള ധ്യാന ചിത്ര വിഷ്വല്‍…

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ശില്പശാലയും

കൂത്താട്ടുകുളം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശില്പശാലയും സാഹിത്യ സെമിനാറും ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. പി.ടി.എ പ്രസിഡന്റ് സിനിജ സനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി വിദ്യാരംഗം കലാസാഹിത്യ…

ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസാരംഭം

ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണം എന്നാണ് വിശ്വാസം. ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ, പൂർണ്ണമായും…

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും സ്മരണപുതുക്കി കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. ത്യാഗത്തിന്റേയും സമർപ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.  വടക്കേ ഇന്ത്യ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ സംസ്ഥാനങ്ങളിലെ…

ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രഥമ ഹ്രസ്വചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മെമെന്റോയും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡുകളുമാണ് ജേതാക്കള്‍ക്ക് ലഭിച്ചത്. കോഴിക്കോട് സ്വദേശി ഷമില്‍രാജ് സംവിധാനം ചെയ്ത ഇസൈദ വോയ്‌സ് ഓഫ് അണ്‍ഹേര്‍ഡ് എന്ന ഷോര്‍ട്ട്…

നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് വിലക്ക് ഏർപ്പെടുത്തി കേരള സർവകലാശാല

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി കേരള സർവകലാശാല. കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികൾക്കുള്ള വിലക്ക് ശക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. സർവ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ 5നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. വിസി…

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കൂറ്റൻ പിയാത്ത ശില്പം സ്ഥാപിച്ചു

പാലാ പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയുടെ മുന്നിൽ മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ പിയാത്ത ശിൽപ്പത്തിൻ്റെ കൂറ്റൻ മാതൃക സ്ഥാപിച്ചു. പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രത്തിൽ കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര മുൻകൈയ്യെടുത്താണ്…

ആഘോഷമാക്കി ഇരിങ്ങോൾ സ്കൂളിലെ കൊച്ചു ബിരുദധാരികൾ

കറുത്തുനീണ്ട ഗൗണും തൊപ്പിയുമണിഞ്ഞ് കുഞ്ഞേച്ചിമാർക്കും ചേട്ടൻമാർക്കും മുന്നിൽ ഗമയിലായിരുന്നു കുഞ്ഞു ബിരുദധാരികൾ. പേര് വിളിക്കുമ്പോൾ വേദിയിലെത്തി സ്വർണമെഡലും സർട്ടിഫിക്കറ്റും കൈപ്പറ്റുമ്പോൾ ചിലർ വീട്ടുകാരെ നോക്കി ചിരിച്ചു. സർട്ടിഫിക്കറ്റും മെഡലും ഉയർത്തി കാട്ടി. ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂൾ ആണ് യു.കെ.ജി. വിദ്യാർഥികൾക്കായി…

കേരള കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും ഇനി മോഹിനിയാട്ടം പഠിക്കാം

ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ മോഹിനിയാട്ടം ചെയ്യാൻ കഴിഞ്ഞ ദിവസം കലാമണ്ഡലം അവസരം നൽകിയിരിന്നു. ഇതിന് തൊട്ടടുത്ത ​ദിവസം തന്നെ കലാമണ്ഡലം നിർണായക തീരുമാനം എടുത്തിരിക്കുകയാണ്. കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. ജെൻട്രൽ…